കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് മോദി; ഇന്ത്യ-യുകെ ബന്ധം മെച്ചപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കും

ബ്രിട്ടനിൽ അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു

ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ഋഷി സുനകിന് മോദി നന്ദിയും അറിയിച്ചു. സുനക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിച്ചു. സുനകിനും കുടുംബത്തിനും ആശംസകൾ നേരുന്നതായും മോദി എക്‌സിൽ കുറിച്ചു
 

Share this story