കാണാചരട്: ഭാഗം 3

കാണാചരട്: ഭാഗം 3
[ad_1]

രചന: അഫ്‌ന

"നീ എങ്ങോട്ടാ "ആദി ലാപ്പിൽ നിന്ന് തല ഉയർത്തി.

"താഴെ എല്ലാവരെയും ഒന്ന് പരിചയപ്പെടാൻ "

"അങ്ങോട്ട്‌ ചെന്നു കൊട് പരിചയപ്പെടാൻ🤭"

"എന്നാലും അതല്ലല്ലോ മര്യാദ "

"നീ എന്റെ contract വൈഫ് ആണ്. അല്ലാതെ അഗ്നി സാക്ഷിയായി ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയിട്ടില്ല. നിമയമപരമായി മാത്രമേ നമ്മൾ ഹുസ്ബൻഡ് and വൈഫ്‌. അതിൽ കൂടുതൽ ഒന്നും നീ എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്"

ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്ന രീതിയിൽ അവൾ അവനെ നോക്കി.

"വാമിക ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ "

"മ്മ്, ഇയാളെ ഭർത്താവായി കാണരുത് എന്നല്ലേ, അത് ഞാൻ ഏറ്റു,"

"നമുക്ക് ഇതുപോലെ ഫ്രണ്ട്‌ലി ആയി മുന്നോട്ടു പോകാം. അല്ലാതെ വേറെ ഒരു തരത്തിലുള്ള റിലേഷനും ഞാൻ ആഗ്രഹിക്കുന്നില്ല..... ഏറി പോയാൽ one year അത്ര മാത്രം "ആദി അത്രയും പറഞ്ഞു ലാപ് അവിടെ വെച്ച് എണീറ്റു.


അവർ വരുന്നുണ്ടെന്ന് അറിഞ്ഞ അവർ വേഗം ഭക്ഷണം കഴിക്കാൻ ഇരുന്നു.

"ചേച്ചി ഇരിക്ക് ഏട്ടാ ഇരിക്ക് "അക്കി

"വേണ്ട നിങ്ങൾ ഇരിക്ക്, ഞാൻ വിളമ്പി തരാം"വാമി

"ഇന്ന് first time അല്ലെ, നാളെ ചേച്ചി വിളമ്പിക്കോ "അതും പറഞ്ഞു അവൾ പിടിച്ചിരുത്തി.

"ഏട്ടത്തി ഇന്ന് റസ്റ്റ്‌ എടുത്തോ, നാളെ മുതൽ ഡ്യൂട്ടിക്ക് ഇറങ്ങാം "വിക്കി

"പോടാ "അക്കി

"രണ്ടും കൂടെ എന്തൊരു ഒലിപ്പിക്കൽ "വേണി

"വിക്കി ഒന്ന് മിണ്ടാതെ കഴിക്കുന്നുണ്ടോ. ബാക്കി ഉള്ളവർക്ക് സ്വസ്‌ഥതയോടെ കഴിക്കണം "വൈഷ്ണവി

"അതിന് ഞാൻ ഉറക്കെ ഒന്നും പറഞ്ഞില്ലല്ലോ"വിക്കി

"അത് മനസിലാവേണ്ടവർക്ക് മനസിലായി കാണും,... പറഞ്ഞിട്ട് കാര്യം ഇല്ല, അതിന് കുടുംബത്തിൽ പിറക്കണം "സുശീല

"കണ്ട കോളനിയിൽ നിന്ന് വലിഞ്ഞു കയറിയവർക്ക് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല "രേവതി


"അമ്മാ പ്ലീസ് ഒന്ന് മിണ്ടാതെ ഇരിക്കോ "വിഷ്ണു

"ഏട്ടത്തി കഴിക്ക്, ഇതൊന്നും കാര്യമാക്കേണ്ട"അക്കി

"മ്മ് "വാമി കഴിക്കാൻ തുടങ്ങി.

"വന്നപ്പോൾ തന്നെ എന്റെ മകനെയും വളച്ചെടുത്തു അല്ലേടി "രേവതി


"അമ്മാ പ്ലീസ്, ഈ വാശി ഒന്ന് നിർത്ത് "വിഷ്ണു അത്രയും പറഞ്ഞു എണീറ്റു പോയി

ഇതിനൊന്നും ഒന്നും പറയാതെ നിൽക്കുന്ന ലതയേ നോക്കി ആദി എണീറ്റു പോയി. ലതയ്ക്ക് കാര്യം മനസിലായി എങ്കിലും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു എണീറ്റു.

