ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ പാടില്ലെന്ന് രാഹുൽ ഗാന്ധി

ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ പാടില്ലെന്ന് രാഹുൽ ഗാന്ധി
[ad_1]

അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സ്മൃതി ഇറാനി ഇന്നലെ ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോൾ വീഡിയോകളും പോസ്റ്റുകളും പ്രചരിച്ചത്. ഇതേ തുടർന്നാണ് രാഹുൽ ഗന്ധിയുടെ പ്രതികരണം

അതേസമയം 2019ൽ സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത് കോൺഗ്രസിന് ഇതുവരെ സഹിക്കാനായില്ലെന്ന് ബിജെപി ആരോപിച്ചു. രണ്ടാം മോദി സർക്കാരിൽ വനിതാ, ശിശുവികസന ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സ്മൃതി ഇറാനി
 


[ad_2]

Tags

Share this story