റഷ്യ ഇന്ത്യയുടെ യഥാർഥ സുഹൃത്തെന്ന് പ്രധാനമന്ത്രി; രണ്ട് കോൺസുലേറ്റുകൾ കൂടി ആരംഭിക്കും

modi

റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ ഇന്ത്യയുടെ യഥാർഥ സുഹൃത്താണെന്ന് മോദി പറഞ്ഞു. റഷ്യയിലെ കസാനിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ ഇന്ത്യ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മോസ്‌കോയിലെ കാൾട്ടൺ ഹോട്ടലിലാണ് ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്തത്

യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ സ്മാരകത്തിൽ മോദി ആദരാഞ്ജലി അർപ്പിക്കും. ആണവോർജ സാങ്കേതികവിദ്യയെ കുറിച്ചുള്ള റഷ്യൻ ആണവോർജ കമ്മീഷനായ റോസാറ്റത്തിന്റെ പ്രദർശനം മോദി റഷ്യൻ പ്രസിഡന്റ് പുടിനൊപ്പം കാണും. ഇതിന് ശേഷം ഔദ്യോഗിക ചർച്ചകളും നടക്കും

എണ്ണ, എൽ എൻ ജി എന്നിവയിൽ ദീർഘകാല കരാറുകളും ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ, ചെന്നൈ - വ്ളാഡിവോസ്റ്റോക്ക് മാരിടൈം റൂട്ട് , നോർത്ത് സീ കോറിഡോർ തുടങ്ങിയ പദ്ധതികളും ചർച്ചയാകും. അതേസമയം പുതിയ പ്രതിരോധ കരാറുകൾ ഒപ്പിടില്ല. 

Share this story