"വാമിക ഭക്ഷണം കഴിച്ചിട്ടു എന്റെ മുറിയിലേക്ക് വരണം "

"മ്മ്മ്മ് "

"അവൾക്കുള്ളത് ആന്റി കൊടുത്തോളും "വേണ്ടിയും വൈഷ്ണവിയും കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

വാമി വേഗം കഴിച്ചു എണീറ്റു അമ്മയുടെ മുറിയിലേക്ക് നടന്നു. ലത തിരിഞ്ഞു നിൽക്കുകയായിരുന്നു.

"അമ്മ എന്തിനാ വിളിപ്പിച്ചേ "അവൾ ശബ്‌ദം താഴ്ത്തി ചോദിച്ചു.

"പറയാം ഇരിക്ക് "അവൾ അടുത്തുള്ള ചെയറിൽ ഇരുന്നു.

"നിനക്ക് എത്രയാ വേണ്ടത് "
"അമ്മ പറഞ്ഞത് എനിക്ക് മനസിലായില്ല "

"എന്റെ മകന്റെ ജീവിതത്തിൽ നിന്ന് പോവാൻ നിനക്ക് എന്ത് വേണമെന്ന് "

"അമ്മ എന്നേ കുറിച്ച് ഇങ്ങനെയാണോ ചിന്തിച്ചു വെച്ചിരിക്കുന്നെ, അങ്ങനെ ഒരു പെൺകുട്ടി അല്ല ഞാൻ. "

"പിന്നെ എന്തിനാ എന്റെ മകന്റെ ജീവിതത്തിൽ നീ വന്നു "

"ഞാൻ അല്ല ആദിയാണ് എന്റെ ലൈഫിലേക്ക് വന്നത്,"

"എനിക്ക് വിശ്വസിക്കാൻ ബുന്ധിമുട്ടുണ്ട് "

"അമ്മയ്ക്ക് ആദിയോട് തന്നെ ചോദിച്ചു നോക്കാം. ഞാൻ ഒന്നും പറയുന്നില്ല. എല്ലാം ഏട്ടൻ തന്നെ പറഞ്ഞു തരും "

"നിനക്ക് ഒന്നും വേണ്ടേ "

"വേണം ഒരു കാര്യം "

"എന്ത് "

"അമ്മയുടെ സ്നേഹം,... എനിക്ക് ഇവിടെ വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ഞാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നുണ്ട്. അമ്മയുടെ തലോടൽ സ്നേഹത്തോടെ ഉള്ള ഒരു നോട്ടം....."

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ലതയുടെ കണ്ണുകളിൽ അറിയാതെ നിറഞ്ഞു.

"മോള് ഇങ്ങോട്ട് വാ "അവർ അവൾക്ക് നേരെ കൈ നീട്ടി.

"ഇത് സത്യമാണോ "

"ഇങ്ങോട്ട് വാ പെണ്ണെ "അവൾ ഓടി ചെന്നു അവരെ പുണർന്നു. ആ തലോടൽ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറച്ചു സമയം അവൾ അങ്ങനെ കിടന്നു.

"മോള് ഇനി കിടക്കാൻ ചെല്ല്, സമയം ഒരുപാടായി. അവന് ദേഷ്യം പിടിക്കും. നമുക്ക് നാളെ സംസാരിക്കാം "അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു.

"ഇപ്പൊ അമ്മയ്ക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ 😁"അവൾ പോകുന്നേരം ചോദിച്ചു.

"നീ ആളു കൊള്ളാലോ പെണ്ണെ.. വെറുതെ അല്ല എന്റെ മകൻ വീണത് "അവർ അവൾ പോകുന്നതും നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

"പോയ കാര്യം എന്തായി "അക്കി ആതിയോടെ ചോദിച്ചു.

"എല്ലാം സെറ്റ് "

"ശരിക്കും "

"മ്മ് "

പിന്നിടാണ് മുൻപിൽ ഉള്ളവരുടെ കാര്യം അവൾക്ക് ഓർമ വന്നത്.

