അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം: ഫ്രാൻസിൽ പള്ളി അടച്ചിട്ടു, ഹമാസ് അനുകൂല സംഘടനക്ക് വിലക്കേർപ്പെടുത്തി

അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം: ഫ്രാൻസിൽ പള്ളി അടച്ചിട്ടു, ഹമാസ് അനുകൂല സംഘടനക്ക് വിലക്കേർപ്പെടുത്തി

മതനിന്ദ ആരോപിച്ച് അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കടുത്ത നടപടികളുമായി ഫ്രാൻസ്. പാരീസ് പള്ളി അധികൃതർ അടച്ചു. കൂടാതെ ഹമാസ് അനുകൂല മുസ്ലീം സംഘടനക്ക് വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി

സാമുവൽ പാറ്റി എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ 18കാരനായ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. കൊലപാതകത്തിന് മുമ്പ് അക്രമി സാമുവൽ പാറ്റിയുടെ വിദ്യാർഥികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

കൊലപാതകത്തിൽ സ്‌കൂളിലെ വിദ്യാർഥികളുടെ ഒരു രക്ഷിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഉൾപ്പെടെ 12 ഓളം പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.

Share this story