നിനക്കായ്: ഭാഗം 29

നിനക്കായ്: ഭാഗം 29
[ad_1]

രചന: നിലാവ്

ശിവാനിയുടെ നിർദ്ദേശപ്രകാരം ലക്ഷ് പിറ്റേദിവസവും വേദികയ്ക്ക് ലിഫ്റ്റ് കൊടുത്തു... കഴിഞ്ഞദിവസത്തെപോലെ തന്നെ എന്തോ ഒരു ആവശ്യത്തിനെന്നപോലെ ഇടയിൽ ലക്ഷ് വണ്ടി നിർത്തി പുറത്തിറങ്ങിയിരുന്നു.... ലക്ഷ് വീട്ടിൽ എത്തിയ ഉടനെ ശിവാനി വണ്ടിക്ക് അടുത്തു പോവുന്നതും തിരിച്ചു വരുന്നതും ഒക്കെ അവൻ ശ്രദ്ധിച്ചിരുന്നു... ശിവാനി തന്റെ കയ്യിലെ കുഞ്ഞു ക്യാമറ ഒന്ന് ഉയർത്തി പിടിച്ചു ലക്ഷിനു നേരെ ഒരു നോട്ടം പായിച്ചു അത് സിസ്റ്റവുമായി കണക്ട് ചെയ്ത് അതിലെ വിഷുവൽസ് ചെക്ക് ചെയ്യാൻ തുടങ്ങി...

ദൈവമേ ഇവള് ക്യാമറ വെക്കും എന്നു പറഞ്ഞപ്പോൾ ഞാൻ കരുതി ചുമ്മാതാണെന്ന്... നേരത്തെ വേദികയോട് ഒന്നും മിണ്ടാതിരുന്നത് നന്നായി ഇല്ലെങ്കിൽ ഇവള് എന്റെ പതിനാറടിയന്തിരം നടത്തിയേനെ..അതും മനസ്സിൽ വിചാരിച്ചു ലക്ഷ് വീഡിയോയിലേക്ക് ശ്രദ്ധ കൊടുത്തു... വണ്ടിയിൽ ഇരിക്കുന്ന സമയം മുഴുവൻ വേദികയുടെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായ ശിവാനി പല്ല് ഞെരിച്ചു... അന്നേരം ലക്ഷ് ആണെങ്കിൽ ഞാനൊന്നും അറിഞ്ഞില്ലേ എന്നപോലെ നിഷ്കുവായി ഇരിപ്പുണ്ട്...ലക്‌ഷ് പുറത്തിറങ്ങിയ ടൈമിൽ വേദിക അവന്റെ ബ്ലേസർ എടുത്തു ചുമ്പിക്കുന്നത് കണ്ടതും ശിവാനി ശിവാനിവല്ലിയായി ആ ബ്ലേസർ എടുത്ത് കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു ഇനി നിങ്ങൾ ഇതിടുന്നത് എനിക്കൊന്നു കാണണം എന്നും പറഞ്ഞു മുറിവിട്ടിറങ്ങി തൊട്ടടുത്ത നിമിഷം കാറ്റുപോലെ മുറിയിലേക്ക് വന്നു ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി...

കടിക്കരുത് പ്ലീസ്.... ശേഷിയില്ല അതോണ്ടാ... ലക്ഷ് അവളെ നോക്കി ദയനീയമായി പറഞ്ഞു...

ശിവാനി അവന്റെ മുഖം കൈകുമ്പിളിലായി അമർത്തി പിടിച്ചു അവന്റെ ചുണ്ടുകൾ ഞൊടിയിടയിൽ കവർന്നെടുത്തു.... ലക്ഷ് ആകെ വണ്ടറടിച്ചു കണ്ണും തള്ളി അവൾക്കു വിധേയമായി നിന്നു കൊടുത്തു...അവളുടെ ദേഷ്യവും സങ്കടവും മുഴുവൻ ആ ചുംബനത്തിലൂടെ അവൾ തീർത്തു...
എന്നിട്ട് അവനിൽ നിന്നും അകന്നു മാറി
കലിതീരാതെ ഉറഞ്ഞു തുള്ളുന്നത് കണ്ടതും...ലക്ഷ് നിഷുക്‌വായി പറഞ്ഞു 

ശിവാനി നിന്റെ ദേഷ്യം തീരുന്നത് വരെ നീയെന്നെ ഉമ്മ വെച്ചോളൂ.. വേണെങ്കിൽ പീഡിപ്പിച്ചോളൂന്നെ .... എനിക്ക് വിഷമം ഒന്നുല്ല...എല്ലാം എന്റെ വിധി എന്ന് കരുതി സമാധാനിച്ചോളാം...

