അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം മറിഞ്ഞുവീണു; യാത്രക്കാരന് പരുക്ക്

അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം മറിഞ്ഞുവീണു; യാത്രക്കാരന് പരുക്ക്
[ad_1]

അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന മരം മറിഞ്ഞുവീണത്. 

അപകടത്തിൽ ഒരു യാത്രക്കാരന് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരതരമല്ല. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസിൽ 25 യാത്രക്കാരുണ്ടായിരുന്നു

ബസിന് മുൻ വശത്തേക്കാണ് മരം മറിഞ്ഞുവീണത്. ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വലിയ അപകടം വഴിമാറിയത്. 


[ad_2]

Tags

Share this story