അവയവക്കടത്ത് കേസ്: ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി

അവയവക്കടത്ത് കേസ്: ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി
[ad_1]

അവയവ കടത്ത് കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കടോതി. പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടു വെക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം

പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. അവയവ കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത് ശ്യാമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു

അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നും ഗൂഢാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ പോകുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
 


[ad_2]

Tags

Share this story