അമരവിള ചെക്ക് പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

അമരവിള ചെക്ക് പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ
[ad_1]

തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ ഒന്നര കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി. തിങ്കളാഴ്ച വൈകിട്ട് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ട് പേരിൽ നിന്നാണ് മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 2.250 കിലോ സ്വർണാഭരണങ്ങൾ പിടികൂടിയത്

സ്വർണവുമായി യാത്ര ചെയ്ത തൃശ്ശൂർ സ്വദേശികളായ ജിജോ, ശരത് എന്നിവരെ ആഭരണങ്ങൾ സഹിതം ജി എസ് ടി വകുപ്പിന് കൈമാറി. ഇവർക്ക് ഒമ്പത് ലക്ഷം രൂപ പിഴ ചുമത്തി.
 


[ad_2]

Tags

Share this story