ദിദ്വിന സന്ദർശനത്തിനായി നരേന്ദ്രമോദി റഷ്യയിലേക്ക്; വൈകിട്ട് പുടിന്റെ അത്താഴ വിരുന്ന്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയും യുക്രൈനും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പിക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ആഗോള സാഹചര്യം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ച ചെയ്യും. റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തന്റെ സന്ദർശനം സഹായിക്കുമെന്നും മോദി പറഞ്ഞു

മോദിയുടെ സന്ദർശനത്തിന് ഏറെ പ്രധാന്യമുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് സന്ദർശനത്തെ നോക്കി കാണുന്നതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വൈകുന്നേരം ആറ് മണിയോടെ മോസ്‌കോയിലെത്തുന്ന നരേന്ദ്രമോദിക്ക് പുടിൻ അത്താഴ വിരുന്ന് ഒരുക്കും

രണ്ട് നേതാക്കൾ മാത്രമുള്ള ചർച്ച ഇന്ന് നടക്കും. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നാളെ നടക്കും. മോസ്‌കോയിലെ ഇന്ത്യൻ സമൂഹത്തെയും നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
 

Share this story