Novel

കാണാചരട്: ഭാഗം 12

[ad_1]

രചന: അഫ്‌ന

വേഗം ഫ്രഷ് ആയി ബാൽക്കണിയിലേക്ക് നടന്നു…അവന്റെ കാലുകൾക്ക് ബലം കുറഞ്ഞ പോലെ തോന്നി.എന്തോ ഒരു പേടി പോലെ….. പുറത്തേക് എന്തോ ആലോചിച്ചു നിൽക്കുവാണ് വാമി…മനസ്സ് ഇവിടെ അല്ലന്ന് അവന് തോന്നി.ആദി അവളുടെ അപ്പുറത്തു വന്നു നിന്നു.. “ആദി ” ആദിയുടെ സാന്നിധ്യം അറിഞ്ഞ പോലെ അവനെ നോക്കാതെ സൗമ്യമായി വിളിച്ചു.ഒരു നിമിഷം അവനും തറഞ്ഞു നിന്നു പോയി ആ വിളിയിൽ.

“ആദിയ്ക്ക് തന്റെ ഫാമിലിയേ എത്രത്തോളം ഇഷ്ട്ടം ഉണ്ട്,”നിശബ്ദയേ ബേധിച്ചു കൊണ്ട് വാമി ചോദിച്ചു. “ഇതെന്തിനാ ഇപ്പൊ ചോദിക്കുന്നെ ” “എനിക്കറിയണം ആദി ,താൻ കാരണം അവരോ അവര് കാരണം ആദിയോ കരയാൻ താൻ ആഗ്രഹിക്കുന്നുണ്ടോ….പറ ” “എന്തൊക്കെയാ വാമി ഈ പറയുന്നേ…നിനക്ക് വട്ടായോ ” “ചോദിക്കുന്നതിന് മറുപടി പറ ആദി…നീ അവരെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് ” “അത് ചോദിക്കാനുണ്ടോ വാമി ,അവരല്ലേ എനിക്ക് എല്ലാം എന്റെ സന്തോഷവും ദുഃഖവും എല്ലാം അവരാണ് …ഇതാണ് എന്റെ സ്വർഗം” “ഈ സന്തോഷം എല്ലാം ഉണ്ടായിട്ടാണോ നീ എന്റെ പിറകെ ഇങ്ങനെ…”അവളക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.

“എന്തൊക്കെയാ വാമി നീ ഈ പറയുന്നേ.നീയും ഇപ്പോ ഈ ഫാമിലിയുടെ ഒരു ഭാഗം അല്ലെ ” “എങ്ങനെ?…ആദ്യം ഭാര്യ ആയിരുന്നു അതിപ്പോ ഒരു തെറ്റിദ്ധാരണ മാത്രമായി,ഇപ്പൊ അങ്ങനെ ആണോ ഞാൻ ആദിയുടെ ആരാണ്..എന്ത് ബന്ധത്തിന്റെ പേരിലാണ് ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത്, ” “വാമി….നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ “ആദി നിസ്സഹായതയോടെ അവളെ നോക്കി.പക്ഷേ വാമി അവനെ അല്ല നോക്കുന്നത്…

അവന്റെ മുഖത്തേക്ക് നോക്കാനുള്ള ത്രാണി അവൾക്കില്ലായിരുന്നു. “തോന്നലല്ല ആദി,ഇതല്ലേ സത്യം….ഒരു കോൺഡ്രാക്ട് വൈഫ് അതായിരുന്നില്ലേ എന്റെ റോൾ.അതിപ്പോ കഴിഞ്ഞു….ഇനി നമ്മൾ ഇങ്ങനെ ഒരു മുറിയിൽ ഒരുമിച്ചു താമസിക്കുന്നതിൽ അർത്ഥം ഇല്ല.ഇനി അത് വേണ്ട….എനിക്ക് മടുത്തു ഇങ്ങനെ അഭിനയിച്ചു ജീവിച്ച് ” “നീ എന്താ പറഞ്ഞു വരുന്നത് “അവൻ അവളെ നെരെ നിർത്തി.പക്ഷേ വാമിയുടെ മുഖത്ത് ഒരു ഭാവവും ഇല്ലായിരുന്നു.

