ഫോൺ നമ്പറില്ലാതെ ഫോൺ ചെയ്യാം: എക്സിൽ പുതിയ ഫീച്ചറുമായി ഇലോൺ മസ്ക്

Mask

ന്യൂയോർക്ക്: ട്വിറ്റർ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോൺ മസ്ക്. ഫോൺ നമ്പർ ഇല്ലാതെ ഫോൺ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഓഡിയോ, വീഡിയോ കോളുകൾ ഇത്തരത്തിൽ ചെയ്യാനാകും. ആൻഡ്രോയിഡ്, ഐഒഎസ്, മാക് ഡിവൈസുകളിലെല്ലാം ഇതു പ്രവർത്തിക്കുമെന്നും മസ്ക് പറയുന്നു.

ആഗോള അഡ്രസ് ബുക്ക് എന്ന നിലയിൽ എക്സിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു

Share this story