കാണാചരട്: ഭാഗം 9


രചന: അഫ്‌ന
വന്നതിനു ശേഷം വാമി ആദിയെ ഒന്ന് നോക്കിയിട്ട് കൂടെ ഇല്ല....തന്നെ പറഞ്ഞു പറ്റിച്ചു എന്നൊരു ചിന്ത അവളെ വല്ലാതെ വേട്ടയാടിയിരുന്നു, ബാൽക്കണിയിൽ നിന്നു മഞ്ഞു കൊണ്ട് പൊതിഞ്ഞു നിൽക്കുന്ന നഗരത്തെ നോക്കി നിന്നു.....ഒരമ്മയുടെ തലോടൽ പോലെ നഗരം എത്ര ശാന്തമാണ്.....അവൾ ഓർമകളിലേക്ക് മെല്ലെ ഒഴുകി.... "ലൂക്കാ..."റോഡിലെ നട പാതയിലൂടെ നടന്നു പോകുന്ന അവനെ വിളിച്ചു കൊണ്ട് അവൾ നിന്നു. "എന്താടി "പിന്നിലേക്ക് നോക്കി പുരികം പൊക്കി.
"നീ എന്നേ എന്നെങ്കിലും തനിച്ചാക്കി പോകുവോ,"ആ കണ്ണുകളിൽ ഒരു ഭയം തിങ്ങി നിറഞ്ഞിരുന്നു. "ഇപ്പൊ എന്താ ഇങ്ങനെ ഒരു ചോദ്യം,"അവൻ അവളുടെ ആ കുഞ്ഞു കൈ കോർത്ത് നടന്നു കൊണ്ട് ചോദിച്ചു. "എന്നാലും പറ,എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ.....” "എന്റെ മുക്ത കുട്ടി ഇപ്പൊ ഇല്ലാത്ത problem ഉണ്ടാക്കേണ്ട,മരണം കൊണ്ടല്ലാതെ എന്നേ ഈ കയ്യിൽ നിന്ന് വേർപ്പെടുത്താൻ കഴിയില്ല....ഇനി മരിച്ചാലും എന്റെ കൈ ഇവിടെ ഉണ്ടാകും.
അതിനല്ലേ ഈ ബ്രെസ്‌ലേറ്റ്......നമ്മുടെ friendship ടാഗ്...മരിച്ചാലും നീ എന്നേ മറക്കില്ലല്ലോ എന്റെ ഓർമ ഇല്ലേ കൂട്ടിന് " ലൂക്ക രണ്ടു പേരുടെയും ബ്രെസ്‌ലേറ്റ് അടുപ്പിച്ചതും അത് തമ്മിൽ പെട്ടെന്ന് ചേർന്നു......അവന്റെ കയ്യിലെ M(മുക്ത)എന്ന ലെറ്ററും അവളുടെ കയ്യിലെ L (ലൂക്ക)എന്ന ലെറ്ററും അടുപ്പിച്ചതും അത് തമ്മിൽ പെട്ടെന്ന് ചേർന്നു......ഇത് കണ്ടു അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി. "ഇപ്പൊ സമാധാനം ആയോ എന്റെ മരപട്ടിയ്ക്ക്"തല കുനിച്ചു ചോദിച്ചതും ഓൺ the സ്പോട്ടിൽ തലക്കടി കിട്ടി.
