ഇമ്രാന് മക്കളോട് സംസാരിക്കാൻ അനുവാദം നൽകി പാക് കോടതി

World

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആൺ മക്കളോട് സംസാരിക്കാൻ അനുവാദം നൽകി പാക് പ്രത്യേക കോടതി.

മക്കളായ സുലേമാൻ ഖാൻ, ഖാസിം ഖാൻ എന്നിവരോട് ഫോണിൽ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇമ്രാൻ അപേക്ഷ നൽകിയിരുന്നു. മക്കളോട് ഫോണിൽ സംസാരിക്കാൻ ജയിൽ നിയമങ്ങൾ പ്രകാരമുള്ള സൗകര്യങ്ങൾ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അറ്റോക് ജയിലിലാണിപ്പോൾ ഇമ്രാൻ ഖാൻ. ഇമ്രാന്‍റെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 13 വരെ നീട്ടിയതിനു പിന്നാലെയാണ് മക്കളോട് സംസാരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

Share this story