കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 15

കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 15
[ad_1]

രചന: റിൻസി പ്രിൻസ്

യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിവാഹം നടക്കണം എന്ന് ആത്മാർത്ഥമായി തന്നെ സുധി പ്രാർത്ഥിച്ചു. കാതങ്ങൾക്കപ്പുറം ഒരുവൾ എങ്ങനെയെങ്കിലും വിവാഹം മാറി പോകണം എന്ന് പ്രാർത്ഥനയിൽ ആയിരുന്നു ആ നിമിഷം...

ബ്രോക്കർ വിളിച്ച് കാര്യം പറഞ്ഞപ്പോൾ തന്നെ മാധവിക്ക് സന്തോഷമടക്കാൻ സാധിച്ചിരുന്നില്ല,  ചെയ്തു കൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചുകൊണ്ട് അവർ പെട്ടെന്ന് ഉമ്മറത്തേക്ക് വന്നു...  മീര മീനുവിനെ പഠിപ്പിക്കുന്ന തിരക്കിലാണ്, അതുകൊണ്ട് ഏറെ സന്തോഷത്തോടെ അവർ പറഞ്ഞു,

"  ബ്രോക്കർ വിളിച്ചിട്ടുണ്ടായിരുന്നു പയ്യന് നിന്നെ ഇഷ്ടായത്ര...  പയ്യന്റെ വീട്ടിൽ നിന്ന് എല്ലാവരും കൂടി നമുക്ക് സൗകര്യമുള്ള ഒരു ദിവസം ഇവിടേക്ക് വരുമെന്ന്,  അത് എന്നാണെന്ന് നമ്മൾ പറയണമെന്ന്,

പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു മീര... തന്റെ പ്രാർത്ഥനകൾ എല്ലാം വിഫലമാവുകയാണെന്ന് അവൾക്ക് തോന്നി,

" എന്തിനാണ് ഈശ്വരാ ഇങ്ങനെ പരീക്ഷിക്കുന്നത്.

 ഉള്ളിന്റെ ഉള്ളിൽ ഒരു തരിമ്പ് പോലും ഇപ്പോൾ അർജുനോട് സ്നേഹമില്ല, തന്റെ സ്നേഹത്തെ നിഷ്കരണം ഉപേക്ഷിച്ചു പോയവനാണ് അവൻ, ഒരു വാക്ക് പോലും തന്നോട് പറയാതെ, അമ്മയോട് മാത്രമാണ് ഇപ്പോൾ പ്രതിബദ്ധതയുള്ളത്...  പക്ഷേ മറ്റൊരു വിവാഹത്തിന് മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ ഇനിയും ഏറെ സമയം തനിക്ക് ആവശ്യമാണ്, അതിനുള്ള ഒരു അവസരം പോലും ലഭിക്കാതെ ഇത്ര പെട്ടെന്ന്...

അവൾ മനസ്സിൽ വേപദു പൂണ്ടു.

" നീ പറ എന്ന് വരണമെന്ന്, അപ്പോ അവരോട് ഞാൻ പറയാം....

വീണ്ടും അരികിലിരുന്ന് മാധവി ചോദിച്ചു,

" അമ്മയ്ക്ക് സൗകര്യമുള്ള ഒരു ദിവസം വരാൻ പറ....  അല്ലാതെ ഞാൻ എന്ത് പറയാനാ,  വക്കിത്തപ്പി അവൾ പറഞ്ഞു....

"  ഞായറാഴ്ച വരാൻ പറ അമ്മേ, അപ്പോൾ ഞങ്ങളും കാണൂല്ലേ, ഞങ്ങളും കണ്ടില്ലല്ലോ, ഞങ്ങളുടെ ചേട്ടൻ ആവാൻ പോകുന്ന ആളല്ലേ,

മീനു പറഞ്ഞു....

"  ശരിയാ അപ്പൊൾ അമ്മയ്ക്കും അവധി എടുക്കേണ്ടല്ലോ....

മഞ്ജുവാ  തീരുമാനത്തെ ഏറ്റുപിടിച്ചു....

"  ശരിയാ, എങ്കിൽ പിന്നെ ഞായറാഴ്ച വരാൻ പറയാം,

"  ഞായറാഴ്ച പോകുന്ന നമ്മുടെ ഡോക്ടർ സാറിന്റെ വീട്ടിൽ അന്ന് ഞാൻ ചെല്ലില്ലെന്ന് പറഞ്ഞാൽ മതിയല്ലോ....  ഞായറാഴ്ച അവിടെ മാത്രമേ പോകാറുള്ളല്ലോ, മാത്രമല്ല 11 മണിവരെ മതി,  അന്നൊരു ദിവസം വരില്ലന്ന് പറഞ്ഞാലും അവരൊന്നും പറയില്ല...

