ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും; എന്ത് നഷ്ടമുണ്ടായാലും കുഴപ്പമില്ലെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും; എന്ത് നഷ്ടമുണ്ടായാലും കുഴപ്പമില്ലെന്ന് എംവി ഗോവിന്ദൻ
[ad_1]

ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലുള്ള കളകൾ പറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎം ജില്ലാ തല റിപ്പോർട്ടിംഗിലാണ് എംവി ഗോവിന്ദന്റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ഇത്തരം കളകൾ ഉള്ളത്. അത് പറിച്ചു കളഞ്ഞെ പാർട്ടിക്ക് മുന്നോട്ടുപോകാൻ ആകൂവെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അതിന്റെ പേരിൽ എന്ത് നഷ്ടമുണ്ടായാലും പാർട്ടിക്ക് പ്രശ്‌നമില്ല. കായംകുളത്ത് സംഘടന നടപടി എടുക്കാതെ മുന്നോട്ടു പോകാനാകില്ല. ചില ഏരിയകളിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കൽപ്പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. ഇത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 


[ad_2]

Tags

Share this story