"മരപ്പട്ടി നിന്റെ മറ്റവളാഡാ " "okey എങ്കിൽ എന്റെ മറ്റവൾ....ഈനാബെച്ചിയ്ക്ക് മരപ്പട്ടി കൂട്ടെന്നാ ചൊല്ല്...."ലൂക്ക ഇടം കണ്ണിട്ട് അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. "അ......ത്.....എനിക്ക് അറിയില്ലല്ലോ...പക്ഷേ മരപ്പട്ടി നീ ആയിക്കോ ഞാൻ ഈനാബെച്ചി ആയിക്കോളാം..."കൊച്ചു കുട്ടികളെ പോലെ അവന്റെ കയ്യിൽ ചേർന്നു നടക്കുന്നവളെ വാത്സല്യത്തോടെ ഒന്നും കൂടെ ചേർത്തു പിടിച്ചു. "ഇവളുടെ ഒരു കാര്യം...നീ വന്നേ "
ചിരിച്ചു കൊണ്ട് അവളെയും വലിച്ചു ആ വിജനമായ പാതയിലൂടെ രണ്ടു പേരും എങ്ങോട്ടെന്നില്ലാതെ ഓടി....ആ ചിരി ആ അന്തരീക്ഷം മുഴുവൻ നിറഞ്ഞു നിന്നു. കാറ്റടിച്ചു തന്റെ മുഖത്തേക്ക് വെള്ളത്തുള്ളി വീണതും അവൾ ഞെട്ടി കൊണ്ട് കണ്ണു തുറന്നു...ചുറ്റും നോക്കി...ആരും ഇല്ല അപ്പൊ ഇത്രയും നേരം കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ.... ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി....അവൾ കയ്യിലെ ബ്രെസ്‌ലേറ്റിലേക്ക് കണ്ണുകൾ പായിച്ചു....
അതവിടെ ഇല്ല,പ്രീതി വാങ്ങി വെച്ചിരുന്നു.പെട്ടെന്ന് ആരോ അകത്തു കയറുന്ന ശബ്ദം കേട്ട് വേഗം കണ്ണു തുടച്ചു.മെല്ലെ തല ചെരിച്ചു ആരാണെന്ന് നോക്കി.ആദിയെ കണ്ടു അവൾ നോട്ടം മാറ്റി. അവളുടെ നിൽപ്പ് കണ്ടു ആദി അങ്ങോട്ട് നോക്കി സോഫയിൽ ചെന്നിരുന്നു. ഇന്ന് വാമി മൈൻഡ് ചെയ്തില്ലെന്ന ദേഷ്യത്തിൽ ഇരിക്കുകയാണ് ആദി....ഒന്ന് നോക്കിയിട്ട് പോലും ഇല്ല.അല്ലെങ്കിൽ എന്തെകിലും പറഞ്ഞു അടിയുണ്ടാക്കാൻ എങ്കിലും വരുമായിരുന്നു.
"വേണ്ട....ഒന്നും വേണ്ട....ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം....ഇനി ആരെയും ബുദ്ധിമുട്ടിക്കാൻ വയ്യ,പോകണം ഇവിടം വിട്ട്"വാമി എല്ലാം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആദിയുടെ അടുത്തേക്ക്. "ആദി " അവളുടെ വിളി കേട്ട് സന്തോഷം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ എന്തെന്നർത്ഥത്തിൽ അവളെ നോക്കി. "ആദി എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്,..."അവളുടെ ചോദ്യം കേട്ട് കാര്യം മനസ്സിലാവാതെ ആദി അവളെ നോക്കി.
"അതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്....എല്ലാവരും കൂടെ എന്നേ വെച്ചു ഇങ്ങനെ കളിക്കുന്നതെന്തിനാ....എനിക്കും ഇല്ലേ ആഗ്രഹങ്ങളും സ്വപ്നങ്ങളും "അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു. അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു....അവൾ പറയുന്നതിനേക്കാളും അവനെ അസ്വസ്ഥനാക്കിയത് അവളുടെ കരച്ചിൽ ആയിരുന്നു..,,ആ കലങ്ങിയ കണ്ണുകൾ തന്നെ കൊല്ലതെ കൊന്നുക്കൊണ്ടിരിക്കുന്നു.
