തൂമഞ്ഞ്: ഭാഗം 34
[ad_1]
രചന: തുമ്പി
കമല സാമിനെ ഒന്ന് നോക്കി ….. അവൾക്ക് മമ്മിയോട് പറയണമെന്നുണ്ടായിരുന്നു ,,, ഈ മാമോദിസയിലൊക്കെ എന്തിരിക്കുന്നൂന്ന് ……പക്ഷെ പറയാൻ നാവനങ്ങിയില്ല ….. സാം അതിനൊക്കെ വില കൽപ്പിക്കുന്നുണ്ടോയെന്ന ചിന്ത അവളെ ഹൃദയത്തെ തച്ചുടച്ചു … ഹൃദയം പൊട്ടി രക്തം നാനാ ഭാഗത്തേക്കും പടരുന്നപ്പോലെ ….. കണ്ണിൽ ഇരുട്ടു പടർന്നു …. ചുറ്റിലിമിരുന്ന് ആരോ വിഷാദഗാനത്തിന് വീണ കമ്പി മീട്ടുന്ന പോലെ തോന്നിയതും കണ്ണുകൾ നിറയാൻ തുടങ്ങി …. അതിനിയും ഒരു പേമാരിക്കായി ഒരുങ്ങി നിൽക്കയാണെന്ന് തോന്നിയതും ആരും കാണാതിരിക്കാനായി കമല കഴിക്കുന്നത് നിർത്തി വാഷിംഗ് ഏരിയയിലേക്ക് നീങ്ങി …..
പൈപ്പിലെ വെള്ളമെടുത്ത് മുഖത്തേക്കെറിഞ്ഞു …… ഒരിക്കൽ കരഞ്ഞതിൻ്റെ പാടുകൾ മാഞ്ഞു പോയില്ല ….. അതിനുമുമ്പെ ഇനിയും ……….😥 ” ഇതെന്താ കൊച്ചേ മുഴോം കഴിക്കാതെ ണീറ്റെ ……” മമ്മീടെ ആ ചോദ്യം കേട്ടതും മുഖം കൊടുക്കാതെ അവൾ പറഞ്ഞു ,,, ” രാവിലെ ഒരു തവണ കഴിച്ചതാ മമ്മീ … ഒരുപാടൊന്നും കഴിക്കാൻ വയ്യ ….. ഞാൻ പുറത്തുണ്ട് ….. നിങ്ങൾ കഴിക്ക് ….” കമല മുറ്റത്തേക്കിറങ്ങി ….. അവിടെ ഉള്ള കിളികളെ നോക്കി ചിന്തയിലാണ്ട് നിന്നു……
ഒരു കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് … അവിടെ നിന്ന് താഴെക്ക് ….. പിന്നെ കുടുക്കയിലേക്ക് ……. കൂട്ടിലാണേലും അവരെത്ര സന്തോഷത്തിലാണ് …. തൻ്റെ ഇണയോടത്ത് കളിച്ചും ചിരിച്ചും എന്ത് രസാണല്ലെ ….. സ്വപ്നങ്ങളില്ല…… പ്രതീക്ഷകളില്ല …. ആരെയും വഴക്ക് കേൾക്കണ്ട …. ആരെയും സ്വന്തമാക്കാൻ കഴിഞ്ഞില്ലല്ലോന്നോർത്ത് ദുഃഖിക്കണ്ട …… ഭാഗ്യവാന്മാർ ……!! അടുത്ത ജന്മത്തിൽ എനിക്കിത് പോലെ ഒരു കിളി ആയാ മതി …… കൂട്ടിനകത്തേക്ക് വിരലുകൾ ഇട്ട് പിടപ്പിച്ചോണ്ടങ്ങനെ കമല ചിന്തിച്ച് കൂട്ടുന്നതിനിടയിലേക്ക് സാം വന്നത്….. അവളെ അരികിലായി നിന്നോണ്ട് പറഞ്ഞു ,,, ” ഈ കിളികളെ ജീവിതം വളരെ ദുസ്സഹമാണ് ….. നിനക്കറിയാത്തോണ്ടാ ….”
കമല അവനെ ഒന്ന് തുറിച്ച് നോക്കി … പിന്നെ അങ്ങ് മുഖം തിരിച്ചു നിന്നു …. കിളികളെ ജീവിതം മാത്രമല്ലല്ലോ ദുസ്സഹം … എൻ്റേതു കൂടിയില്ലെ…. അത് നീ കാണാത്തതെന്താ …???? കണ്ണുനീർ ഉരുണ്ടു കൂടിയെങ്കിലും ഒരു വാശിക്കെന്ന പോലെ അവയെ പിടിച്ചു ക്കെട്ടി ….. ” ഡി …… നീ ഗവിയിൽ പോയിട്ടുണ്ടോ ….???” നിലവിലെ സാഹചര്യത്തിനോട് ഒട്ടും സിൻഗാവാത്തൊരു ചോദ്യം …. കമല അവനെ ഒന്ന് നോക്കി …. മനുഷ്യൻ ഇത്രക്ക് ക്രൂരനാവാൻ കഴിയുന്നുണ്ടല്ലോ ….. അറ്റ്ലീസ്റ്റ് സുഖമാണോടി എന്നെങ്കിലും ചോദിച്ചൂടെ നിനക്ക് …… Hmmm …… കമലയിൽ പുച്ഛഭാവം നിറഞ്ഞു ….. എത്ര നേരം കരയാതെയിങ്ങനെ പിടിച്ച് നിൽക്കാനാവുമെന്നറിയില്ല ….
