കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു
[ad_1]

കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. 

ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ. 

ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.


[ad_2]

Tags

Share this story