അത് കേട്ട ശിവാനി ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി ബെഡിലേക്ക് തള്ളിയിടാൻ നേരമാണ് അവളുടെ പ്രവർത്തി മുൻകൂട്ടി മനസിലാക്കിയ ലക്ഷ് അവൾക്ക് നേരെ കാല് നീട്ടുന്നത്.. അടിപതറിയ ശിവാനി നേരെ വീണത് ലക്ഷ്‌ന്റെ മേലേക്കും...പിന്നെ രണ്ടും കൂടി ഉരുണ്ടുകെട്ട് ബെഡിലേക്ക് വീണതും ലക്ഷ് അവസരം മുതലെടുക്കാൻ തുടങ്ങി...അവൻ അവളുടെ കൈ രണ്ടും പിടിച്ചു വെച്ചു... കാലും ലോക്ക് ചെയ്ത് വെച്ച്...

അടങ്ങി കിടക്കെന്റെ ശിവാനി.. ഇല്ലെങ്കിലെ ഞാൻ അങ്ങ് റേപ്പ് ചെയ്ത് കളയും.... ഇങ്ങനെ പോയാൽ എന്നെകൊണ്ട് നീയത് ചെയ്യിപ്പിക്കുന്ന തോന്നണേ....

അത് കേട്ടതും ശിവാനി അവനെ നോക്കിപേടിച്ചു..

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്... നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു ദേ.. ദേ ഇവിടേക്കുണ്ടല്ലോ ഉമ്മ വെക്കും ഞാൻ.. എന്നും പറഞ്ഞു അവളുടെ മാറിൽ അമർത്തി ചുംബിച്ചു..

എന്തായിത് വിട്... ഞാൻ ചവിട്ടുട്ടോ..

പിന്നെ.. നീ ചവിട്ടനിങ്ങോട്ട് വാ... ഞാൻ നിന്നു തരാം....

മോളെ ശിവാനി.... ഞാൻ ഇത്രയും നാൾ മോളുടെ ആഗ്രഹത്തിന് നിന്നു തന്നെന്നു കരുതി എല്ലാദിവസവും അങ്ങനെ നിന്നു തരാൻ ഒക്കുവോ... എങ്കിൽ ഞാനൊരു കിഴങ്ങൻ ഭർത്താവ് ആയിപോവില്ലേ... ഇത്രയും ടെൻഷൻ ആവാൻ മാത്രം ഞാൻ വല്ലതും ചെയ്തോ....ഇല്ലല്ലോ... അതുകൊണ്ട് ഇക്കാര്യത്തിൽ ഓവർ ശോ ഇറക്കിയാൽ എന്റെ പൊന്നുമോൾ വിവരം അറിയും.... പിന്നെ മോൾക്ക് പത്തുമാസം കഴിഞ്ഞേ റസ്റ്റ്‌ ഉണ്ടാവുള്ളു...എന്നും പറഞ്ഞു അവളുടെ ടോപ്പിനുള്ളിലൂടെ കൈകൾ മെല്ലെ ചലിപ്പിക്കാൻ തുടങ്ങി....അവന്റെ കൈ അവളുടെ അടിവയറും കടന്നു താഴേക്ക് ചലിച്ചതും ശിവാനിയുടെ ഉടലാകെ വിറപൂണ്ടു...

വേണ്ട.. വേണ്ട.... കണ്ണേട്ടാ വേണ്ട....

അവൻ അവളുടെ കണ്ണിലേക്കു നോക്കി പുരികം പൊക്കികൊണ്ട് ചോദിച്ചത്തതും അവൾ വേണ്ട എന്നപോലെ തലയനക്കി..

