എന്റെ എല്ലാം…❤: ഭാഗം 12
[ad_1]
രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി
തന്റെ ചിന്തകളെ കീറിമുറിച്ചുള്ള ലാമിയുടെ ശബ്ദം കേട്ട് അവൻ അവളെ നോക്കി… ” നൗഷാദ്ക്കയോട് തനു എല്ലാം തുറന്ന് പറഞ്ഞിരുന്നു.. അങ്ങനെ അറിഞ്ഞതാ അവള് സ്നേഹിച്ചവൻ ഒരു ആർമി ഓഫീസർ ആണ് എന്ന്… ഇക്കയ്ക്ക് അറിയാം അവനെ കുറിച്ച് ചെറുതായിട്ട് ഒക്കെ.. ഇക്ക അതാവ ആ കാര്യങ്ങൾ ഞങ്ങളോട് തുറന്ന് പറഞ്ഞ ആ നിമിഷം അവൾ ജീവൻ അവസാനിപ്പിക്കും എന്നാ പറഞ്ഞത്… ഇപ്പൊ ആഷിയുടെ ആവശ്യം ഇഷുമോൾടെ പപ്പയുടെ പേരല്ലാ.. തനുവിന്റെ വിവാഹമാണ്..,,,
തനുവിന്റെ വിവാഹം കഴിഞ്ഞാൽ മാത്രമേ ഞാനും ഒരു വിവാഹത്തിന് സമ്മതിക്കും… ഒരിക്കലും ആഷിക്ക് ഒരു ബാദ്ധ്യത ആയി തീരണം എന്ന ആഗ്രഹം ഇല്ലാ… പക്ഷേ… എന്നും ഒന്നിച്ച് വളർന്നവരാ ഞങ്ങൾ… ദുഃഖത്തിലും സന്തോഷത്തിലും എന്നും ഒപ്പരം നിൽക്കുന്നവർ… താനും ഒര് സഹോദരൻ അല്ലെ.. തനിക്ക് മനസിലാകും ഇന്ന് ആഷിയുടെ അവസ്ഥ എന്താണ് എന്ന്… സഹോദരിയുടെ ജീവിതം ഇങ്ങനെ ആയതിൽ ആ മനസ്സ് ഒരുപാട് പിടയുന്നുണ്ട്..
*ആമിക്കാണ് ഇന്ന് ഈ അവസ്ഥ എങ്കിൽ.. താനൊന്ന് ആലോചിച്ച് നോക്കിയെ.. ഒരുപാട് ക്ഷമിക്കുന്നുണ്ട്.. അവന്റെ ദേശ്യം ഒന്നും ഞങ്ങളുടെ അടുത്ത് എടുക്കുന്നില്ലാ.. അത്രയും ഇഷ്ടമാ ആ പാവത്തിന് ഞങ്ങളെ.. ചില സമയത്ത് തനുവിനോട് ഒരുപാട് ദേശ്യം തോന്നും.. കാരണം അവളാണ് ഇന്ന് ആഷിയെ ഇങ്ങനെ മാറ്റിയത് എന്ന് ഓർത്തിട്ടു.. അവനെ കാണുമ്പൊ തോന്നും അവൻ നല്ല happy ആണ് എന്ന്.. പക്ഷേ ആ മനസ്സ് വിങ്ങുന്നത് എനിക്ക് കാണാം…
