ഫ്രാൻസിൽ വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു; മൂന്ന് പേർ മരിച്ചു

frac

ഫ്രാൻസിൽ ചെറുവിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. വൈദ്യുതി ലൈനിൽ തട്ടിയാണ് വിമാനം തകർന്നുവീണത്. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്

പാരീസ് പ്രദേശത്തെ റോഡിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനം വീഴുമ്പോൾ റോഡിൽ വാഹനങ്ങൾ ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ലോഗ്നസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ുടനെയാണ് അപകടം

ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിലാണ് വിമാനം തട്ടിയത്. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് വൈദ്യുതി ലൈനിൽ തട്ടി വിമാനം വീഴുന്നതെന്നാണ് വിവരം.
 

Share this story