"അതേ അക്കി ഞങ്ങളുടെ first night നുള്ള പാലും ഫ്രൂട്സും ഒക്കെ റൂമിൽ കൊണ്ടു വെച്ചോ 🤭"വാമി അവളോട്‌ ചുമ്മാ എന്ന രീതിയിൽ പറഞ്ഞു.

"ഓ അത്, ആ വെച്ചിട്ടുണ്ട് ചേച്ചി 😁"

"മുല്ലപ്പൂ ഇല്ലേ. അതില്ലാതെ വരണ്ടന്നാ പറഞ്ഞേ 🥰, ഈ ഏട്ടന്റെ ഓരോ വാശിയെ 😇"

അതും പറഞ്ഞു വാമി അവരെ ഒന്ന് നോക്കി മുകളിലേക്ക് കയറി.

"ഇന്ന് ഞാൻ നിൽക്കേണ്ടിടത്താണ്‌ അവൾ നിൽക്കുന്നത് "വേണി

"അവൾ ആവുന്നത്ര ഞെളിയട്ടെ മോളെ.അധിക ക്കാലം ഈ അമ്മ അവളെ വാഴിക്കില്ല, അവളെ കൊന്നിട്ടായാലും നീ ആദിയുടെ ഭാര്യ ആയി വന്നിരിക്കും "സുശീല
രണ്ടു പേരും ഒന്ന് ചിരിച്ചു.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


മുറിയിൽ കയറി ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും ആദിയുമായി കൂട്ടി മുട്ടി.... വാമി സോറി പറഞ്ഞു നടന്നതും കയ്യിൽ പിടി വീണു. എന്തെന്നർത്ഥത്തിൽ അവൾ അവനെ നോക്കി.

"താൻ എന്താ ഈ ചെയ്യുന്നേ, കയ്യിൽ നിന്ന് വിട് "

"അപ്പൊ നമുക്ക് first night ആഘോഷിക്കേണ്ടേ......നീ ആദ്യം പാല് കുടിക്ക് എന്നിട്ട് ഏട്ടൻ കുടിക്കാം "അതും പറഞ്ഞു പാൽ ഗ്ലാസ്സ് അവളുടെ ചുണ്ടോട് അടുപ്പിച്ചു.

"എന്താ താൻ ഈ ചെയ്യുന്നേ.... വട്ടുണ്ടോ തനിക്ക് "വാമി ദേഷ്യത്തിൽ അവനെ നോക്കി.


"അപ്പൊ താഴെ പറഞ്ഞതോ 😡😡"അവൻ പല്ലിറുമ്പി കൊണ്ട് ചോദിച്ചു.

"അയ്യോ അതൊക്കെ കേട്ടോ 😬😬"ആത്മ


"ശ്ശെടാ പറഞ്ഞ പോലെ മുല്ലപ്പു എവിടെ.... ഞാൻ പറഞ്ഞതല്ലേ അതില്ലാതെ കയറരുതെന്ന്🥰🥰 "

"അത് ഞാൻ ചുമ്മാ.... ഒരു തമാശയ്ക്ക് പറഞ്ഞതാ☺️ "അവൾ വിക്കി പറഞ്ഞു ഒപ്പിച്ചു.

"ഇതൊക്കെ ആണോടി നിന്റെ തമാശ😡😡 "

"വന്നപ്പോ തൊട്ട് ചൊറിയാൻ തുടങ്ങിയതാ അവര് അപ്പൊ ഇങ്ങനെ എന്തെങ്കിലും ഒന്ന് കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല അതാ....അവരായിട്ട് കുറച്ചാൽ ഞാനും കുറയ്ക്കും അല്ലെങ്കിൽ ഇങ്ങനെ ഒക്കെ കാണേണ്ടി കേൾക്കേണ്ടീ വരും "

"ഇതിപ്പോ കടിക്കുന്ന പട്ടിയേ കാശ് കൊടുത്തു വാങ്ങിയ പോലെ ആയല്ലോ ദൈവമേ 😬😬😬"ആദി അവൾ പോകുന്നതും നോക്കി പറഞ്ഞു.

വാമി ബെഡ് ശരിയാക്കുന്നത് കണ്ടു ആദി അവളെ ഒന്ന് തറപ്പിച്ചു നോക്കി.