“എനിക്ക് തിരിച്ചു പോകണം…എത്രയും പെട്ടെന്ന്.ഇനിയും ഓടി ഒളിക്കാൻ വയ്യ.ആരുടെയും ആരുമാവാതെ എനിക്ക് മാത്രമായൊരു ജീവിതം അത് മതി.എല്ലാം മറന്നേക്ക് ആദി,ഇതെന്റെ request ആണ് ” അത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകളെ മറക്കാൻ തിരിഞ്ഞു നിന്നു കണ്ണു തുടച്ചു..ചുണ്ട് വിതുമ്പി…..ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ചുണ്ട് കടിച്ചു പിടിച്ചു. കേട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ തറഞ്ഞു നിൽക്കുകയാണ് ആദി.അവന്റെ ഹൃദയത്തിൽ ആരോ വരഞ്ഞു മുറിവാക്കും പോലെ തോന്നി.

അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നു.ആദി ദേഷ്യത്തിൽ തിരിഞ്ഞു നിൽക്കുന്നവളെ തനിക്ക് അഭിമുഖമായി വലിച്ചു ചേർത്ത് നിർത്തി…. “ഇനി പറ വാമി നിനക്ക് ഇതെല്ലാം ഇട്ടെറിഞ്ഞു പോകണോ…എല്ലാം മറക്കണോ ഞാൻ, എന്റെ ഈ പ്രണയം നിനക്ക് കാണാൻ കഴിയുന്നില്ലേ വാമി.എനിക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ അറിയില്ല പക്ഷേ ജീവിച്ചു കാണിക്കാം…പറ വാമി നീ എന്റെ ആരും അല്ലെ “

അവളെ മുറുകെ പിടിച്ചു തന്നിലേക്ക് കൂടുതൽ അടിപ്പിച്ചു.അവൾ തല താഴ്ത്തി നിന്നു,ഒന്നിനും മറുപടി ഇല്ല അതാണ് സത്യം….അതവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. “വിട് ആദി….എനിക്ക് വേദനിക്കുന്നു “വാമി കുതറി മാറാൻ ശ്രമിച്ചു.പക്ഷേ പിടി മുറുകി എന്നല്ലാതെ ഒന്നും ഉണ്ടായില്ല. “എനിക്ക് ഇന്ന് ഇതിനൊരു ഉത്തരം കിട്ടണം വാമി.നീ ആരെ ഭയന്നിട്ടാണ് എന്നിൽ നിന്ന് അകലുന്നത്..എന്നിൽ എന്ത് കുറവാണ് നീ കണ്ടത്”

“ഞാൻ നിന്റെ നല്ലതിന് വേണ്ടി തന്നെയാണ് ഇത് പറയുന്നത്.എന്നിൽ നിന്ന് ദൂരേയ്ക് പോകുന്നതാണ് ആദി നിനക്കും നിന്റെ ഫാമിലിയ്ക്കും നല്ലത്.”തൻവി ശാസനയൊടെ അവനെ നോക്കി. “എന്തിന്???അതിപ്പൊയും എന്നിൽ ഒരു ചോദ്യമായി കിടക്കുന്നു വാമി ” എനിക്ക് എല്ലാം നിന്നോട് തുറന്നു പറയണമെന്നുണ്ട് ആദി. എനിക്ക് ഞാൻ ആരാണെന്നും എന്നേ വലയം ചെയ്യുന്ന പ്രശ്നങ്ങൾ എല്ലാം, പക്ഷെ നിന്റെ പ്രണയം സത്യമാണ് അതിൽ ഒരു കലർപ്പുമില്ലെന്ന് എനിക്ക് അറിയാം.

ഞാൻ ഇവിടുന്ന് പോയാൽ നീ തിരക്കി വരും അങ്ങനെ നടക്കാൻ പാടില്ല,..അത് നിനക്ക് ആപത്താണ്, ഞാൻ അത് ആഗ്രഹിക്കുന്നില്ല. നീ സന്തോഷത്തോടെ ഇരുന്നാൽ മതി. വാമി അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ മനസ്സിൽ മൊഴിഞ്ഞു. “വാമി നീ ഞാൻ ചോദിച്ചതിന് മറുപടി പറ,എന്താണ് നിന്നെ അലട്ടുന്നത്. നമുക്ക് പരിഹാരം കണ്ടെത്താം “അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു എല്ലാം നഷ്ടപ്പെട്ടു പോയവളുടെ ചിരി. “എനിക്കോ എന്റെ ജീവനോ ഒരിക്കലും ഒരാപത്തും ഉണ്ടാവില്ല ആദി,അതിന് അവർ സമ്മതിക്കില്ല…. പക്ഷെ ഞാൻ സ്നേഹിക്കുന്നവരുടെ ജിവൻ എപ്പോഴും ഒരു വെല്ലുവിളി ആണ്.” പുറത്തേക്കു നോക്കി പറഞ്ഞു.