"വാമി...നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല "ഷർട്ടിൽ നിന്ന് കയ്യെടുപ്പിക്കാതെ തന്നെ ചോദിച്ചു. "നിനക്കൊന്നും അറിയില്ലെ,എന്നേ ഇവിടം വരെ കൊണ്ടെത്തിച്ച ആ ഇഷ്യു താൻ തന്നെ സ്വയം create ചെയ്തു ഉണ്ടാക്കിയ നാടകമായിരുന്നില്ലെ...പറ...പറയാൻ" അവൾ പറയുന്നത് കേട്ട് അവനൊന്ന് പതറി...അവളുടെ മുൻപിൽ ഒരു ഒരു കള്ളനെ പോലെ നിൽക്കേണ്ട അവസ്ഥ ആലോചിച്ചു അവന് തന്നെ തല താഴ്ത്തേണ്ടി വന്നു.
"എന്താ ആദി ഇത്....ഈ മൗനം എന്നേ വല്ലാതെ കുത്തി നോവിക്കുന്നുണ്ട്,...ഒരിക്കലും താൻ മനപ്പൂർവം ചെയ്തത് ആയിരിക്കല്ലെന്ന് ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു....പക്ഷേ നീ " വാമി അവന്റെ ഷർട്ടിൽ നിന്ന് പിടി വിട്ട് വാ പൊത്തി നിലത്തേക്ക് ഊർന്നു വീണു. "എല്ലാവരും അങ്ങനെയാ...സ്വന്തം ഇഷ്ടങ്ങളും ആവശ്യങ്ങളും മാത്രം.അതിൽ പിടയുന്ന മറ്റു ജീവിതങ്ങൾ ആരും കാണുന്നില്ല."നിലത്തിരുന്നു കൊണ്ട് സ്വയം പറഞ്ഞു.
"വാമി ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല....അങ്ങനെ ഒരു ദുഷിച്ച ചിന്തയും എന്നിൽ ഉണ്ടായിട്ടില്ല..."അവൻ അവളുടെ അടുത്ത് മുട്ട് കുത്തി കയ്യിൽ പിടിച്ചു. "പിന്നെ എന്തിനായിരുന്നു ഈ നാടകം...എനിക്കാരും ചോദിക്കാൻ ഇല്ലെന്ന ധൈര്യത്തിൽ അല്ലെ നീ ഇങ്ങനെ ചെയ്തേ"ദേഷ്യത്തിൽ ആ കൈ തട്ടി മാറ്റി. "വാമി മതി നിർത്ത്...നീ വിചാരിക്കുന്നതൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല,.
."അവൻ ദയനീയമായി പറഞ്ഞു. "പിന്നെ ഇതിന്റെ ഒക്കെ അർത്ഥം എന്താ...ഒരു വർഷത്തെ കരാർ എന്തിനാ...ആരും ഇല്ലാത്ത ഈ എന്നേ വെച്ചു...." "എനിക്ക് നിന്നെ മാത്രമേ വിശ്വാസം ഉണ്ടായിരുന്നുള്ളു....ആ സമയത് ഞാൻ " "അല്ലെങ്കിൽ തന്നെ ഒരു നൂറ് പ്രശ്നങ്ങൾക്കിടയിൽ ആണ് ഞാൻ.....അതിന്റെ കൂടെ ഇതും " "ഞാൻ ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റാണ് സമ്മതിച്ചു,...ഇതിന് ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം..
."അവന്റെ സ്വരം അത്രയ്ക്കും നേർത്തതായിരുന്നു.വാമിയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി. "എനിക്ക് ഡിവോഴ്സ് വേണം,"അത് പറയുമ്പോൾ അവളുടെ ശബ്‍ദം ഇടറിയിരുന്നു. കേൾക്കാൻ ആഗ്രഹിക്കാത്തത് കേട്ടത് പോലെ അവന്റെ കൈ അഴഞ്ഞു...ഒരു ഞെട്ടലോടെ അവളെ നോക്കി. "എനിക്ക് എത്രയും പെട്ടെന്ന് വേണം,one month നുള്ളി...." "വാമി നീ എന്തോക്കെയാ ഈ പറയുന്നേ...ഇത് കുട്ടിക്കളി അല്ല " "എനിക്കറിയാം...അന്ന് എന്റെ സാഹചര്യം അതായിരുന്നു.ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് ഈ നഗരത്തിൽ....ഇനി എനിക്ക് പറ്റില്ല...ഇപ്പൊ എനിക്ക് പ്രീതി ഉണ്ട് ഞാൻ അവളുടെ കൂടെ uk യിലെക്ക് പോകുവാ...