തനുവിന്റെ നാവിൽ നിന്ന് ആ പേര് കേൾക്കാനാ അവൻ കൊതിക്കുന്നത്.. പെങ്ങളുടെ ലൈഫ് ഇല്ലാതാക്കിയവനാ അവൻ.. ഒരിക്കലും ഒരിക്കലും വെറുതെ വിടില്ലാ.. “* ലാമി പെട്ടന്ന് കണ്ണുകൾ തുടച്ചു.. ” സോറി.. ഞങ്ങളുടെ കഥ പറഞ്ഞുഭ് തന്നെ ബുദ്ധിമുട്ടിച്ചെ.. ഓർത്ത എല്ലാം ഓർത്ത് പോകും… അറിയാതെ കരഞ്ഞ് പോകും.. ” പെട്ടന്ന് കണ്ണുകൾ തുടച്ചു ലാമി ബാൽക്കണിയിൽ നിന്ന് തന്റെ റൂമിലേക്ക് ഓടി… 💚💚💚💚💚💚💚 ലാമിയുടെ വാക്കുകൾ ഒക്കെ അമനിൽ കറാമ്പ് കണക്കെ ആണ് ചെന്ന് പതിച്ചത്.. തന്റെ പെണ്ണ് അനുഭവിച്ച വേദന… അതിനൊക്കെ കാരണം താൻ ആണ്…
അതോടൊപ്പം സന്തോഷവും സങ്കടവും ദേശ്യവും ഒക്കെ അവനെ വലിഞ്ഞ് മുറുക്കി… താൻ.. താൻ അന്ന് തനുവിനെ പാടെ മറന്നു പോയത് കൊണ്ടല്ലെ.. അവളെ കുറിച്ച് ഒന്ന് അന്വേഷിക്ക പോലും ചെയ്യാതിരുന്നത്… അത് കൊണ്ടല്ലെ ഇന്നിതൊക്കെ.. ഇഷു.. അവൾ തന്റെ മകളാണ്.. അവളെ കൂടാതെ തനിക്ക് ഒരു കുട്ടി കൂടെ ഉണ്ടായിരുന്നു… ഓർക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… “കാക്കൂ.. “
അകത്ത് നിന്ന് ആമിയുടെ ശബ്ദം കേട്ടതും അമൻ കണ്ണുകൾ തുടച്ചു… കണ്ണടച്ച് ശ്വാസം വലിച്ച് വിട്ടു.. ” എന്താ ആമി.. ” ശബ്ദത്തിലുള്ള ഇടർച്ച മറച്ച് വെച്ച് അവൻ ചോദിച്ചു.. ” കാക്കൂനെ കാണാത്തത് കൊണ്ട് വിളിച്ചതാ.. ” കുളിയൊക്കെ കഴിഞ്ഞ് സോഫയിൽ മോളെ മടിയിൽ വെച്ച് ഇരിക്കുന്ന ആമി അവനെ നോക്കി പറഞ്ഞു.. അമന്റെ കണ്ണുകൾ ആമിയുടെ മടിയിൽ ഉള്ള തന്റെ മകളുടെ നേരെ ആയിരുന്നു..
ആ കുഞ്ഞിനെ എടുത്തു നെഞ്ചോട് ചേർക്കാൻ ആ പിതാവിന്റെ ഹൃദയം തുടിച്ചു… അവന്റെ കാലുകൾ യാന്ത്രികം പോലെ അവിടേക്ക് ചലിച്ചു.. പിതാവിന്റെ സാമിപ്യം അറിഞ്ഞ ആ കുരുന്നും അവനെ നോക്കി പുഞ്ചിരിച്ചൂ കൊണ്ട് അവന്റെ കൈകളിലേക്ക് പോകാനയി ചിണുങ്ങി.. ഇരുവർക്കിടയിലും മറ്റൊരു മായാജാലം തീർത്തത് പോലെ… അവൻ ആ കുഞ്ഞിനെ കൈകളിലേ എടുക്കുമ്പോഴും അവനറിയുകയാണ് പിതാവിന്റെ വാത്സല്യം..