അത് കണ്ടതും ലക്ഷ് അവളിൽ നിന്നും അകന്നു മാറി...

വേണ്ട വേണ്ട എന്നു വെക്കുമ്പോൾ വാങ്ങിച്ചേ അടങ്ങു എന്നു ചെയ്യുമ്പോൾ ഞാനെന്ത് ചെയ്യാനാ...എന്നും പറഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റ് ടവ്വലും എടുത്ത് വാഷ്റൂമിലേക്ക് നടന്നു...

അവൻ പോയതും ശിവാനി ഹാവൂ രക്ഷപെട്ടു എന്നു കരുതി പതുക്കെ എഴുന്നേറ്റപ്പോഴാണ്..  താടിയും ഉഴിഞ്ഞു കൊണ്ട്‌ തന്നെ ഉറ്റുനോക്കുന്ന ലക്ഷ്നെ കാണുന്നത്... അവൾ അവിടുന്ന് എങ്ങനേലും രക്ഷപെട്ടേക്കാം എന്നു കരുതി ഒരു ഇളിയും പാസാക്കി പോവാൻ നേരമാണ് ലക്ഷ് അവളെയും പൊക്കിയെടുത്തു വാഷ്റൂമിലേക്ക് നടക്കുന്നത്..

എന്തായിത്... വിട്..

നിന്റെ ദേഷ്യം ഇത്തിരി തണുക്കട്ടെ..

ഇല്ല.. ഇപ്പൊ ഞാൻ ഓക്കെയാണ്..

പക്ഷെ ഞാൻ ഒക്കെയല്ല എന്നും പറഞ്ഞു അവൻ അവളെ വകവെക്കാതെ വാഷ്‌റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു..


ലെ ഞാൻ... എന്ത്‌ കാണാനാ നിങ്ങൾ ഇവിടെ നിന്നു വട്ടം തിരിയണേ... ഇന്നത്തേക്ക് ഇത്രയും പോരെ... ഇപ്പൊ തന്നെ ഓവറായി...ഇനി അവരായി അവരുടെ പാടായി..നമുക്ക് ഇവിടുന്ന് പോയേക്കാം അല്ലെ... ഇല്ലെങ്കിൽ നമ്മൾ പലതിനും സാക്ഷ്യം സഹിക്കേണ്ടി വരും..

*************

പിറ്റേന്ന് ഓഫീസിലെ പാർക്കിങ്ങ് ഏരിയയിൽ വണ്ടി നിർത്തിയ ശിവാനിയും ലക്‌ഷും ഇറങ്ങാൻ നേരമാണ് ഒളിഞ്ഞു നിന്നു തങ്ങളുടെ പ്രവർത്തികൾ നോക്കി കാണുന്ന വേദികയെ ലക്ഷ് കാണുന്നത്... പക്ഷെ അവനവളെ കണ്ടതായി നടിക്കാതെ ശിവാനിക്ക് ഒരു സൂചന കൊടുത്ത് വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു.. ശിവാനി വേദികയുടെ വരവും പ്രതീക്ഷിച്ചു വണ്ടിയിൽ തന്നെ ഇരുന്നു ഫോണിൽ സംസാരിക്കുന്നതുപോലെയൊക്കെയും ചെയ്തു .... അന്നേരമാണ് പ്രതീക്ഷിച്ചപോലെ വേദിക വരുന്നത്...അവളെ കണ്ടതും ശിവാനി ദേഷ്യം പുറത്തു കാട്ടാതെ ഒന്ന് ചിരിച്ചു എന്ന് വരുത്തി..

മാഡം...എന്റെ വാലറ്റ്... ഞാൻ ഇന്നലെ മാഡത്തെ കുറേ നോക്കി... ഇന്നലെ കണ്ടില്ലല്ലോ.. ലീവായിരുന്നോ..

ഹാ.. ഹാ.. എനിക്ക് നല്ല സുഖം ഇല്ലായിരുന്നു.. ആ.. ദാ തന്റെ വാലറ്റ്.. എന്നും പറഞ്ഞു ശിവാനി അവൾക്കു നേരെ അത് നീട്ടി...

