ബ്രിക്‌സ് കൂട്ടായ്മയിൽ ആറ് പുതിയ രാജ്യങ്ങൾ; പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞു

brics

ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്‌സ് കൂട്ടായ്മയിൽ ആറ് പുതിയ അംഗങ്ങൾ. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എതോപ്യ, ഈജിപ്ത് എന്നിവരാണ് പുതുതായി അംഗങ്ങളായ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് സിറിൽ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളെ പ്രഖ്യാപിച്ചത്

സഖ്യത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നടന്നില്ല. കൂട്ടായ്മ വിപുലീകരിച്ച് കൂടുതൽ വികസ്വര രാജ്യങ്ങൾക്ക് അംഗത്വം നൽകണമെന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഇന്ത്യ ഈ നിർദേശത്തെ എതിർത്തു.
 

Share this story