സിറിയയിൽ ഇറാൻ സൈനിക കേന്ദ്രത്തിലേക്ക് യുഎസ് വ്യോമാക്രമണം; 9 പേർ കൊല്ലപ്പെട്ടു

us

സിറിയയിലെ ഇറാൻ സേനയുടെ ആയുധ കേന്ദ്രത്തിന് നേർക്ക് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. രണ്ടാഴ്ചക്കിടെ സിറിയയിലെ ഇറാൻ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്

ആയുധ കേന്ദ്രത്തിന് നേർക്ക് എഫ് 15 ഫൈറ്റർ ജെറ്റുകൾ ബോംബുകൾ വർഷിക്കുകയായിരുന്നു. ഒക്ടോബർ 17 മുതൽ തങ്ങൾക്ക് നേരെ 40 ആക്രമണമെങ്കിലും ഇറാൻ നടത്തിയെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
 

Share this story