കാണാചരട്: ഭാഗം 1
[ad_1]
രചന: അഫ്‌ന
ഡോറിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്… അവൾ പതിയെ എണീറ്റു മടിച്ചു കൊണ്ട് ഡോർ തുറന്നു.
പുറത്തു നിൽക്കുന്ന ആളെ അവൾ ദേഷ്യത്തിൽ നോക്കി.അയാൾ വിവാഹ വേഷത്തിൽ ആണ് നിൽക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു പെർഫെക്ട് gentleman. അവന്റെ നീല കണ്ണുകളിൽ ദേഷ്യം മിന്നി മറഞ്ഞു.
“എന്താ നിന്റെ ഉദ്ദേശം “അവൻ അവളെ സൂക്ഷിച്ചു
“എനിക്ക് ഇതിന് കഴിയില്ല….”
“എന്ത് കൊണ്ട് “
“ഇത് ശരിയല്ല,….”
“എന്നാ okay.. നിനക്ക് പോകാം പക്ഷെ ഞാനുമായുള്ള എല്ലാം ഇടപാടും തീർത്തിട്ട് “
അവൾ ഞെട്ടലോടെ അവനെ നോക്കി…..
“അത് സാർ……”നിസ്സഹായതയോടെ തല താഴ്ത്തി.
“പോകുന്നില്ലേ മിസ്സ് വാമിക നമ്പ്യാർ “
അവൾ ഒന്നും മിണ്ടാതെ ഡോർ അടച്ചു….. മുൻപിൽ ഉള്ള വിവാഹ സാരി എടുത്തു ഒരുങ്ങാൻ തുടങ്ങി…
ഇതുപോലൊരവസ്ഥ തനിക്കു വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിചിരുന്നില്ല. ഒരു പെണ്ണിന്റെ ജീവിതത്തിലേ ഏറ്റവും സ്വപ്നങ്ങളിൽ ഒന്നാണ് അവളുടെ വിവാഹം, ഹുസ്ബൻഡ്…. പക്ഷെ എന്റെ ഒരു ചെറിയ പിഴവ് കാരണം ഒരു കരാറിന്റെ പുറത്ത് എനിക്ക് തല താഴ്ത്തി കൊടുക്കേണ്ടി വന്നു.അതും കടലും കരയും അകന്നു നിൽക്കുന്ന അത്രയും ഞങ്ങൾ……
പുറത്തു നിന്ന് കാൽ പെരുമാറ്റം കേട്ട് അവൾ വേഗം സാരി കയ്യിൽ എടുത്തു….
പിന്നിടാണ് ഉടുക്കാൻ അറിയില്ലെന്ന കാര്യം അവൾക്ക് ഓർമ വന്നത്. അവൾ മെല്ലെ ഡോർ തുറന്നു ചുറ്റും നോക്കി. തിരഞ്ഞ ആളിൽ നോട്ടം നിർത്തി…… അവൻ ചെയറിൽ നിന്നെണീറ്റ് അങ്ങോട്ട് വന്നു.
“നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ, വെറുതെ എന്റെ ടൈം waste ചെയ്യിപ്പിക്കുരുത് “
“അതല്ല…..”
“പിന്നെ എന്താ “അവൻ കനപ്പിച്ചു നോക്കി.
“എനിക്ക് സാരി ഉടുക്കാൻ അറിയില്ല 🥺”
ഇത് കേട്ട് അവന് ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ അവിടുന്ന് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചിയേ കൂട്ടി വന്നു.
“ഇവര് സഹായിക്കും “അത്രയും പറഞ്ഞു അവൻ അവിടെ പോയി.
കുറച്ചു സമയത്തിന് ശേഷം അവൾ ഒരുങ്ങി പുറത്തേക്കിറങ്ങി.മെറൂൺ and ഗോൾഡൻ കോംബോയിലുള്ള സാരി ആയിരുന്നു അവളുടെ വേഷം. അതിലേക്ക് ഒരു ചെറിയ കാശി മാല.
അവർ ഇറങ്ങിയതും ഒന്ന് മുഖത്തോട് പോലും നോക്കാതെ അവൻ അവളെയും വലിച്ചു രാജിസ്റ്ററിന്റെ അടുത്തേക്ക് നടന്നു. അവരുടെ കൂടെ ആരും ഉണ്ടായിരുന്നില്ല.
അവൻ അവൾക്ക് നേരെ പെൻ നീട്ടി…. കുറച്ചു നേരം മടിച്ചു നിന്നെങ്കിലും എല്ലാം ആലോചിച്ചപ്പോൾ അത് വാങ്ങി അതിൽ സൈൻ ചെയ്തു, അതോടൊപ്പം ഒരു കുഞ്ഞു കണ്ണുനീർ അതിലേക്ക് പതിഞ്ഞു .അവൾ മുഖം തുടച്ചു കൊണ്ട് പെൻ അവന് നേരെ നീട്ടി……അവനും വേഗം സൈൻ ചെയ്തു.
“ഇനി ഞാൻ പൊക്കോട്ടെ “അവൾ ദയനീയമായി ചോദിച്ചു.