പിന്നീടൊരു തിരിച്ചു വരവ് ഉണ്ടാവില്ല" അവളുടെ വാക്കുകൾ കേൾക്കാൻ കഴിയാതെ ആദി തിരിഞ്ഞു നിന്നു....അവളുടെ മറുപടി തന്നെ വല്ലാതെ നോവിക്കുന്നു...ചങ്ക് പിടയുന്നു.....അവൻ കണ്ണുകൾ അടച്ചു തുറന്നു ദീര്ഘ ശ്വാസം എടുത്തു അവൾക്ക് നെരെ നിന്നു. "ഇതെന്റെ അപേക്ഷയാണ് എനിക്ക് ഡിവോഴ്‌സ് കിട്ടിയേ തീരു."അവൾ അപേക്ഷ രുപേണ അവനെ നോക്കാതെ പറഞ്ഞു...അത് പറയുമ്പോൾ ശ്വാസം വിങ്ങുന്നുണ്ട്.
"നിനക്ക് എപ്പോ വേണമെങ്കിലും ഇവിടുന്ന് പോകാം വാമി ,ആ രജിസ്റ്റർ marriage fake ആയിരുന്നു,ഒന്നും നടന്നിട്ടില്ല....നിന്നെ ആരും തടയില്ല "അവന്റെ ഓരോ വാക്കുകളും അവളെയും വല്ലാതെ നോവിച്ചു....ഹൃദയം പൊടിഞ്ഞു പോകും പോലെ. പക്ഷേ ഇനിയും ഒരു സങ്കടം ഇല്ലാതെ ഇരിക്കാൻ ഇത് തനിക്ക് നേരിട്ടേ കഴിയൂ....സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ആദിയ്ക്ക് തന്നെ സ്വയം നഷ്ടപ്പെടുമെന്ന തോന്നി അവൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി........
അവളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.പുറത്തു കാർ എടുത്തു വേഗത്തിൽ പോകുന്ന ശബ്ദം കേട്ട് അവൾ കണ്ണുകളടച്ചു..... അവൾക്ക് വട്ടു പിടിക്കുന്ന പോലെ തോന്നി....വിരലുകൾ മുടിയിൽ കോർത്തു ഒരു ഭ്രാന്തിയെ പോലെ അലറി കരയാൻ തുടങ്ങി...എന്തിന്....അപ്പോഴും അതൊരു ചോദ്യമായി.....എപ്പോയോ ആ നിലത്തു അവൾ പോലും അറിയാതെ മയങ്ങി . ആദിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തിനാണ് താൻ ഇത്രയും വേദനിക്കുന്നത്....
ആർക്ക് വേണ്ടി....അവളെന്റെ ആരും ഇന്നലെ കണ്ട ഒരു അപരിചിത...പക്ഷേ എപ്പോയോ അവളെന്റെ ആരോക്കൊയോ ആയി മാറിയിരിക്കുന്നു....അതെ ഞാൻ അവളെ സ്നേഹിക്കുന്നു പ്രണയിക്കുന്നു...അവളുടെ വേദന തന്നെയും വേദനിപ്പിക്കുന്നു.... പക്ഷേ.....അറിയില്ല എപ്പോയോ സ്നേഹിച്ചു പോയി....ആദ്യമായി താൻ ആ മുഖം കാണുന്നത് അവനൊന്ന് ഓർത്തെടുത്തു.... എല്ലാവരിൽ നിന്നും വ്യത്യസ്തമായവളെ കാണുമ്പോൾ എപ്പോഴും അത്ഭുതമായിരുന്നു.
