വിശ്വ പ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു

milan

വിശ്വപ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാർത്ത പുറത്തുവിട്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984ൽ പ്രസിദ്ധീകരിച്ച ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. 

1929 ഏപ്രിൽ ഒന്നിന് ചെക് നഗരമായ ബ്രണോയിലാണ് ജനനം. എഴുത്തിലെ നിലപാടുകൾ കൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പൗരത്വം നിഷേധിക്കപ്പെട്ടു. പിന്നാലെ കുന്ദേരയുടെ കൃതികൾ ചെക്കോസ്ലോവാക്യയിൽ നിരോധിക്കപ്പെട്ടു. 1975ൽ അദ്ദേഹം ഫ്രാൻസിൽ അഭയം തേടി. 1981ൽ ഫ്രഞ്ച് പൗരത്വം നൽകി. വർഷങ്ങൾക്ക് ശേഷം 2019ലാണ് അദ്ദേഹത്തിന് വീണ്ടും ചെക്ക് പൗരത്വം ലഭിക്കുന്നത്.


 

Share this story