National
കത്വ ഭീകരാക്രമണം: പ്രദേശവാസികളടക്കം 50 പേരെ കസ്റ്റഡിയിലെടുത്തു; ചോദ്യം ചെയ്യൽ തുടരുന്നു
[ad_1]
ജമ്മു കാശ്മീരിലെ കത്വയിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച ഭീകരാക്രമണവുമാി ബന്ധപ്പെട്ട് പ്രദേശവാസികളടക്കം 50 പേരെ കസ്റ്റഡിയിലെടുത്തു. ഒരു ട്രക്ക് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സൈന്യവും ജമ്മു കാശ്മീർ പോലീസും നടത്തിയ തെരച്ചിലിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
തിങ്കളാഴ്ചയാണ് സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചതായാണ് സൈനികർ സംശയിക്കുന്നത്. ആക്രമണം നടക്കുമ്പോൾ സമീപത്ത് ഒരു ട്രക്ക് നിർത്തിയിട്ടിരുന്നു. ട്രക്ക് ഡ്രൈവർക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്.
[ad_2]