ആ കണ്ണുകളിലെ നിഷ്കളങ്കത തന്റെ കണ്ണുകൾ പോലും അറിയാതെ അങ്ങോട്ട് ഓടി നടന്നു....എല്ലാവരോടും സൗമ്യമായി മാത്രം സംസാരിക്കും.കളിയോ ചിരിയോ ഇല്ലാത്ത പ്രകൃതം....അറിയണം എന്നുണ്ടായിരുന്നു ആ പൂച്ച പെണ്ണിന്റെ മനസ്സിൽ എന്താണെന്ന്...ആ കൺ പീലികൾക്കിടയിൽ മറന്നു കിടക്കുന്ന ഉത്തരങ്ങളെ...ഇപ്പോഴും ഞാൻ തിരയുന്നത് അതെ ഉത്തരങ്ങൾ തന്നെയാണ്....അറിയില്ല വാമി ഞാൻ പോലും അറിയാതെ നിന്റെ ഓരോ ചലനങ്ങളെയും നോട്ടങ്ങളെയും ഞാൻ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...
നിന്റെ വേദനകൾ എന്റെതായി മാറിയിരിയ്ക്കുന്നു. പക്ഷേ....ഒരാവേശത്തിന് പുറത്ത് തനിക്ക് എല്ലാം പറയേണ്ടി വന്നു...വേണ്ടായിരുന്നു......ഈ രാവ് പുലരാൻ ഞാൻ ആഗ്രഹിക്കുന്നില്ല...ഇങ്ങനെ നീണ്ടു പോകുമെങ്കിൽ...... അവൻ നിലവിൽ അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ തിളങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "അമ്മേ ഇന്ന് നടന്നതിന് എനിക്ക് അവളോട് പകരം ചോദിക്കണം"വേണി കവിളിൽ കൈ വെച്ചു പകയോടെ പറഞ്ഞു.
"അമ്മ എപ്പോഴും മോളുടെ കൂടെ നിന്നിട്ടേ ഒള്ളു,പക്ഷേ അവളുടെ കൂട്ടുകാരി അപകടകാരിയാണ്....അവളുടെ നോട്ടവും ഭാവവും അങ്ങനെ ആയിരുന്നു" സുശീല ഇന്ന് നടന്നത് ഓർത്തെടുത്തു.ആ കണ്ണുകളിലെ പക ആരെയും ഭയപ്പെടുത്തുമായിരുന്നു. "അമ്മ ഇങ്ങനെ പേടിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല,"വേണി "എന്നിട്ട് നീ എന്തെ അവളെ തിരികേ അടിച്ചില്ല " "അ.........അ......ത് ഞാൻ വേണ്ടാ എന്ന് വെച്ചല്ലേ"അവൾ തപ്പി തടഞ്ഞു.
"നീ അതികം പറഞ്ഞു കുഴയണ്ട എനിക്ക് അറിയാം നിന്നെ"സുശീല അവളെ നോക്കി പറഞ്ഞു. "അമ്മ എന്നേ അങ്ങനെ കൊച്ചാക്കണ്ട,ഞാനും വൈഷ്ണവിയും കൂടെ ഒരു പ്ലാൻ ഇട്ടിട്ടുണ്ട്, അതൊടെ ചിലപ്പോൾ അവളുടെ കഥ കഴിയും അല്ലെങ്കിൽ ജീവൻ എങ്കിലും ബാക്കി കിട്ടും"വേണി ആഹ്ലാദ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ എന്താ ഒപ്പിച്ചു വെച്ചിരിക്കുന്നെ "അവർ പേടിയോടെ അവളെ നോക്കി. "നന്ദേട്ടനെ പ്രതീക്ഷിച്ചു ഇത്രയും ദിവസം ഇരുന്നത് മിച്ചം എന്നല്ലാതെ ഒന്നും നടന്നില്ല.