അവളിൽ നിന്നുത്തരമില്ലാതെ ആയപ്പോ സാം തന്നെ തുടർന്നു ,, ” ഇവിടെ അടുത്ത് ഗവിയോട് സാമ്യമുള്ളൊരു സ്ഥലമുണ്ട് ……. സാമ്യമെന്ന് വച്ചാ …. ഗവിയെ പോലെ പൂഞ്ചോലയോ കാട്ടരുവിയോ പുൽമേടോ ഒന്നുമില്ല …… എന്നാലും അവിടത്തെപ്പോലെ മനസ്സിനെ ശാന്തമാക്കാൻ കഴിവുള്ളൊരിടം …. മനസ്സിനെ തണുപ്പിക്കുന്നൊരിടം …… ഒന്ന് പോയാലോ …..???? എനിക്കെ നിന്നോട് മനസ്സ് തുറന്നൊന്നു സംസാരിക്കണം …… പോയാലോ …..??? ” കമലക്ക് ഒരു തണുത്ത കാറ്റ് വീശിയപ്പോലെ തോന്നി …… കേൾക്കാൻ കൊതിച്ചത് കേട്ടതും ഉള്ളിന്നുള്ളിലിരുന്ന് ആരോ തേങ്ങിയപ്പോലെ ….. അവളൊന്ന് മൂളി …. ” മം …… “
” എന്നാലെ മമ്മിയോട് യാത്ര പറഞ്ഞിട്ട് വാ …..” അവളാവേശത്തോടെ അകത്തോട്ട് പോയി മമ്മിയോട് യാത്ര പറഞ്ഞിറങ്ങി ….. കാറിൻ്റെ കീ സാമിനെ ഏൽപ്പിക്കുമ്പോ ആ മുഖം പ്രസന്നമായിരുന്നു …. സാം കൂടെ ഉള്ള നിമിഷങ്ങളിലൊക്കെയും താൻ സുരക്ഷിതയാണെന്ന തോന്നലാണോ ആ മുഖത്തെ ഈ തിളക്കത്തിന് പുറകിൽ …. അറിയില്ല …..!! അവൾ വണ്ടിയിൽ കയറി ഇരുന്നോണ്ട് സാമിനെ നോക്കി കണ്ണിറുക്കി ….നിറചിരിയാലെ സാമവളിൽ നിന്ന് മുഖം തിരിച്ചോണ്ട് വണ്ടി എടുത്തതും കമലക്ക് പറഞ്ഞറിയിക്കാനാവാത്ത അത്രയും ആഹ്ലാദം …… ശരിക്കും ഇതുപോലൊരു യാത്ര വിചാരിച്ചു പോലുമില്ല അവൾ …!!
” സാം ….. നീ എൻ്റെ കൂടെ ഉണ്ടാവുമ്പോ ,,,എന്താണെന്നറിയില്ല …. വല്ലാത്ത സന്തോഷാ ….. നിൻ്റെ ആബ്സെൻസിൽ എന്തോ വല്ലാത്ത ശൂന്യതയാണ് …… സത്യം …..” അവൾ ഹൃദയം തുറന്നതും സാമിൽ ഒരു മന്ദഹാസം മാത്രം …… അവനവളെ നോക്കി കൊണ്ട് പറഞ്ഞു ,,,, ” അതെന്താന്നറിയോ ….. എന്നിലെ ഓറയാണ് ….. അതാണ് നിനക്കാ പോസിറ്റീവ് എനർജി തരുന്നേ …. വേറെ വ്യാഖ്യാനം നൽകി തെറ്റിദ്ധരിച്ചേക്കല്ലെ മുത്തെ …😉 ” വാലേ ഒരു കള്ള ചിരിയുമായി സാം നിറുത്തിയതും കമലയുടെ മുഖം കനത്തു ……. ഓറയല്ല …. ചേമ്പാണ് …… കമല മനസ്സിൽ പിറു പിറുത്തു ….. ഒരു പത്തു മിനിറ്റ് വണ്ടി നിരങ്ങിയപ്പഴേക്കും തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിചനമായൊരിടത്തേക്ക് എത്തിയിരുന്നു……
തീർത്തും ഒറ്റപ്പെട്ടൊരു സ്ഥലം ……. ഒരു മുളങ്കാടിന് ചോട്ടിലായി വണ്ടി ഒതുക്കിയിറങ്ങി …. കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന റബ്ബർ തോട്ടം …… അതിനുള്ളിലേക്ക് ഉള്ളിലേക്കായി അവർ നടന്നോണ്ടിരുന്നു …. ” ഇതെ .. എൻ്റെ അപ്പൻ്റെ ഭൂമിയാ ….. അപ്പനൊരു കർഷകനായിരുന്നു …. അപ്പൻ്റെ വിയർപ്പിൻ്റെ മണമാണീ തൊടിക്ക് മുഴോം …… അങ്ങേ തലയ്ക്കലൊരു നീർച്ചാലുണ്ട് ….. നല്ല രസാ കാണാൻ … പുറം ലോകമറിഞ്ഞാ സർക്കാർ കണ്ടുകെട്ടും ഈ ഭൂമി …. അത്രക്ക് മനോഹരമാണെടി ……
