അമേരിക്കയിലെ ടെക്‌സാസിൽ മാളിൽ വെടിവെപ്പ്; 9 പേർക്ക് പരുക്ക്, അക്രമിയെ പോലീസ് വധിച്ചു

texas

യു എസിലെ ടെക്സാസിൽ മാളിലുണ്ടായ വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ മാളിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. 

വെടിവെപ്പിൽ ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല. അക്രമിയെ പൊലീസ് ഉദ്യോഗസ്ഥൻ വധിച്ചതായാണ് വിവരം. കൂടുതൽ അക്രമികളുണ്ടോയെന്ന് അറിയാൻ തിരച്ചിൽ തുടരുകയാണ്.

Share this story