പക്ഷെ ആദി അവൾ തന്നെ സ്നേഹിച്ചിരുന്നു എന്ന വാക്ക് മാത്രം അവന്റെ ചെവിയിൽ മുഴങ്ങി. അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു. വാമി അവന്റെ മുഖത്തേ ചിരി കണ്ടു അവനെ ഉറ്റു നോക്കി. ആ ചിരിയ്ക്ക് ഒരു പ്രതേക ഭംഗിയായിരുന്നു. താടി ചുഴിയിൽ വിരിയുന്ന നുണ കുഴിയിൽ തറഞ്ഞു നിൽക്കുകയാണ് വാമി. ഒരു നിമിഷം അങ്ങനെ നിന്ന് പോയ്‌ അവൾ. “അപ്പൊ മഹതിയ്ക്ക് വായിനോക്കാൻ ഒക്കെ അറിയാം 🤭”വാ പൊളിച്ചിരിക്കുന്ന വാമിയേ വിരൽ നൊടിച്ചു കൊണ്ടു ഉണർത്തി.

“ഞാ….. ഞ…ൻ നോക്കിയിട്ടൊന്നും ഇല്ല.ഞാൻ വേറെ എന്തോ “അവൾ അവനെ നോക്കാതെ നാവ്‌ കടിച്ചു കൊണ്ടു പറഞ്ഞു. “ഉവ്വ് ഉവ്വ് ” ആദി തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പക്ഷെ വാമി അവന്റെ ഷർട്ടിനു പിന്നിൽ നിന്ന് വലിച്ചു. ആദി പെട്ടെന്ന് പിന്നിലേക്ക് സ്ലിപ് ആയി വീഴാതിരിക്കാൻ പിടിച്ച വാമിയും അവന്റെ കൂടെ വീണു. “എന്താടി നിനക്ക്, ഒരു സത്യം പറഞ്ഞതിന് മനുഷ്യന് പിടിച്ചു തള്ളി താഴെ ഇടണോ😬 “ആദി നടുവിന് ഒഴിഞ്ഞു കൊണ്ടു അവളെ നോക്കി.

“ഞാൻ മുഴുവൻ പറഞ്ഞില്ല, അപ്പോയെക്കും പോവല്ലേ എന്ന് പറയാൻ പിടിച്ചു വെച്ചതാ. എനിക്കറിയോ ഇങ്ങനെ വീഴുമെന്ന് “വാമി അവനെ നോക്കി കണ്ണുരുട്ടി എണീക്കാൻ ഒരുങ്ങി പക്ഷെ വീണ്ടും ആദിയുടെ മടിയിലേക്ക് വീണു. അവനവളെ ചുറ്റി പിടിച്ചു തനിക്ക് നേരെ ഇരുത്തി. വാമി അവന്റെ ആ നീല കണ്ണിലേക്കു നോക്കാൻ മടിച്ചു തല താഴ്ത്തി. “മുഖത്തേക്ക് നോക്ക് വാമി.” ആദി കുറച്ചു കനപ്പിച്ചു.അവൾ വേണോ വേണ്ടയോ എന്ന രീതിയിൽ അവനെ നോക്കി. നെറ്റിയിൽ നിന്ന് വിയർപ്പു പൊടിഞ്ഞു…

അവളിൽ അറിയാത്ത പല വികാരങ്ങളും മുള പൊട്ടിയപോലെ.ആദിയുടെ കൈകൾ അവളുടെ കയ്യിൽ മുറുകി. ശ്വാസഗതി ഉയർന്നു. രണ്ടു പേർക്കുമിടയിലെ അകലം കുറഞ്ഞു……വാമി രണ്ടു കണ്ണുകളും അടച്ചു…. “Surprise” പെട്ടെന്നാണ് ആരോ അലറി വിളിച്ചു റൂമിലേക്ക് ചാടി കയറി വരുന്നത്. വാമിയും ആദിയും പിടഞ്ഞു കൊണ്ടു വിട്ടകന്നു. അകത്തേക്ക് കയറിയവർ ചെറിയ ചമ്മലോടെ തിരിഞ്ഞു നിന്നു.

