എസ് പി ഓഫീസിൽ പരാതി നൽകാനെത്തിയ ഭാര്യയെ ഹെഡ് കോൺസ്റ്റബിൾ കുത്തിക്കൊന്നു
Jul 2, 2024, 10:50 IST

[ad_1]
[ad_2]
ഭർത്താവിനെതിരെ പരാതി നൽകാനായി എസ് പി ഓഫീസിലെത്തിയ യുവതിയെ ഹെഡ് കോൺസ്റ്റബിൾ കുത്തിക്കൊന്നു. എസ് പി ഓഫീസിന് പുറത്ത് വെച്ചാണ് സംഭവം നടന്നത്. ഗോരൂർ സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ലോകനാഥിനെ(40) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ മമതയാണ് കൊല്ലപ്പെട്ടത്
17 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഗാർഹിക പീഡനത്തെ കുറിച്ച് എസ് പിയോട് പരാതിപ്പെടാനെത്തിയതായിരുന്നു മമത. കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ഒളിവിൽ പോയ ലോകനാഥിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുു
[ad_2]