അമ്മയ്ക്ക് മാത്രമല്ല ഒരച്ചനും തന്റെ രക്തത്തെ തിരിച്ചറിയുന്ന നിമിശം.. അതീ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം ആകും… അമ്മയുടെ അത്ര തൻ ആ അച്ചന്റെ മനസിലും ഉണ്ട് തന്റെ ചോരയെ ആവോളം സ്നേഹിക്കാൻ.. തന്നിൽ ഇത് വരെ ഇല്ലാ ആ വികാരം.. തന്റെ മകളോടുള്ള വാത്സല്യം… അവൻ മതി വരുവോളം തന്റെ കുഞ്ഞിനെ നോക്കി.. അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
ചുണ്ടുകൾ വിതുമ്പി.. ആ നിമിഷം അവർക്ക് ചുറ്റം വാത്സല്യത്തിന്റെ വലയം തീർത്തിരുന്നു.. താനും തന്റെ മകളും മാത്രമുള്ള മറ്റൊരു ലോകം.. ആ കുഞ്ഞ് നെറ്റിയിൽ അരുമയായി അവൻ ചുബിച്ചു.. ആ കുഞ്ഞിന്റെ ഉള്ളിലും തനിക്ക് പ്രിയപ്പെട്ട ആരോ ആണ് തന്റെ അടുത്തുള്ളത്… ഒരു പിതാവിന്റെ സാമിപ്യം അവളിലും നിറഞ്ഞിരുന്നു.. ഇരുവരേയും ആമി നോക്കി കാണുയായിരുന്നൂ.. ” കാക്കു.. ” ആമിയുടെ ആ വിളിയിൽ മോളിൽ നിന്ന് കണ്ണുകൾ പിൻ വലിച്ച് അവളെ നോക്കി..
തന്നെ ചെറു പുഞ്ചിരിയോടെ നോക്കുന്ന തന്റെ പെങ്ങളെ അവൻ ഒന്ന് നോക്കി.. ഇത്ര നാളും തന്റെ ലോകം.. അത് തന്റെ പെങ്ങൾ മാത്രമായിരുന്നു… പക്ഷേ ഇന്ന്… ഇന്ന് തന്റെ ജീവിതത്തിലെക്ക് തന്റെ മകൾ കൂടെ കടന്ന് വന്നു… തന്റെ മകൾക്ക് ജന്മം നൽകിയ തന്റെ പെണ്ണും.. അവന്റെ മനസ്സിലേക്ക് ലാമിയുടെ ആ വാക്കുകൾ കടന്ന് വന്നു.. തനുവിന്റെ വിവാഹമാണ്.. ആഷി തനുവിനെ വിവാഹം കഴിപ്പിക്കാനാണ് ശ്രമിക്കുന്നത്… തുറന്ന് പറയണം ആഷിയൊട്.. എല്ലാം… തന്റെ തെറ്റ്.. താൻ സ്നേഹിച്ച തന്റെ പെണ്ണിനെ സ്വന്തം ആക്കണം… അവന്റെ മനസ്സിൽ ചില തീരുമാനങ്ങൾ വന്നു.. 💚💚💚💚💚💚
