മെക്‌സിക്കോയിൽ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

mexico

മെക്‌സിക്കോയിൽ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കൻ പുരാവസ്തു കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീപിടിത്തത്തിന് പിന്നാലെ താഴേക്ക് ചാടുകയായിരുന്നു. 

50 വയസ്സുകാരനും 39 വയസ്സുള്ള യുവതിയുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് പൊള്ളലേറ്റു. എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 


 

Share this story