നിനക്കായ്: ഭാഗം 42

നിനക്കായ്: ഭാഗം 42
[ad_1]

രചന: നിലാവ്

ഡിന്നർ കഴിച്ചു മുറയിലേക്ക് തിരിച്ചെത്തിയ ശിവാനി കട്ടിലിൽ ഹെഡ്‌ബോഡിൽ ചാരിയിരുന്നു ശ്രാവണിന് ഫോൺ ചെയ്യുകയായിരുന്നു... റിങ് ചെയ്യുന്നു എന്നല്ലാതെ അവൻ ഫോൺ അറ്റൻഡ് ചെയ്തില്ലായിരുന്നു..അന്നേരമാണ് ലക്ഷ് ശിവാനിയുടെ മടിയിൽ തലവെച്ച് കിടക്കുന്നത്...അവൾ അന്നേരം അവനെ ഒന്ന് നോക്കി... അവളുടെ കൈവിരലുകൾ അവന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ചു തുടങ്ങിയതും അവന്റെ ഉള്ളിൽ ചെറുചിരി വിരിഞ്ഞു..

ശിവാനി വീണ്ടും ഫോൺ ചെയ്യാന്നേരം
ലക്ഷ് അവളുടെ വയറിൽ കുസൃതികാട്ടി തുടങ്ങി...ടോപ് പൊക്കി വയറിൽ മുഖമുരസിയതും അവന്റെ മീശയും താടിരോമങ്ങളും അവിടം ഇക്കിളികൂട്ടി..

എന്താ കണ്ണേട്ടാ... അണ്ടങ്ങി കിടക്ക്...

ഞാനെന്റെ കുഞ്ഞിനെ താലോലിക്കുവാ ശിവാനി... നീ ഫോൺ വിളിച്ചോളുന്നെ..
ഞാനിന്ന് എന്റെ വാവയോട് സംസാരിച്ചില്ലെന്ന്...ആളെന്നോട് പിണക്കത്തിലാ.. ഞാൻ ആ പിണക്കം ഒന്ന് തീർത്തോട്ടെ ശിവാനി...അതും പറഞ്ഞു അവൻ വയറിൽ ചുണ്ടമർത്തി.. ചുന്ദരി വാവേ... നീ പപ്പേടെ മോള് ആണോ അതോ അമ്മേടെയോ... എന്തോ കേട്ടില്ല... എന്തുവാ...പപ്പേടെ ആണെന്നോ... ഓ..ആയിക്കോട്ടെ...
ഉമ്മ.. ഉമ്മ ഉമ്മ.. എന്നും പറഞ്ഞു അവളുടെ വയറിൽ തുരുതുരാ ചുംബിച്ചു...അത് കണ്ട് ശിവാനി ചിരിയാടക്കി പിടിച്ചു നിൽപ്പാണ്..

അന്നേരമാണ് ശ്രാവൺ തിരിച്ചു വിളിക്കുന്നത്...ഒന്ന് അടങ്ങി കിടക്കെന്റെ കണ്ണേട്ടാ... ദേ..അവനാ..
എന്നും പറഞ്ഞു അവൾ ഫോൺ അറ്റൻഡ് ചെയ്തു...

📞ഹലോ മോനെ..

📞ഹലോ ചേച്ചി... നേരത്തെ ഞാൻ പഠിക്കുകയായിരുന്നു... അതാ ഫോൺ എടുക്കാൻ പറ്റാഞ്ഞത്... സുഖാണോ ചേച്ചി..

📞മ്മ്.. സുഖം....മോന് സുഖാണോ.....

അന്നേരം ലക്ഷ് ഫോൺ വാങ്ങിച്ചു സ്പീക്കർ മോഡിൽ ഇട്ടു...

