Kerala
പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പയ്യോളിയിൽ യുവാവ് പിടിയിൽ

കോഴിക്കോട് ഇൻസ്റ്റഗ്രാം ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതിൽ സ്വദേശി എസ് കെ ഫാസിലാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിനും നഗ്നചിത്രങ്ങൾ എടുത്തതിനും പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അടുത്തിടെ ഇയാൾ പ്രചരിപ്പിച്ച ചിത്രങ്ങൾ ബന്ധുക്കൾ കണ്ടതോടെയാണ് പീഡന വിവരം പുറത്താകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.