അതുകൊണ്ട് അങ്ങേർക്ക് കിട്ടേണ്ടത് കയ്യിൽ കിട്ടുമ്പോൾ ഉള്ളിൽ ഉള്ള മൃഗം പുറത്തു ചാടിക്കോളും.അതൊടെ വാമിക ഫ്ലാറ്റ് " "പക്ഷേ വേണി ഇത് അവസാനം ഇത് പ്രശ്നമാകും,നീ ഈ പ്ലാൻ വിട്ടേക്ക്,വേറെ എന്തെങ്കിലും വഴി നോക്കാം " "അമ്മ വാ അടച്ചു ഇരുന്നാൽ മതി,നാളെ drugs നമ്മുടെ കയ്യിൽ കിട്ടും അത് ആരും അറിയാതെ ഏട്ടന്റെ ജ്യൂസിൽ കലക്കി കൊടുക്കും....പിന്നെ എന്തെങ്കിലും പേര് പറഞ്ഞു അവളെ ആ റൂമിൽ കയറ്റി പുറത്തു ലോക്ക് ചെയ്യും..
.പിന്നെത്തെ കാര്യം ഞാൻ പറയണ്ടല്ലോ വലയിൽ കുടുങ്ങിയ മാൻ പേടയെ പോലെ തീരും അവൾ "വേണി ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞു.സുശീല മകളുടെ മുഖത്തെ ഭാവം നോക്കി നിന്നു. "മോളെ ,ഇത്രയൊക്കെ ചെയ്തിട്ട് നിനക്ക് അവനെ കിട്ടുമോ...വൈഷ്ണവിയും ആദിയ്ക്ക് വേണ്ടി തന്നെയല്ലേ ഇതൊക്കെ ചെയ്യുന്നേ " "അതൊക്കെ അമ്മയുടെ തോന്നലാണ്,എന്റെ ആവിശ്യം കഴിഞ്ഞാൽ അവളെ ഞാൻ തൂക്കി പുറത്തേക്കെറിയും...
ഒന്നും കാണാതെ ഞാൻ ഒന്നിനും ഇറങ്ങി തിരിക്കാറില്ലെന്ന് അമ്മയ്ക്കറിയില്ലേ "അതിന് ഒന്ന് മൂളി കൊണ്ട് അവർ ചിരിച്ചു. ആദി മുറിയിൽ കയറുമ്പോൾ കാണുന്നത് വാടിയ തണ്ട് പോലെ കിടക്കുന്ന വാമിയെയാണ്...കാലുകൾ കൂട്ടി പിടിച്ചു മെത്തയിൽ കിടക്കുന്നവളെ കാണെ അവന്റെ മനസ്സൊന്ന് വിങ്ങി....അവൻ മുട്ട് കുത്തി ഇരുന്നു മുൻപിൽ വീണ മുടി ഇഴകൾ നീക്കി ആ മുഖത്തേയ്ക്ക് നോക്കി ഇരുന്നു... കണ്ണുകൾ ചുറ്റും ചുവപ്പ് പടർന്നിരുന്നു..
.കവിളിൽ ഇപ്പോഴും പറ്റി കിടക്കുന്ന കണ്ണുനീർ തുള്ളികളെ അവൻ മെല്ലെ തുടച്ചു.....ആദി അവളെ എടുത്തുയർത്തി ബെഡിൽ കിടത്തി അവളെ പുതപ്പിച്ചു. "ഇല്ല വാമി,എനിക്ക് നിന്നെ വിട്ടു കൊടുക്കാൻ തോന്നുന്നില്ല...അത്രയും നീ എന്നിൽ വേരുറപ്പിച്ചിരിക്കുന്നു"ആദി അവളുടെ കയ്യിൽ മുറുകെ പിടിച്ചു... വാമിയുടെ മനസ്സ് വീണ്ടും അസ്വസ്ഥ കാണിക്കാൻ തുടങ്ങി.തൊണ്ട വറ്റി വരണ്ടുണങ്ങിയ പോലെ ഉമിനീർ ഇറക്കി തല അങോട്ടും ഇങ്ങോട്ടും ചലിക്കാൻ തുടങ്ങി....
