Kerala
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; പിന്നിൽ ബസ് വന്നിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ അയ്യന്തോളിലാണ് സംഭവം. ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. ബാങ്ക് ജീവനക്കാരനാണ് ആബേൽ
ബൈക്ക് വെട്ടിച്ചതോടെ ബസ് വന്നിടിക്കുകായയിരുന്നു. ബസിനടിയിൽപ്പെട്ടാണ് ആബേൽ മരിച്ചത്. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്
ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മൂന്ന് മാസം മുമ്പ് സമാനമായ സാഹചര്യത്തിൽ സ്‌കൂട്ടർ യാത്രികനായ യുവാവും ഇവിടെ മരിച്ചിരുന്നു.