തിരുവനന്തപുരത്ത് പടക്ക വിൽപ്പനശാലക്ക് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് പടക്ക വിൽപ്പനശാലക്ക് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്
[ad_1]

തിരുവനന്തപുരം നന്ദിയോട് പടക്ക വിൽപ്പനശാലക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരുക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പനശാലയിലാണ് തീപിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. 

വീടിന് സമീപത്തായാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്

വലിയ പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നു. അപകടസമയത്ത് ഷിബു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
 


[ad_2]

Tags

Share this story