 അവർ ഫോണും എടുത്ത് അപ്പുറത്തേക്ക് പോയപ്പോഴും വല്ലാത്തൊരു അവസ്ഥയിലായിരുന്നു മീര....

" ചേച്ചി എന്താ ആലോചിക്കുക..?  ഇപ്പോഴേ സ്വപ്നങ്ങൾ കാണുവാണോ...?

മഞ്ജു ചോദിച്ചപ്പോഴും ഒരു ചിരി മാത്രം മുഖത്ത് വരുത്തിയതെ ഉണ്ടായിരുന്നുള്ളൂ,


മുറിയിലേക്ക് ചെന്ന് ഏതോ ഒരു ഉൾവിളി പോലെ ഒരിക്കൽ കൂടി ഫോൺ   എടുത്തു, എന്നോ ഒരിക്കൽ പ്രിയപ്പെട്ട ആ നമ്പർ ഡയൽ ചെയ്തു,  വിളിക്കണോ വേണ്ടയോ എന്ന് ഒരിക്കൽ കൂടി ആലോചിച്ചു, അപ്പോഴാണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്,  ഉള്ളിന്റെഉള്ളിൽ ഇപ്പോഴും എവിടെയോ ഒരു കോണിൽ അവനില്ലേ...?  എന്നെങ്കിലും അവൻ തിരികെ വരുമെന്നും തന്നെ സ്വീകരിക്കുമെന്നും ഉള്ള പ്രതീക്ഷയില്ലേ...?

" വേണ്ട...!

 തന്റെ സ്നേഹത്തെ നിഷ്ക്കരണം ഉപേക്ഷിച്ചു പോയവനാണ് അവൻ,  അവനെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റാണ്,  അവൾ നമ്പർ ഡിലീറ്റ് ചെയ്തു, പിന്നെ നമ്പർ എടുത്ത് നന്ദനയെ വിളിച്ചു...  ഒന്ന് രണ്ട് ബെല്ലിനുള്ളിൽ തന്നെ അവൾ ഫോൺ എടുത്തു...

 കുറച്ചുനാളുകളായി അനുഭവിക്കുന്ന വേദനയ്ക്ക് അവൾക്ക് മാത്രമാണ് അറിയുന്നത്, പലവട്ടം അവൾ മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം താൻ അവഗണിച്ചതിന് സത്യത്തിൽ അവൾ തന്നോട് പിണങ്ങുകയാണ് വേണ്ടത്,  പക്ഷേ ഒരു കൂടെപ്പിറപ്പിനെ പോലെ തനിക്കൊപ്പം നിന്ന് തന്നെ ആശ്വസിപ്പിക്കുകയാണ് അവൾ ചെയ്യുന്നത്... എത്ര അഭിനന്ദിച്ചാലും അത് മതിയാവില്ലന്ന് അവൾക്ക് തോന്നി...

"  ഹലോ പറയെടി...  അത് ഞാൻ നിന്നോട് പറഞ്ഞില്ലേ, അന്നൊരു കല്യാണ ആലോചന വന്നുവെന്ന് പറഞ്ഞില്ലേ..?ഒരു ഗൾഫുകാരൻ എന്നെ കാണാൻ വന്നെന്ന് പറഞ്ഞില്ലേ,

" ആ ഓർക്കുന്നുണ്ട്... മറ്റേ നിന്നെക്കാളും 89 വയസ്സ് ഡിഫറൻസ് ഉള്ളല്ലേ,  അയാൾക്ക് എന്നെ ഇഷ്ടമായെന്ന്,  വീട്ടീന്ന് എല്ലാവരും കൂടി വരുന്നുണ്ടെന്ന്,  ഞായറാഴ്ച വരാം എന്ന് അമ്മ വിളിച്ചു പറഞ്ഞു...  ഞാൻ എന്താണ് ചെയ്യാ..?

