ഉഗാണ്ടയിലെ സ്‌കൂളിൽ ഭീകരാക്രമണം; 38 വിദ്യാർഥികളടക്കം 41 പേർ കൊല്ലപ്പെട്ടു
Jun 17, 2023, 17:34 IST

ഉഗാണ്ടയിൽ സ്‌കൂളിന് നേരെ ഭീകരാക്രമണം. 41 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 38 പേർ വിദ്യാർഥികളാണ്. കോംഗോയുടെ അതിർത്തി പ്രദേശത്തുള്ള ഹയർ സെക്കൻഡറി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പേർ നാട്ടുകാരുമാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ തടവുകാരായി തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
സ്‌കൂൾ ഡോർമെട്രിയും സ്‌റ്റോർ റൂമും അക്രമികൾ തീയിട്ട് നശിപ്പിച്ചു. സ്‌കൂളിന് നേരെ ബോംബെറിഞ്ഞ ശേഷം ചിലരെ വെട്ടിയും വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങളൊന്നും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്.