“ഞങ്ങൾ വന്ന ടൈം ശരിയല്ലെന്ന് തോന്നുന്നു”വിഷ്ണു തിരിഞ്ഞു “എന്താ ഏട്ടാ ഇത്, ഡോർ അടക്കുകയൊന്നും വേണ്ടേ “അക്കി ആക്കി ചിരിച്ചു. അതിന് വാമി അവളെ നോക്കി പല്ല് കടിച്ചു. അതോടെ അവളുടെ ചിരി നിന്നു. വാമി ആദിയെ കടിച്ചു തിന്നാനുള്ള ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി. ആദി അവളെ ഒന്ന് നോക്കി വേഗം നോട്ടം മാറ്റി. “Hey man, എപ്പോ എത്തി “ആദി വിഷ്ണുവിനെ കെട്ടിപിടിച്ചു.

“ജസ്റ്റ്‌ five mints, നിങ്ങൾക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി ഇങ്ങോട്ട് വന്നത് പക്ഷെ എനിക്ക് സർപ്രൈസ് ആയി പോയി “വിഷ്ണു കണ്ണിറുക്കി. “ഒന്നും ഇല്ല.ആദി വീണപ്പോള്‍ ഞാൻ പിടിച്ചപ്പോള്‍ ഒരുമിച്ചു നിലത്തേക്ക് വീണതാ “വാമി അവരുടെ കാളിയാക്കലുകൾ കേട്ട് പറഞ്ഞു. “ഞങള്‍ ഒന്നും പറഞ്ഞില്ലല്ലോ ഏട്ടത്തി അതിന്.നിങ്ങളായി നിങ്ങളുടെ പാടായി.ഞങ്ങൾ ഒന്നിനും ഇല്ലേ “വിഷ്ണു അക്കിയെയും വലിച്ചു നടന്നു

. “ആദി…എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു.ഏത് നിമിഷവും ഞാൻ ഇവിടം വിട്ട് പോകും.അത് തീരുമാനിച്ചുറപ്പിച്ചതാണ് ഇനി ആർക്കും എന്നേ തടയാൻ കഴിയില്ല “പുറത്തേക്ക് പോകാൻ ഒരുങ്ങിയ ആദി കേൾക്കാൻ അത്രയും പറഞ്ഞു അവൾ വാഷ്‌റൂമിലേക്ക് കയറി. “നിനക്ക് ഈ വീട്ടിൽ നിന്ന് മാത്രമേ പോകാൻ കഴിയൂ,എന്റെ ഹൃദയത്തിൽ നിന്ന് നിനക്ക് ഇറങ്ങാൻ കഴിയില്ല.അത്രയ്ക്കും അടിമപ്പെട്ടിരിക്കുന്നു നിന്നിൽ ഞാൻ…എവിടെ പോയാലും തിരക്കി വരും ഞാൻ നിന്നെ എന്റെതു മാത്രമാക്കാൻ..അതിന് ഇനി ഏത്‌ വലിയ പ്രതിസന്ധി തരണം ചെയ്യനും ഞാൻ ഒരുക്കമാണ് ” അവൾ പോകുന്ന വഴിയേ നോക്കി സ്വയം പറഞ്ഞു 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“എന്താ ഏട്ടന്റെ തീരുമാനം ” നെറ്റിയിൽ വലിയ പൊട്ടും കഴുത്തിലും കയ്യിലും ആഭരണങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.സില്ക്ക് സാരിയാണ് വേഷം.അഴിഞുലഞ മുടി….കണ്ണുകൾ വാലിട്ടെഴുതിയിട്ടുണ്ട്…. “എന്ത് തീരുമാനം ഭാര്‍ഗവി”അയാൾ വലിച്ചു കൊണ്ടിരുന്ന സിഗ്രെട്റ്റ എടുത്തു ആ സ്ത്രീയേ നോക്കി. “എന്നാണ് ആ നശുലം പിടിച്ചവാളേ കണ്ടു പിടിക്കുന്നത്..അവളുടെ സ്വത്ത് നമ്മുടെ മകന്റെ പേരിൽ എഴുതണ്ടേ “