കൺ മുൻപിലൂടെ ഓരോ മുഖങ്ങൾ മിന്നിമറിയാൻ തുടങ്ങി....രക്തത്തിൽ കിടക്കുന്ന രൂപത്തെ കണ്ടു അവളുടെ കൈകാലുകൾക്ക് ശക്തി നഷ്ട്ടപ്പെട്ട പോലെ നിലത്തേക്ക് ഊർന്നു വീണു... വേണ്ട പപ്പാ....അവൻ പാവമാ....അവനെ ഒന്നും ചെയ്യല്ലേ പ്ലീസ്...ഞാൻ കാലു പിടിക്കാം....പപ്പാ പ്ലീസ് അവന് ഒന്നും അറിയില്ല,ഞാൻ വരാം എങ്ങോട്ട് വേണമെങ്കിലും...അവനെ വിട്ടേക്ക്" അത്രയ്ക്കും ദയനീയമായിരുന്നു ആ സ്വരം...കണ്ണുനീർ കാഴ്ചയെ മറക്കുമ്പോഴും ആ ജീവന് വേണ്ടി പിടയുന്നവനേ നോക്കി അലറി വിളിച്ചു...
അപ്പോഴും അവന്റെ നാവുകൾ "എങ്ങോട്ടെങ്കിലും ഓടി പോ " വായിൽ നിന്ന് രക്തം വരുമ്പോഴും ആ വാക്കുകൾ ഉയർന്നു കൊണ്ടിരുന്നു.....പെട്ടെന്നുള്ള വെടിയൊച്ച അവളുടെ തലയോട്ടിയെ തുളയ്ക്കുന്ന പോലെ തലയിൽ കൈ വെച്ചു അലറി. പുതപ്പ് എടുത്തു പുതപ്പിച്ചു നിഷ്കളങ്കമായി ഉറങ്ങുന്നവളെ ഒന്ന് നോക്കി അകന്നു മാറാൻ ഒരുങ്ങിയതും അവളുടെ മുഖം അസ്വസ്‌ഥതയോടെ ചുളിയുന്നത് അവൻ കണ്ടു...... അവൻ നോക്കി കൊണ്ടിരിക്കെ അവളുടെ കൈകൾ ബെഡ്ഷീറ്റിൽ മുറുകി.....
പലതും പറയുന്നുണ്ട് ഒന്നും വ്യക്തമാകുന്നില്ല.....ശ്വാസഗതി വേഗത്തിലായി...അവൾ ഏതോ ദുഃസ്വപ്നത്തിൽ ആണെന്ന് അവന് മനസിലായി. നോക്കി നിൽക്കാതെ അവൻ വേഗം അവളുടെ അടുത്തിരുന്നു... "വാമി.....എന്താ പറ്റിയെ.......കണ്ണു തുറക്ക്,ഒന്നും ഇല്ല.....വാമി " അവന്റെ വാക്കുകൾക്ക് അവളുടെ സ്വപ്നത്തെ ബേധിക്കാൻ കഴിഞ്ഞില്ല....ഇരു ചുമലിലും പിടിച്ചു കുലുക്കി ഉണർത്താൻ ശ്രമിച്ചു...
.അവളുടെ അവസ്ഥ മോശമാവുമെന്ന് തോന്നിയതും അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു അവളുടെ പുറത്തു തടവി.... പതിയെ തേങ്ങലടിയുടെ ശബ്ദം കുറഞ്ഞു വന്നു..അവളുടെ മുറുകിയ കൈകൾ പതിയെ അയഞ്ഞു.ഉയർന്നു നിന്ന ശ്വാസഗതിയും ഹൃദയ മിടിപ്പും താളത്തിൽ ആയി..... അവന്റെ നെഞ്ചിൽ കിടന്നു പതിയെ അവൾ ഉറക്കിലേക്ക് വീണു... ആദി അവളെ തന്നിൽ നിന്ന് അടർത്തി ബെഡിൽ കിടത്തി പുതച്ചു കൊടുത്തു.....നിറഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു.അവളുടെ കൈ തന്റെ കൈയുമായി ചേർത്തു അവൾക് അടുത്ത് ചാരി ഇരുന്നു.....കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]