അത് വാങ്ങി കഴിഞ്ഞിട്ടും വേദിക നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ ശിവാനി ചോദിച്ചു ഇനി എന്തെങ്കിലും കളഞ്ഞുപോയോ....

അത് മാഡം... പിന്നെ...വേദിക തപ്പിത്തടഞ്ഞു...

ഈ ക്രാബാണോ... ശിവാനി ഒരു ക്രാബ് സീറ്റിൽ നിന്നും എടുത്ത് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു..

ആ.. അതെ.. അതേ മാഡം..വേദിക ചാടിക്കയറി പറഞ്ഞു..

ശോ....പക്ഷെ എന്ത്‌ ചെയ്യാം വേദിക ഇതെന്റെ ആണല്ലോ.. നേരത്തെ കണ്ണേട്ടനുമായുള്ള റൊമാൻസിനിടയിൽ അങ്ങേര് ഊരികളഞ്ഞതാ....കണ്ണേട്ടനെ അറിയില്ലേ..നിങ്ങളുടെ ലക്ഷ് സാർ... ആളെനിക്ക് കണ്ണേട്ടനാ.. വണ്ടിയിൽ കയറിയാൽ ആള് റൊമാൻസ് തുടങ്ങും...
ശിവാനി പറഞ്ഞതും വേദികയുടെ മുഖം മങ്ങി...

സാറിന്റെ കണ്ണ് ഭയങ്കര അട്ട്രാക്ഷൻ ആണല്ലേ വേദികയുടെ പറച്ചിൽകെട്ട് ശിവാനിക്ക് പെരുവിരൽ തൊട്ട് അങ്ങ് ചൊറിഞ്ഞു കേറി... എന്നാലും പുറത്തു കാട്ടിയില്ല.....അവൾ വണ്ടി ലോക്ക് ചെയ്ത് നടക്കാൻ നേരം വേദികയും പിന്നാലെ കൂടി..

മാഡം ലക്കിയാണ്ട്ട്ടോ സാറിനെപോലൊരു ഹോട് ആൻഡ് ഹാൻഡ്‌സം ഹാൻസ്ബന്റിനെ കിട്ടിയില്ലേ.. എന്റെ സങ്കല്പത്തിലെ പുരുഷൻ സാറിനെ പോലെ ആയിരിക്കണം... എസ്പെഷ്യലി ആ ഡിമ്പിൾ..ഐ ലൈക്ക് ഇറ്റ് വെരിമച്..

അത് കേട്ട ശിവാനി അവളെ ഒന്ന് നോക്കിയതും വേദിക പറഞ്ഞു ഞാൻ സാറിനെ അല്ല ഉദ്ദേശിച്ചത് സാറിനെ പോലെ എന്നാണ്... ഒരാളെ പോലെ ഏഴു പേര് കാണും എന്നല്ലേ.. ഞാനെന്റെ സങ്കല്പം പറഞ്ഞതാ മാഡം...

മ്മ്.. ഓക്കേ.. വേദിക ചെല്ല് എന്നും പറഞ്ഞു ശിവാനി ലക്ഷ്‌ന്റെ അരികിലേക്ക് ചെന്നു.... ഐ ലൈക്ക് ഇറ്റ് വെരിമച്... അവളുടെ അമ്മൂമ്മേടെ വെരിമച്... കണ്ണ് അട്ട്രാക്ഷൻ ആണുപോലും.... ഹും... അതെന്നെ മാത്രം നോക്കാനുള്ളതാണെന്ന് അവൾക്കറിയില്ലല്ലോ..ഹോ ആകെ വട്ട് പിടിക്കുന്നാ തോന്നണേ...
ശിവാനി പിറുപിറുത്തുകൊണ്ടിരുന്നു ‌.. ലക്ഷ് അന്നേരം ഫോൺ കാളിൽ ആയിരുന്നു....


