ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; പള്ളിയ്ക്കുള്ളിൽ യുവതിയുടെ തലയറത്തു; മൂന്ന് മരണം

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; പള്ളിയ്ക്കുള്ളിൽ യുവതിയുടെ തലയറത്തു; മൂന്ന് മരണം

നൈസ്: ഫ്രാൻസിൽ അക്രമി പള്ളിയിൽ അതിക്രമിച്ചു കയറി യുവതിയുടെ തല അറത്തു. മറ്റ് രണ്ട് പേരെ വധിക്കുകയും ചെയ്തു. ഫ്രാൻസിലെ നൈസ് എന്ന സിറ്റിയിലെ ക്രിസ്തീയ ദേവാലയത്തിനുള്ളിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. പോലീസ് അക്രമിയെ പിടികൂടി. ഇതിന് പിന്നിൽ തീവ്രവാദികളാണെന്നാണ് സിറ്റി മേയർ ക്രിസ്ത്യൻ എസ്ട്രോസി കുറിച്ചത്.

സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. യുവതിയുടെ തല അറത്തുമാറ്റപ്പെട്ട നിലയിലാണ് കണ്ടതെന്ന് പോലീസ് വൃത്തവും നാഷണൽ പാർട്ടി നേതാവ് മറീൻ ലെ പെന്നും സ്ഥിരീകരിച്ചു.

ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടെർസ് വിഭാഗം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞാഴ്ച ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ചതിനായിരുന്നു ചരിത്ര അധ്യാപകൻ സാമുവൽ പാറ്റിയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിനും ഇതുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരണം വന്നിട്ടില്ല.

Share this story