പിന്നെ ഈ റബ്ബർ തോട്ടത്തിലിത്തിരി മുഷിപ്പാ…. നല്ല കൊതുകടി വാങ്ങേണ്ടി വരും …..” സാമൊന്ന് ചിരിച്ചോണ്ട് കമലയെ നോക്കി …… ” എന്താ ഭവതിക്കൊരു ഖനം …….” ” എന്താണെന്ന് നിനക്കറിയില്ലേ …. ” ഒരു പുച്ഛത്തോടെ അവളത് പറഞ്ഞതും സാം ചിരിച്ചു ….. കുറെ നേരത്തെ നടത്തത്തിന് ശേഷം അവർ റബ്ബർ തോട്ടവും കഴിഞ്ഞ് പച്ചപ്പ് വിരിച്ച നീർച്ചാലിനടുത്തെത്തി …… അവിടെ ചാഞ്ഞ് കിടക്കുന്ന ഒരു മരത്തിൽ ഇരിപ്പുറപ്പിച്ചു …. ” നിനക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ …?? ” സാമിൻ്റെ ചോദ്യത്തിനവൾ ഇല്ലെന്ന് തലയാട്ടി ….. പറഞ്ഞിട്ടെന്തിനാ …. ഒന്നുകിൽ നീ എന്നെ കളിയാക്കും അല്ലെങ്കിൽ മനസിലായില്ലെന്ന് നടിക്കും ….
എന്തിനാ ഞാനൊരു കോമാളിയാവുന്നേ ….. കമല മിണ്ടാതിരുന്നതും സാം തുടർന്നു … ” നിനക്കൊന്നും പറയാനില്ലല്ലേ …….. ശരി ….. എങ്കി,,, എനിക്ക് കുറെ പറയാനുണ്ട് … നീ എന്നോട് പറയാൻ വിചാരിച്ചതിനുള്ള മറുപടികൾ…. കേൾക്കണ്ടെ നിനക്ക് ….” അതു കേട്ടതും കമലേടെ മിഴികൾ നിറഞ്ഞൊഴുകി …… എന്താ എൻ്റെ മനസ്സിലെന്ന് നിനക്കറിയാം സാം ….. എന്നിട്ടും അറിഞ്ഞില്ലെന്ന് നടിച്ചില്ലെ ….. ഇനി എന്താ നീ പറയാൻ പോണെന്നും എനിക്കറിയാം ….. നിൻ്റെതായ കുറെ എക്സ്പ്ലനേഷൻസാവും …. വേണ്ട … സാം …. എനിക്കെ ഒന്നും കേൾക്കണ്ട ….. ഇപ്പോ എൻ്റെ മനസ്സ് മരിച്ചിട്ടേ ഉള്ളു ….. ഇനി നീ പറഞ്ഞിട്ട് കേൾക്കുമ്പോ എൻ്റെ മനസ്സിനെ ഞെക്കി കൊല്ലുന്ന പോലെയാവും ……😓
മനസ്സിലെ ചിന്തകൾക്കൊപ്പം അവൾ വിതുമ്പി കരഞ്ഞതും സാമാ മുഖം കൈക്കുമ്പിളിലാക്കി ….മൂക്കിൻ തുമ്പിൽ നിൽക്കുന്ന കണ്ണുനീർ തുള്ളിയെ ഊതി തെറിപ്പിച്ചു ….. അവൾടെ നെറ്റിതടത്തിലേക്കവൻ്റെ നെറ്റിത്തടം മുട്ടിച്ചു ….. എന്നിട്ടവളെ ചേർത്തു പിടിച്ചോണ്ട് പറഞ്ഞു ,,, ” നിന്നോട് ഞാനെന്താ പറയേണ്ടെ…… രണ്ടു പേർ തമ്മിൽ പ്രണയിക്കാൻ വിവാഹം കഴിക്കണമെന്നാരാ പറഞ്ഞേ ….??? അല്ലെങ്കിൽ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുന്നത് വിവാഹത്തിലൂടെയാണെന്നാരാ പറഞ്ഞത് ….. ഒരു ഉടമ്പടിയുമില്ലാതെ അതിരുകളില്ലാതെ പ്രണയിക്കണം …..” സാം വാചലനായി ……….. sry ….. പിന്നെം ………….കാത്തിരിക്കൂ……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]