" എന്ത് ചെയ്യാൻ അന്ന് നീ അയാളോട് ഒന്നും സംസാരിച്ചില്ല എന്നല്ലേ പറഞ്ഞത്,  ഈ പ്രാവശ്യം വരുമ്പോൾ നന്നായിട്ട് സംസാരിക്കാ, അയാളോട് കുറച്ചുനേരം സംസാരിക്കുമ്പോൾ ക്യാരക്ടർ കുറച്ചൊക്കെ മനസ്സിലാവുമല്ലോ...  നല്ല ആലോചന ആണെങ്കിൽ എല്ലാം കൊണ്ടും നിനക്ക് പറ്റുമെങ്കിൽ ഓക്കേ പറയണം,പിന്നെ സംസാരിക്കുന്ന സമയത്ത് നിന്റെ പഠിത്തത്തിന്റെ കാര്യം ഉറപ്പായിട്ടും പറയണം...  നിനക്ക് വലിയ ആഗ്രഹം ആയിരുന്നില്ലേ ടീച്ചർ ആവണമെന്ന്, വിവാഹം കഴിഞ്ഞാൽ നിന്നെ പഠിപ്പിക്കണം എന്ന് പറയണം, അത് നിന്റെ വലിയൊരു ആഗ്രഹമാണെന്ന് പറയണം... ഇതൊക്കെ നേരത്തെ തന്നെ പറഞ്ഞു സമ്മതിപ്പിക്കണം,

"  അതല്ല എന്റെ മനസ്സിന്...

"  നിന്റെ മനസ്സിനൊന്നൂല്ല നീ ഇപ്പോഴും അവനെ ആലോചിച്ചു കൊണ്ടിരിക്കയല്ലേ...?  അതിലും ഏറ്റവും നല്ലത് കല്യാണം തന്നെയാണ്..... നിന്റെ അമ്മയ്ക്ക് ഒരുപാട് പരിമിതികൾ ഉണ്ട്,  മാത്രമല്ല ഇപ്പോൾ നിനക്ക് അത്യാവശ്യം ഒരു ചെയ്ഞ്ച് ആണ്...  അമ്മ അങ്ങനെ തീരുമാനിക്കുന്നതെങ്കിൽ അമ്മയ്ക്ക് സമാധാനം ആകുമെങ്കിൽ നിനക്ക് സമ്മതമാണെങ്കിൽഒക്കെ പറയുക.... ഞാൻ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല,  പറ്റുമെങ്കിൽ നീ അമ്മയോട് പറയാണോ മുന്നോട്ടു പഠിക്കാൻ വിടാൻ... അങ്ങനെയാവുമ്പോൾ നിനക്ക് കുറച്ചും കൂടി നല്ല ആലോചനകൾ ഒക്കെ വരും. ഇതിപ്പോ പ്ലസ് ടു കോളിഫിക്കേഷൻ മാത്രമേ ഉള്ളൂ അയാൾ എന്നല്ലേ പറഞ്ഞത്, നീയാണേൽ പഠിക്കാൻ ഒക്കെ മിടുക്കി ആയിരുന്നില്ലേ,

"  കോളിഫിക്കേഷൻ ഒന്നും എനിക്കൊരു പ്രശ്നമല്ല... മുഖം പോലും എനിക്ക് ഓർമ്മയില്ല,  എനിക്ക് അയാളോട് പ്രത്യേകിച്ച് ഒരു ഫീലിംഗ്സും തോന്നുന്നില്ല.  അതൊന്നുമല്ല എന്റെ പ്രശ്നം. നിനക്കറിയാലോ ഇപ്പൊ ഒരു കല്യാണത്തിന് പറ്റിയ മാനസികാവസ്ഥ ഒന്നുമല്ല എനിക്ക്, എങ്ങനെയെങ്കിലും ഒരു വർഷം കൂടിയെങ്കിലും കിട്ടുകയാണെങ്കിൽ...

" എങ്കിൽ നീ നിന്റെ അമ്മയോട് പറ നിനക്ക് പഠിക്കണം എന്ന്....

" അതു വേണ്ട...! ഒരുപാട് വിഷമങ്ങൾ ഉണ്ട് ഇപ്പോൾ തന്ന ഒരുപാട് വിഷമിപ്പിച്ചു,  അറിഞ്ഞോ അറിയാതെയോ ഞാൻ അമ്മയെ ചതിച്ചതുപോലെ ആയില്ലേ...?  അതിന്റെ ശിക്ഷ എനിക്ക് കിട്ടി,

" എങ്കിൽ പിന്നെ നല്ല ആളാണെങ്കിൽ നീ ഒക്കെ പറ, അത്യാവശ്യം നല്ല ഒരാളാണ് നിന്റെ ലൈഫ് വരുന്നതെങ്കിൽ ചിലപ്പോൾ നിനക്ക് നല്ലൊരു സപ്പോർട്ട് തരും,  കല്യാണം കഴിഞ്ഞ് ഒരു പെൺകുട്ടിക്ക് അവളുടെ ഭർത്താവ് നൽകുന്ന സപ്പോർട്ട് വളരെ വലുതാണ്...  സപ്പോർട്ട് കിട്ടിയില്ലെങ്കിൽ പിന്നെ ലൈഫും സെറ്റ് ആവില്ല,  അതുകൊണ്ടാ ഞാൻ പറഞ്ഞത്...

