അടുത്ത തെരഞ്ഞെടുപ്പിൽ ഈ കളി മതിയാകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് മനസ്സിലായി: മുരളീധരൻ

അടുത്ത തെരഞ്ഞെടുപ്പിൽ ഈ കളി മതിയാകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് മനസ്സിലായി: മുരളീധരൻ
[ad_1]

താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് കെ മുരളീധരൻ. തൃശ്ശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കിയെല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമാ നടനായതു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറയുന്നത് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാല് മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ വന്നിരുന്നുവെങ്കിൽ അവസ്ഥ മാറുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂർണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയുന്നതു കൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേർന്നത്. ഈ ക്യാമ്പിൽ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചതാണ്

എടുത്ത തീരുമാനം നടപ്പാക്കാൻ പാർട്ടിയുടെ കൂടെയുണ്ടാകും. ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് താൻ പാർട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും മുരളീധരൻ പറഞ്ഞു.
 


[ad_2]

Tags

Share this story