അമേരിക്കയിലെ ബാറിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരുക്ക്

us
അമേരിക്കയിലെ കാലിഫോർണിയയിൽ ഓറഞ്ച് കൗണ്ടി ബൈക്കേഴ്‌സ് ബാറിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഏഴരക്കാണ് കുക്‌സ് കോർണർ ബാറിൽ വെടിവെപ്പുണ്ടായത്. വിരമിച്ച നിയമ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
 

Share this story