“തനു… ” വൈകുന്നേരം സ്റ്റേഷനിൽ നിന്ന് വന്ന് കേറിയപ്പൈ ആഷി വിളിച്ച് കൂവി.. ” തനു… ലാമീ… ” വിളികേട്ട് വന്ന ലാമി അവനെ ഒന്ന് നോക്കി.. ” ഇതന്താ പുതിയ ശീലം.. അല്ലേൽ കേറി വരുമ്പൊ ഈ വിളി ഒന്നും ഇല്ലാലോ.. ” ” അത് നിങ്ങള് ഇവിടെ ഉണ്ടാകാത്തത്… ഇപ്പൊ നിങ്ങളിവിടെ ഉണ്ടല്ലൊ.. തനു എവിടെ രണ്ട് പേരോടും ഒരു കാര്യം പറയാന വിളിച്ചത്… ” അപ്പോഴേക്കും തനുവും അവിടെ എത്തിയിരുന്നു…
“ഹാ.. നാളെ എന്റെ ഒരു കൂട്ടുകാരനും അവന്റെ സഹോദരനും വരും രണ്ട് പേരേയും കാണാൻ… നിങ്ങള് കൂടുതലൊന്നും പറയേണ്ട… എല്ലാം ഞാൻ തീരുമാനിച്ചു… ” ” ആഷി… നീ അവരോട് വരേണ്ട എന്ന് പറഞ്ഞേക്ക്.. വന്നിട്ട് നാണം കെട്ട് പോകേണ്ട… ഞാൻ സമ്മതിക്കും എന്ന് കരുതേണ്ടാ.. ” ” തേ.. തനു.. എന്റെ ക്ഷമയെ പരീക്ഷിക്കരുത്… അലനെല്ലാം അറിഞ്ഞ് കൊണ്ടാ നിന്നെ കാണാൻ വരുന്നത്… നിന്നെ മാത്രം അല്ല ദേ ഇവളേയും.. രണ്ട് പേരുടേയും വിവാഹം ഞാൻ ഉറപ്പിച്ചു… എല്ലാം അറിഞ്ഞ് വരുന്ന ഒരുത്തനാ.. “
” എല്ലാം അറിഞ്ഞ് വന്നാലും ഞാൻ വിവാഹത്തിന് സമ്മതിക്കും എന്ന് കരുതേണ്ടാ… ലാമിയുടെ വിവാഹം നടത്തിക്കോ… ” ” നിന്റെ കൂടെ അല്ലാതെ എന്റെ വിവാഹം നടക്കും എന്ന് നീ കരുതേണ്ടാ… ” തനു പറഞ്ഞ് കഴിഞ്ഞ ഉടനെ തന്നെ ലാമിയുടെ ശബ്ദം ഉയർന്നു… ” നിങ്ങൾടെ രണ്ട് പേരുടേയും അനുവാദം എനിക്ക് വേണ്ടാ.. ആങ്ങള ആയ എനിക്കറിയാം നിങ്ങളെ ആർക്ക് കൈ പിടിച്ച് കൊടുക്കണം എന്ന്… ആമിയും അമനും ഉണ്ടായത് കൊണ്ട് മാത്രമാണ് ഞാൻ കൂടുതൽ ഒന്നും മിണ്ടാത്തത്… “
അവൻ തനുവിനെ തുറിച്ച് നോക്കി അതും പറഞ്ഞ് റൂമിലേക്ക് പോയി.. അമൻ ഇല്ലായിരുന്നു അവിടെ.. ഓഫീസിലെ എന്തൊ ആവിശ്യത്തിനായി പോയതാണ്… ആമി കേട്ടിരുന്നു അവർ പറഞ്ഞതെല്ലാം.. മുഴുവനായി അവർ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല എങ്കിലും ചെറുതായി പല കാര്യങ്ങളും അവൾക്ക് മനസ്സിലായിരുന്നു.. 💚💚💚💚💚💚💚 ” ഡീ കുറിമ്പി.. ” രാത്രിയിൽ ബാൽകണിയിൽ ഇരുന്ന് വിതരുത്തേക്ക് നോക്കി നിക്കുന്ന അമന്റെ അടുത്തായി ആഷിയും വന്നിരുന്നു…