“എങ്ങോട്ട് “
“എന്റെ വീട്ടിലേക്ക് “
“നീ ഈ നിമിഷം തൊട്ട് നീ എന്റെ ഭാര്യയാണ്. So ഇനി ഞാൻ എങ്ങോട്ട് പോകുന്നോ അവിടെ ആയിരിക്കും നീയും…… ഈ കരാർ തീരും വരെ”
“അത് പറ്റില്ല….. എനിക്ക് തന്റെ കൂടെ വരാനും താമസിക്കാനും ഒന്നും പറ്റില്ല. എനിക്ക് വീട്ടിൽ പോണം……കരാറിൽ ഇതൊന്നും പറഞ്ഞിട്ടില്ല “
“മാര്യേജ് എന്ന് പറഞ്ഞാൽ ഇതൊക്കെ പെടും, പിന്നെ നീ എന്നേ ഇങ്ങോട്ട് പഠിപ്പിക്കേണ്ട. എനിക്ക് നിന്നെ കൂടെ പൊറുപ്പിക്കാൻ മുട്ടി നിന്നിട്ടൊന്നും അല്ല… വീട്ടിലേ പ്രഷർ കാരണം അവരെ ബോധിപ്പിക്കാൻ ഒരു പെണ്ണ്…. അതിന് ആളെ കിട്ടാഞ്ഞിട്ടല്ല….. എന്തായാലും ഇത്രയും വലിയ തുക നിന്നെ കൊണ്ടു ഈ ജന്മത്തിൽ അടച്ചു തീർക്കാൻ കഴിയില്ല……അതുകൊണ്ട് മാത്രം…
“പിന്നെ ചോദിക്കാനും പറയാനും നിനക്ക് വീട്ടിൽ ആരെങ്കിലും ഉണ്ടോ??”
അത് കേട്ടതും അവളുടെ മുഖം മങ്ങി. അത് കണ്ടിട്ടും ഒന്നും മിണ്ടാതെ കാറിന്റെ കീ എടുത്തു മുന്നോട്ട് നടന്നു.
“എന്റെ ജതികേട് 😖
“പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്,”
“എന്ത് “
“എന്റെ ശരീരത്തിൽ തൊടാൻ പാടില്ല “
“ആ ഒരു ചിന്ത നിനക്കുണ്ടെങ്കിൽ അത് മാറ്റി വെച്ചേക്ക് “
“പറ്റിയ മൊതല് “ആത്മ
രണ്ടു പേരും പുറത്തേക്ക് ഇറങ്ങിയതും മീഡിയക്കാരെ കൊണ്ടു നിറഞ്ഞിരുന്നു…. അവൾ മുഖം പൊത്തി അവന്റെ പിറകിൽ നിന്നു. അവൻ അവളെ മുൻപിലേക് പിടിച്ചു ആർക്കും മുഖം കൊടുക്കാതെ വേഗം കാറിൽ കയറി….
“എന്നേ വീട്ടിൽ കയറ്റുമോ,…”
“ചിലപ്പോൾ “
“പിന്നെ തനിക്ക് കെട്ടാൻ താല്പര്യമില്ലങ്കിൽ അത് വീട്ടിൽ പറഞ്ഞാൽ പോരെ അതിന് ഇങ്ങനെ ഒരു ഡ്രാമയുടെ ആവിശ്യം ഉണ്ടോ “
“കേൾക്കേണമെങ്കിൽ എന്നേ ആകാമായിരുന്നു,….. നിന്നെ അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെടമെന്നില്ല അഡ്ജസ്റ്റ് ചെയ്യേണ്ടി വരും അല്ലാതെ നിനക്ക് വേറെ വഴി ഇല്ല “
“തനിക്ക് എന്നോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ “
“ഉണ്ടല്ലോ “
“എന്ത് “
“അതൊക്കെ വഴിയേ നീ അറിയും “അത്രയും പറഞ്ഞു അവൻ കാർ വേഗത്തിൽ വീടിനു മുൻപിൽ വന്നു നിർത്തി.
അവൾ ഉമി നീർ ഇറക്കി കൊണ്ട് ചുറ്റും കണ്ണോടിച്ചു……ആകെ ഒരു ശുന്യത നിറഞ്ഞ ഒരിടം. വീടിനു വെളിയിൽ ഇറങ്ങണമെങ്കിൽ പോലും പാസ്സ്‌വേർഡ് അറിഞ്ഞിരിക്കണം, എന്തിന് ആ ഗേറ്റ് കയറണമെങ്കിൽ പോലും പാസ്സ്‌വേർഡ് ആവിശ്യം ആണ്. സെക്യൂരിറ്റിയുടെ ആവിശ്യം ഇല്ല.
“ഇനി എന്നേ കൊല്ലാൻ കൊണ്ടു വന്നതാണോ🙄”ആത്മ
മെല്ലെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…. വീടിനു വെളിയിലേക്ക് ഇറങ്ങിയവരെ കണ്ടു തൃപ്തിയായി. ഒരു സഭയ്ക്കുള്ള ആളുണ്ട്.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അടുത്ത പാർട്ട് നാളെ പോസ്റ്റാം…..വായിച്ചിട്ട് അഭിപ്രായം പറയണം. 🥰
തുടരും
[ad_2]