"  സത്യം പറഞ്ഞാൽ കല്യാണം എന്ന് പറയുന്നത് എടുത്തുചാട്ടം ആണ്.... പ്രത്യേകിച്ച് അറേഞ്ച്ഡ് മാരേജ് , ഇയാളെ അറിയാൻ പോലും നിനക്ക് സമയം കിട്ടുന്നില്ല...

" ഞാനെന്താടീ ചെയ്യുന്നത്

"   ഒരു കാര്യം ഞാൻ പറയാം...  അയാളോട് മാത്രം നീ പറയണം നിനക്ക് കുറച്ചു സമയം വേണമെന്ന്, അത് മറ്റൊന്നിനും അല്ല അയാളെ നന്നായിട്ട് അറിയാനാണെന്നും പറയണം, ചെലപ്പൊ ഈ കല്യാണം മാറിപ്പോകും അല്ലെങ്കിൽ നിനക്ക് വേണ്ടി അയാൾ വെയിറ്റ് ചെയ്യും. അയാള് ജനുവിൻ ആണെങ്കിൽ മാത്രം വെയിറ്റ് ചെയ്യും, അങ്ങനെ പറഞ്ഞാൽ നമുക്ക് പകുതി ഉറപ്പിക്കാം അത്യാവശ്യം നല്ലൊരു ക്യാരക്ടർ ആണെന്ന്,

" അപ്പോൾ മാറിപ്പോയാലോ...?

"  അതിനും ചാൻസ് ഉണ്ട്,  ചിലർ അങ്ങനെ വെയിറ്റ് ചെയ്യാനൊന്നും സമ്മതിക്കില്ലല്ലോ....

"  പിന്നെ നീ കാര്യം പറയുന്നത് നിന്റെ അമ്മയോട് ആയിരിക്കരുത്,  അയാളോട് ആയിരിക്കണം...  ഞാൻ പറഞ്ഞത് എങ്ങനെയാണെന്ന് നിനക്ക് മനസ്സിലായോ,

" ഇപ്പൊ മനസ്സിലായി, അയാളോട് ഞാൻ സംസാരിക്കണം എന്ന്...

"   നീ സംസാരിക്കണം, അവരുടെ വീട്ടിൽ എല്ലാവരും വരുമ്പോൾ തന്നെ എന്താണെങ്കിലും അയാൾക്ക് ഒപ്പം സംസാരിക്കാനുള്ള ഒരു സ്റ്റേജ് നിനക്ക് കിട്ടും,  ആ സമയത്ത് നീ അന്നത്തെ പോലെ മിണ്ടാതെ നിൽക്കാതിരുന്നാൽ മതി....  എന്നിട്ട് പറയണം, കുറച്ച് സമയം വേണം... അയാളെ മനസിലാക്കാന് വേണ്ടി കുറച്ച് സമയം തരണമെന്ന്,  എടുത്തു പിടിച്ചൊരു കല്യാണം ഒന്നും പറ്റില്ല എന്ന് പറയണം...  അതും സോഫ്റ്റ് ആയിട്ട് പറയണം, അന്നത്തെപ്പോലെ മിണ്ടാതെ നിൽക്കരുത്,  ഞാൻ പറഞ്ഞു വരുന്നതിന്റെ അർത്ഥ നിനക്ക് മനസ്സിലാവുന്നുണ്ടോ...?

"  മനസ്സിലായി. ഒരുപക്ഷേ ഞാനിത് പറയുമ്പോൾ ഈ വിവാഹം മുടങ്ങി പോവായിരിക്കും സാരമില്ല,  അങ്ങനെയാണെങ്കിലും എനിക്ക് സമാധാനം ഉണ്ട്...  എനിക്കിപ്പോ ഉടനെ എന്താണെങ്കിലും ഒരു കല്യാണം പറ്റില്ല, അയാൾ വരുമ്പോൾ അങ്ങനെ പറയാം...

 തൽക്കാലം ഒരു ആശ്വാസം കിട്ടിയ സമാധാനത്തോടെ അവൾ ഫോൺ കട്ട് ചെയ്തു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story