ഇരുവർക്കിടയിലും മൗനം തള കെട്ടി നിന്നു… അതിന്റെ ഇടയിലേക്ക് പതിയെ പിച്ച വെച്ച് വന്ന് കുറുമ്പി പെണ്ണ് രണ്ട് പേരേയും തോണ്ടിയത്.. അപ്പൊ തന്നെ ആഷി മോളെ കൈയ്യിലേക്ക് എടുത്തു.. ” മാമ ഇച്ച് മുത്തായി മാങ്ങുംന്ന് പഞ്ഞിറ്റോത്തോ.. ” നിശ്കളങ്കത നിറഞ്ഞ ആ കുഞ്ഞിന്റെ സംസാരം അമൻ കൗതുകത്തോടെ നോക്കി… തന്റെ കുഞ്ഞിന്റെ ഓരോ കുറുമ്പും അവൻ കണ്ടാസ്വദിക്കുകയായിരുന്നു.. ” ഹൗ.. ” അവൾടെ ചോദ്യം കേട്ടപ്പൊഴ അവനും അത് ഓർത്തത്…
നാവ് കടിച് ഒര് കണ്ണും അടച്ച് അവൻ അവളെ നോക്കി ഇളിച്ച് എന്നിട്ട്.. ” മാമൻ മുട്ടായി വാങ്ങിയതാ.. അപ്പോ പോലീസ് ചേട്ടൻ മുട്ടായി വാങ്ങി വെച്ചു…” അവൻ അവളെ സമാധാനിപ്പിക്കാനായി അങ്ങനെ പറഞ്ഞു.. ” മാറ്റാ.. മാമനിച്ച് മാങ്ങി തരാന്ന് പഞ്ഞിട്ട്… ” ” നാളെ വാങ്ങി തരാം.. മാമന്റെ വാവാസ് നല്ല കുട്ടിയല്ലെ.. ഇപ്പൊ കുഴപ്പം ആക്കല്ലെ.. ” ” ഞാ.. മാമനോട് മിന്തൂലാ… ” എന്നും പറഞ്ഞ് ആഷിയുടെ കയ്യിൽ നിന്ന് അവൾ ഇറങ്ങി അമന്റെ അടുത്തേക്ക് ചെന്നു… അവൻ പുഞ്ചിരിയോടെ അവളെ കൈയ്യിലേക്ക് എടുത്തു.. ” ആഹാ.. ഇപ്പൊ മാമനെ വേണ്ടാതായല്ലേ.. “
അവൻ ചിരിച്ചോണ്ട് പറഞ്ഞു.. അതിന് കണ്ണും ചുണ്ടും കൂർപ്പിച്ച് അവനെ നോക്കി എന്നിട്ട് അമന്റെ തോളിലേക്ക് ചാഞ്ഞു.. അവനും പുഞ്ചിരിയോടെ തന്റെ മകളെ ചേർത്ത് പിടിച്ചു… 💞💞💞💞💞💞💞 ” ഇന്ന് നീ പോകുന്നില്ലേ.. ” ആഷി രാവിലെ റെഡിയായി വന്ന് കഴിക്കാനിരിക്കുമ്പൊ റെഡിയാകാതെ നിൽക്കുന്ന തനുവിനെ കണ്ട് ചോദിച്ചു.. ” ഇല്ലാ.. ” അവൾ എങ്ങോ മിഴികൾ എറിഞ്ഞ് പറഞ്ഞു.. ” ഓഹ്.. എന്റെ കൂട്ടുകാരൻ വരും എന്ന് പറഞ്ഞത് കൊണ്ട്..
