ഞായറാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഞായറാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
[ad_1]

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 

കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും വടക്കൻ ഗുജറാത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. 

ഇതിനിടെ കേരളാ തീരത്തും തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
 


[ad_2]

Tags

Share this story