രാഹുൽ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും; കള്ളൻമാർ കോൺഗ്രസിലാണെന്ന് ലളിത് മോദി
Thu, 30 Mar 2023

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ യുകെയിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായി ലളിത് മോദി. യഥാർഥ കള്ളൻമാർ കോൺഗ്രസുകാരാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റർപോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു
കോൺഗ്രസും രാഹുൽ ഗാന്ധിയും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്. പ്രതിപക്ഷ നേതാക്കൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പക പോക്കൽ നടത്തുകയാണ്. രാഹുൽ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടെ വരേണ്ടി വരുമെന്നും ലളിത് മോദി പറഞ്ഞു.