പെട്ടന്ന് റെഡിയാകാൻ നോക്ക്.. പിന്നെ ആമിയെയും മോളേയും നോക്കി ശാരദേച്ചി ഇപ്പൊ വരും… ” കഴിച്ച് എണീറ്റ് അവന്റെ തൊപ്പി എടുത്ത് തലയിൽ ഇട്ട് കൊണ്ട് അവൻ പറഞ്ഞു… ” ആഷി.. പ്ലീസ്.. ” അത് കേട്ടതും അവൻ കണ്ണ് അടച്ച് കൈകൾ ചുരുട്ടി പിടിച്ച് ദേശ്യം നിയന്ത്രിച്ച് അവളെ നോക്കി.. ” നിനക്കവനെ കാണാനല്ലെ.. അവന് നിന്നെ കാണാനാ.. അടുത്ത ആഴ്ച നിന്റെ നിക്കാഹ്.. അതിന്റെ അടുത്ത ആഴ്ച ലാമിയുടെ മേരേജും.. പറഞ്ഞത് മറീക്കേണ്ടാ… ‘
അവൻ അതും പറഞ്ഞ് ഉച്ചത്തിൽ സലാം പറഞ്ഞ് ഇറങ്ങി… ആമി അവൾക്കായി നൽകിയ മുറിയിൽ ആയിരുന്നു.. ലാമി മോളെ കുളിപ്പിക്കുകയും… തനു അവൻ പോകുന്നതും നോക്കി ഒരു നിമിശം നിന്നു.. സങ്കടവും ദേശ്യവും ഒന്നിച്ച് വരുന്നത് പോലെ… തന്നെ അവൻ മനസിലാക്കുന്നില്ലല്ലോ എന്നവൾക്ക് തോന്നി.. തന്റെ മാനസീകാവസ്ഥ അവൻ എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല… അവൾ തിരിഞ്ഞതും തന്റെ മുന്നിലുള്ള അമനെ കണ്ട് അവളൊന്ന് പതറി… ” തനു എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം.. ” അത് കേട്ടിട്ടും കേൾക്കാത്ത പോലെ മുന്നോട്ട് നടന്ന തനുവിന്റെ കൈ അവൻ പിടിച്ച് തന്റെ മുന്നിലായി നിർത്തി..
” ഞാൻ പറഞ്ഞത് നിന്നോടാ.. എനിക്ക് നിന്നോട് സംസാരിക്കണം എന്ന്.. ” ” അമൻ.. പ്ലീസ്.. എനിക്കൊന്നും കേൾക്കേണ്ടാ.. ” “പക്ഷേ എനിക്ക് പറയേണം.. അത് കേട്ടിട്ടേ നീ പോകും… ” അവൻ ദേശ്യത്തോടെ അവളോട് പറഞ്ഞു… ഒപ്പം അവളിലുള്ള പിടി മുറുക്കി…. ” അമൻ.. പ്ലീസ്.. എനിക്കോന്നും സംസാരിക്കാനും കേൾക്കാനും ഇല്ലാ… പ്ലീസ് ലിവ് മി.. ” അവന്റെകൈ പിടിച്ച് മാറ്റി അവൾ ദേശ്യത്തോടെ പറഞ്ഞു… “നിന്നൊട് ഒരിക്കൽ പറഞ്ഞു.. എനിക്ക് സംസാരിക്കണം.. ” വീണ്ടും അവളെ പിടിച്ച് അവൻ പറഞ്ഞതും അവൾ ദേശ്യത്തിൽ ആ കൈകൾ തട്ടി മാറ്റി.. ” എന്താ പറയാനള്ളത്… മൂന്ന് വർഷം മുൻപ് സംഭവിച്ചതിനെ കുറച്ചോ….
എന്ന എനിക്ക് അതിനെ കുറിച്ചും എന്നും കേൾക്കാൻ താൽപ്പര്യം ഇല്ലാ… ” അവനെ രൂക്ഷമായി നോക്കി അവളതും പറഞ്ഞ് റൂമിലേക്ക് ഓടി… റൂമിൽ എത്തിയപ്പോൾ ബെഡിൽ ഇരുന്ന് ലാമിയെ എടങ്ങേറാക്കുന്ന മോളെ ആണ്… അവള് ചെറു പുഞ്ചിരി തൂകി മോളെ അടുത്ത് ചെന്നു… _____❤❤ അമനിൽ ദേശ്യം സങ്കടം വന്നു.. താൻ പറയുന്നത് തനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാ പോലും ചെയ്തില്ലല്ലൊ അവള്… തന്നെ തെറ്റിദ്ധാരിച്ചിരിക്കുകയാണ് അവള്… അത് മാറ്റി എടുക്കണം… മറു ഭാഗത്ത് ഇതൊക്കെ കേട്ട് ആമിയും ഉണ്ടായിരുന്നു……….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]