"ഹലോ മേഡം..... എങ്ങോട്ടാ ഈ കിടക്കാൻ വരുന്നേ🤨 "ആദി

"കണ്ടാൽ അറിഞ്ഞൂടെ ബെഡിൽ ആണെന്ന് 😒"

"ആ പൂതി അങ്ങ് മാറ്റി വെച്ചേക്ക്, വേണമെങ്കിൽ നിലത്തോ സോഫയിലോ കിടന്നോ, അല്ലാതെ കട്ടിലിൽ എന്റെ കൂടെ കിടക്കുമെന്ന് വിചാരിക്കണ്ട "

"ഞാൻ കിടക്കുന്നുണ്ടെങ്കിൽ ഇവിടെ കിടക്കു, തനിക്ക് വേണമെങ്കിൽ അവിടെ കിടന്നോ 🥴"

"എനിക്ക് പറ്റില്ല 😡"

"എനിക്കും പറ്റില്ല 😏"

അവസാനം 'അമ്പിനും വില്ലിനും അടുക്കാതെ 
ആയപ്പോൾ ബെഡിന് കുറുകെ തലയണ വെച്ച് അഡ്ജസ്റ്റ് ചെയ്തു.


"നീ പോയിട്ട് നിന്റെ മുടി പോലും ഈ ഭാഗത്തേക്ക്‌ വന്നു പോകരുത് 😡😡"ആദി

"നീ പറയുന്നത് കേട്ടില്ലേ 😊😊😊"

"നീ ആരോടാ പറഞ്ഞേ 🤨"

"മുടിയോട്😇,.....പറയാൻ പറ്റില്ല ഇവള് കേൾക്കാതെ അങ്ങോട്ട് എങ്ങാനും പാറി വന്നാലോ😖,.... അതുകൊണ്ട് ഒന്ന് ഉപദേശിച്ചതാ 😊"

"നീ വല്ലാത്തങ് ഉണ്ടാക്കല്ലേ 😠😠, മിണ്ടാതെ അവിടെ കിടന്നു ഉറങ്ങാൻ നോക്ക് "

"ശരിയാ നാളെ ഒരുപാട് പണി ഉള്ളതാ🙄 "വാമി കോട്ടു വാ ഇട്ടു കൊണ്ടു പറഞ്ഞു.

"എന്ത് പണി 🤔"

"അതൊക്കെ വഴിയേ അറിയും...... അപ്പൊ good night "അത്രയും പറഞ്ഞു അവൾ തല വഴി പുതപ്പിട്ടു.

ഇതൊക്കെ കേട്ട് ആകെ കിളി പോയ അവസ്ഥയിലാണ് ആദി. തന്റെ വീട് തന്നെ എന്ന് ഉറപ്പിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു..


അവൻ ഉറങ്ങിയെന്ന് ഉറപ്പായതും അവൾ മെല്ലെ എണീറ്റു ബാൽക്കണിയിലേക്ക് നടന്നു. ഡോർ തുറന്നതും ഒരു തണുത്ത കാറ്റ് അവളുടെ മുടിഴകളെ തലോടി കൊണ്ടു നടന്നു...

അവൾ പുറത്തേക്ക് നോക്കി നിന്നു....ചുറ്റും ഇരുട്ട് മാത്രം.. അങ്ങിങ്ങായി നിലാവെളിച്ചം കാണുന്നുണ്ട്.... നഗരം ഉറങ്ങുകയാണ്... അവൾ മാത്രം ഉണർന്നിരിക്കുന്നു.... കഴിഞ്ഞു പോയക്കാലം അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.. അതിൽ നിന്ന് രക്തം വാർന്നു കൊണ്ടിരിക്കുന്നു.....

മനസ്സിലെ ഭാരം മുഴുവൻ ആ നിലാ വെളിച്ചത്തിൽ അലിയിച്ചു ചേർത്തു..... ശരീരത്തെ തണുപ്പ് ബാധിക്കുന്നത് അവൾ അറിഞ്ഞു. മെല്ലെ ബാൽക്കണി ഡോർ അടച്ചു അവൾ ബെഡിൽ കിടന്നു നിദ്രാ ദേവിയെ പുൽകി....

പക്ഷെ ഇതെല്ലാം കണ്ടു ആദി ഉറങ്ങാതെ അവളെ നോക്കി കിടക്കുന്നുണ്ടായിരുന്നു. ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം തേടി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story