“കൊച്ചിയിൽ ഉണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്.കണ്ടു പിടിച്ചു ആ ദക്ഷനു കൊടുക്കണം എന്നിട്ട് അവളുടെ സ്വത്തൊക്കെ നമ്മുടെ പേരിൽ ആക്കണം…പിന്നെ അവൻ കൊല്ലുകയൊ വളർത്തുകയൊ എന്തന്നു വെച്ചാൽ ചെയ്യട്ടെ ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. “but പപ്പാ..എനിക്ക് തോന്നുന്നില്ല അത് നമുക്ക് കിട്ടുമെന്ന് “അയാളുടെ മകന്‍ ധീരവ് ചരുവർത് മുന്നോട്ട് വന്നു. “എന്ത് കൊണ്ട്….” “ആ ദീക്ഷിത് എല്ലാം അവന്റെ പേരിൽ എഴുതി വാങ്ങിയാൽ നമ്മൾ എന്ത് ചെയ്യും…ഇനി നമുക്ക് എല്ലാം എഴുതി തന്നാലും ഒരു ദിവസം അവളുടെ അവകാശം ചോദിച്ചു അവൾ വരില്ലെന്ന് എന്താണുറപ്പ് “

“മോൻ എന്താണ് പറഞ്ഞു വരുന്നത് “അയാൾ സംശയ ഭാവത്തിൽ അവനെ നോക്കി. “പപ്പയ്ക്ക് മനസ്സിലായില്ലെ.നമ്മൾ ഇത്രയും കാലം ചെയ്തത് തന്നെ….എല്ലാം നമ്മുടെ പേരിൽ എഴുതി വാങ്ങിച്ചു ആരും കാണാതെ തീര്ക്കണം അവളെ ” അവൻ ഗുഡ്ഡമായി ചിരിച്ചു അയാളെ നോക്കി. .പക്ഷേ അയാളിൽ ഭയം ആയിരുന്നു. “നിങ്ങളുടെ മുഖം എന്താ വല്ലാതിരിക്കുന്നെ.രണ്ടാം ഭാര്യയേയും മകളോടും വല്ല സ്നേഹവും പൊട്ടി മുളച്ചോ

“ഭാര്ഗവി ദേഷ്യത്തിൽ അലറി. “എന്തൊക്കെയാണ് ഭര്‍ഗവി നീ പറയുന്നത്.അങ്ങനെ ഒരു സ്നേഹവും എനിക്ക് അവരോട് ഇല്ല….ആ ആയുക്ത എനിക്ക് പറ്റിയ ഒരു തെറ്റു മാത്രമാണ് അത് നിനക്കും അറിയാം,” അയാൾ അവരുടെ കയ്യിൽ പിടിച്ചു. “പിന്നെ എന്തിനാ പാപ്പ worried ആവുന്നെ “ധീരവ് മുന്നോട്ട് വന്നു. “ആ ദീക്ഷിത് അവനെ ഭയക്കണം,എന്തും ചെയ്യാൻ മടിക്കാത്തവനാണ്.

അവൾക്ക് വേണ്ടി എനിക്ക് എറിഞു തന്നത് ഒന്നും രണ്ടും ലക്ഷം അല്ല 90 കോടിയാണ് പുല്ല് പോലെ ഇന്‍വെസ്ററ് ചെയ്തത്.ആ അവൻ അവൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.ചൊര കണ്ടു അറപ്പ് മാറാത്തവനാണ് “അയാൾ പേടിയോടെ ഓർത്തു . “അവൻ അറിയാതിരുന്നാൽ പോരെ,ഇരു ചെവി അറിയാതെ നമ്മുക് ബോഡി നശിപ്പിക്കാം ,പാപ്പ ഒരു yes പറഞ്ഞാൽ മതി “അവൻ അയാളുടെ അടുത്തിരുന്നു. “പക്ഷേ മോനെ ” “നിങ്ങൾ പേടിക്കുകയൊന്നും വേണ്ട ഇവൻ നമ്മുടെ മൊനല്ലെ അവൻ നോക്കിക്കോളും “ഭര്‍ഗവി “ശരി എല്ലാം നിന്റെ ഇഷ്ടം “അയാൾ നെടുവീർപ്പിട്ടു കൊണ്ട് ആ ചിരിയിൽ പങ്കു ചേർന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button