കഴിഞ്ഞ ദിവസത്തെ പേടികൊണ്ടോ അവനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണോ എന്നറിയില്ല ഇന്ന് കുട്ടി നല്ല കൂട്ടിയായി അവന്റെ അരികിൽ ചെന്നു നിന്നു..ആള് ഫോൺ കാളിൽ ആയതുകൊണ്ട് പിന്നെ ചോദിക്കാനോ പറയാനോ കാത്തു നിൽക്കാതെ അവന്റെ മടിയിൽ കയറി ഇരുന്നു അവന്റെ തോളിൽ മുഖം പൂഴ്ത്തി കിടന്നു....

കാൾ അവസാനിപ്പിച്ച ലക്ഷ് വിചാരിക്കുവാണ്  ഇതെന്ത് പറ്റി.. ഇവള് രാവിലെ തന്നെ എന്നെ ചീത്തയാക്കിയേ അടങ്ങു എന്നാണോ...അവളുടെ പുറം പതിയെ തലോടികൊണ്ട് ചോദിച്ചു..

ഹേയ്... വാട്ട്‌ ഹാപ്പെൻഡ്.....

ഒന്നുല്ല...ശിവാനി മുഖമുയർത്താതെ മറുപടി പറഞ്ഞു...

പിന്നെന്താ മുഖത്തൊരു വാട്ടം..

എന്റെ സാറെ ഒന്നുല്ലെന്ന്... അവൾ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു..

ഉറപ്പാണല്ലോ...

ഉറപ്പ്...

കണ്ണേട്ടാ.... പിന്നെയുണ്ടല്ലോ....


പറ...


എനിക്ക് ഐസ്ക്രീം കഴിക്കാൻ തോന്നുവാ..

ഇപ്പോഴോ.....


മ്മ്...


എന്നാൽ ഞാൻ ഓർഡർ ചെയ്യാം ഇങ്ങോട്ട് കൊണ്ട് വന്നോളും.

അത് വേണ്ട അവിടുന്ന് ഇവിടെ എത്തുമ്പോഴേക്കും അത് അലിഞ്ഞു പോവും...നമുക്ക് പോയി കഴിച്ചാലോ..

എടീ ഇവിടത്തെ പ്രൈവസി ഒന്നും അവിടെ കിട്ടില്ല...

പ്രൈവസി കിട്ടാൻ നമ്മളെന്താ വേറെ വല്ലതിനും ആണോ പോണത്...കഴിക്കാനല്ലെ...

അല്ല... ഐസ്ക്രീം വിത്ത്‌ റൊമാൻസ് ആണ് ഞാനുദ്ദേശിച്ചത്.....അവന്റെ മുഖത്തെ അന്നേരം വിരിഞ്ഞ ആഴമുള്ള ഗർത്തത്തിലേക്ക് ശിവാനിയുടെ മിഴികൾ ഉടക്കി..

അതൊക്കെ അവിടുന്നും നടക്കുക്കുന്നെ.... മ്മ്... എന്നും പറഞ്ഞൂ
അവന്റെ നുണക്കുഴി കവിളിൽ ചുണ്ട് ചേർത്തു അവനിൽ നിന്നു അകന്നു മാറികൊണ്ട് പറഞ്ഞു ...

ഇമ്പോർട്ടൻസ് വർക്സ് ഉണ്ടെങ്കിൽ പെട്ടെന്ന് തീർക്കാൻ നോക്ക് ഞാൻ അതുവരെ വെയിറ്റ് ചെയ്യാം എന്നും പറഞ്ഞു അവനു ഓപ്പോസിറ്റ് ഉള്ള ചെയറിൽ പോയി ഇരുന്നു താടിക്ക് കയ്യും കൊടുത്ത് അവന്റെ പ്രവർത്തികൾ നോക്കിയിരുന്നു...

അന്നേരം ലക്ഷ് വിചാരിക്കുവാണ്.. പെട്ടെന്ന് ഇവൾക്കിതെന്ത് പറ്റി... ഇനി എനിക്കുള്ള വല്ല പണിയും ആയിരിക്കുമോ ആവോ... ഒന്ന് സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്നും കരുതി അവന്റെ പ്രവർത്തി തുടർന്നു 

ശിവാനിയും ലക്‌ഷും ലക്ഷ്യയുടെ ഓഫീസിനു അകത്തുള്ള ഐസ്ക്രീം റെസ്റ്റോറന്റിലേക്കാണ് പോയത്... അവളുടെ കഴിപ്പ് നോക്കിയിരിപ്പാണ് ലക്ഷ്... അവൻ ഒരു ഫ്രഷ് ജ്യൂസ്‌ മാത്രമേ ഓർഡർ ചെയ്തിട്ട് ഉണ്ടായിരുന്നുള്ളു..രണ്ടുപേരും കണ്ണുകളിലൂടെ പ്രണയം കൈമാറികൊണ്ടിരുന്നു...


