റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 തകർന്നുവീണു; തകർന്നത് നാളെ ചന്ദ്രനിൽ ഇറങ്ങാനിരിക്കെ

luna 25

ഇന്ത്യയുടെ ചന്ദ്രയാൻ 3നൊപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ലൂണ 25 തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ലൂണ 25 തകർന്നുവീണതായി റഷ്യൻ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി റഷ്യ ഇന്നലെ അറിയിച്ചിരുന്നു. 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയക്കിടെ സാങ്കേതിക പ്രശ്‌നമുണ്ടായെന്നാണ് വിവരം. അര നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ചന്ദ്രനിലേക്ക് റഷ്യ പേടകം അയച്ചത്.
 

Share this story