അനിശ്ചിതകാല സമരം നടത്തുമെന്ന് എംകെ മുനീർ

അനിശ്ചിതകാല സമരം നടത്തുമെന്ന് എംകെ മുനീർ
[ad_1]

കോഴിക്കോട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. ജില്ലക്ക് അധിക പ്ലസ് വൺ ബാച്ച് അനുവദിച്ച് ശാശ്വത പരിഹാരം കാണുന്നതുവരെ സത്യാഗ്രഹമിരിക്കും. 

ഈ മാസം 19ന് സമരം ആരംഭിക്കും. ജില്ലയിലെ യുഡിഎഫ് നേതൃത്വം സമരത്തിന് നേതൃത്വം നൽകും. എല്ലാ വിദ്യാഭ്യാസ സംഘനടഖളും യുവജന സംഘടനകളും അധ്യാപക സംഘടനകളും ഒന്നിച്ചുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും എംകെ മുനീർ പറഞ്ഞു.

കോഴിക്കോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് എംകെ മുനീറിന്റെ ആരോപണം.
 


[ad_2]

Tags

Share this story