അതേ.... കണ്ണേട്ടാ.....

അവളുടെ ആ വിളിയിൽ തന്നെ മനസിലാവും എന്തോ സീരിയസ് കാര്യം പറയാനുണ്ടെന്ന്...

മ്മ്.. പറ...

എനിക്ക് സമ്മതാട്ടോ..ശിവാനി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു..

എന്തിന്...

ഇയാൾ എന്താണാവോ ഇത്രയും നാൾ ആഗ്രഹിച്ചത് അതിന്...

ശിവാനി..യൂ മീൻ.... ലക്ഷ് വിശ്വാസം വരാതെ ചോദിച്ചു...

യെസ്..ആ മീൻ തന്നെ.... ശിവാനിയുടെ മുഖത്ത് നാണം വന്നു നിറഞ്ഞു....

ശിവാനി സത്യം...

ആന്നെ..

ഇന്ന് തന്നെയാണോ..

അതേ...

എന്നെ പറ്റിക്കുമോ...

ശെടാ ഇയാൾക്ക് പറഞ്ഞാൽ മനസിലാവില്ലെ .... പറ്റിക്കില്ല..ഞാൻ ഇപ്പൊ തന്നെ ഇറങ്ങുട്ടോ... ഇവിടുന്ന് നേരെ അമ്മയെ കാണാൻ പോവും....അമ്മ എന്നെ വിളിച്ചായിരുന്നു.. അമ്മയ്ക്ക് കുറച്ചു ഷോപ്പിങ് ഉണ്ടെന്ന് കൂടെ വരുമോന്ന് ചോദിച്ചു.. ഞാൻ വരാന്നു പറഞ്ഞിട്ടുണ്ട്..
നിങ്ങൾ പതിയെ വന്നാൽ മതി....

ഓക്കേ... വീട്ടിൽ ചെന്നിട്ട് വാർഡ്രോബ് ഒന്ന് തുറന്നു നോക്കണം.. അതിൽ ഒരു സ്പെഷ്യൽ ഡ്രസ്സ് ഉണ്ട് അതിട്ടിട്ട് നിന്നാൽ മതി...

എങ്കിഷ്ടായില്ലെങ്കിൽ ഞാൻ ഇടില്ല കേട്ടോ...

അങ്ങനെയെങ്കിൽ ഞാൻ ഇട്ടു തന്നിരിക്കും...

അയ്യേ....ഞാൻ... ഡോർ തുറന്നില്ലെങ്കിലോ..

എന്റെ വീട്ടിലേക്ക് നീ ഡോർ തുറക്കാതെ എത്താനുള്ള വഴി ഒക്കെയും എനിക്കറിയാം....നേരെ ചെന്ന് എത്തുന്നത് നമ്മുടെ ബെഡ്‌റൂമിന്റെ മുന്നിൽ ആയിരിക്കും.....

മ്മ്.... ഞാൻ പോകുവാ..ഞാൻ വീട്ടിൽ ചെന്നിട്ട് നോക്കട്ടെ എന്നിട്ട് ആ ഡ്രസ്സ്‌ ഇടണോ വേണ്ടയോ എന്ന് തീരുമാനിക്കും എന്നും പറഞ്ഞു ശിവാനി എഴുന്നേറ്റതും ലക്‌ഷും പിന്നാലെ എഴുന്നേറ്റു... ഇരുവരുടെയും സംഭാഷണം
കേട്ടു കൊണ്ട് മൂന്നാമതൊരാൾ അവിടെ ഉണ്ടായിരുന്നു...ഇരുവരും പോയതും അയാളുടെ ഉള്ളിൽ നിഗൂഢമായ ചിരി വിരിഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story