ഗാസയിൽ താത്കാലിക വെടിനിർത്തലിന് സാധ്യത; ബന്ദിമോചന കരാറിന് അംഗീകാരം

gaza

ഗാസയിൽ താത്കാലിക വെടിനിർത്തലിന് സാധ്യത. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചിയിലാണ് തീരുമാനം. ഇന്നലെ വൈകിട്ട് കരാറിന് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇസ്രായേൽ പറഞ്ഞിരുന്നു. 

ഇന്നലെ അർധരാത്രിയോടെ ഹമാസ് തങ്ങളുടെ തീരുമാനം ഖത്തറിനെ അറിയിച്ചു. തുടർന്ന് ഖത്തറും അമേരിക്കയും തമ്മിൽ ചർച്ച നടക്കുകയും വെടിനിർത്തൽ കരാർ അംഗീകരിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാൻ ഇരുവിഭാഗവും അംഗീകരിച്ചതായാണ് സൂചന

ചുരുങ്ങിയത് അഞ്ച് ദിവസത്തെ വെടിനിർത്തലിനാണ് സാധ്യത. ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമ്മർദം ഏറിയ സാഹചര്യത്തിലാണ് വെടിനിർത്തലിന് കളമൊരുങ്ങുന്നത്.
 

Share this story