📞ആ സുഖം ചേച്ചി... കുഞ്ഞ് വാവക്ക്‌ സുഖാണോ ചേച്ചി... വാവ എന്ത് പറയുന്നു.. എന്നെക്കുറിച്ചു ചേച്ചി പറയാറുണ്ടോ....ഞാൻ കുഞ്ഞ് വാവ വരുന്നത് കാത്തിരിക്കുവാ....ചേട്ടൻ ആഗ്രഹം പോലെ എന്റെ ചേച്ചിയെ പോലൊരു സുന്ദരി വാവ ആയിരിക്കുല്ലേ ചേച്ചി...

അത് കേട്ടതും ശിവാനിക്ക് ചമ്മൽ തോന്നി.. ഇവൻ ഇതെങ്ങനെ അറിഞ്ഞു എന്നപോലെ ശിവാനി ചിന്തയിലാണ്ടു..

അത് കേട്ട ലക്ഷ് അവളുടെ വയറിൽ തലോടികൊണ്ട് പതുക്കെ പറഞ്ഞു...ദേ വാവയുടെ മാമനാണ്...ഒരു കുഞ്ഞ് മാമൻ....അത് കണ്ടതും അവൾ മിണ്ടാതിരിക്കാൻ പറഞ്ഞു..

📞ചേച്ചി... എന്താ മിണ്ടാത്തത്...

📞ഒന്നുല്ല... ചേച്ചി നിങ്ങൾ മൂന്നാറിലാ അല്ലെ... നിങ്ങൾക്ക് ഇങ്ങോട്ട് പോന്നൂടായിരുന്നോ...എങ്കിൽ എനിക്ക് എന്റെ ചേച്ചിയെ കാണായിരുന്നു... പോട്ടെ സാരമില്ല...

അതുകൂടി കേട്ടതോടെ ശിവാനി ലക്ഷ്‌നെ സംശയത്തോടെ ഒന്ന് നോക്കി....അന്നേരം ലക്ഷ് ഒന്നും അറിയാത്തത് പോലെ നിന്നതും ശിവാനി
ശ്രാവണിനോട്‌ സംസാരം തുടർന്നു...കുറച്ചു കഴിഞ്ഞു കാൾ അവസാനിപ്പിച്ച ശിവാനി ലക്ഷ്നെ കണ്ണുരുട്ടി പേടിപ്പിച്ചു...അത് മനസിലാക്കിയ ലക്ഷ് തൊഴുതുകൊണ്ട് പറഞ്ഞു..

സോറി...ഞാൻ അവൻ മാമൻ ആവാൻ പോവുന്ന സന്തോഷം അറിയിക്കാൻ വേണ്ടി ഒരുദിവസം അവനെ കാണാൻ പോയിരുന്നു... അന്നേരം എന്നെ കെട്ടിപിടിച്ചു ഒരേ കരച്ചിൽ...  ആ...പാവത്തിന് നിന്റെ കൂടെ  നിൽക്കുകയും വേണം ഞാൻ നിന്നെ വിട്ടു പോവുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു....അവനെക്കൂടി നീ ഇതിൽ വലിച്ചിടണമായിരുന്നോ... കൊച്ചു പിള്ളേരുടെ മനസ്സിൽ ഇതുപോലെ പകയൊന്നും കുത്തി നിറയ്ക്കാൻ പാടില്ല...അതിനിടയിൽ നമ്മുടെ കുഞ്ഞ് കൂടി വരുന്നു എന്നറിഞ്ഞപ്പോൾ എത്ര മച്ചുവെർഡ് ആയിട്ടാണ് അവൻ കാര്യങ്ങൾ ചിന്തിച്ചത്.... നിന്നെക്കാളും കാര്യശേഷിയും ബുദ്ധിയും അവനുണ്ട്...നമ്മുടെ കുഞ്ഞിന് അച്ഛനും അമ്മയും രണ്ടുപേരും വേണം..എന്റെ ചേച്ചി പാവാമാണ് എന്നും പറഞ്ഞു ഒരേ കരച്ചിൽ... പിന്നെ അവനാ എന്നോട് എല്ലാം പറഞ്ഞത്... നിങ്ങളുടെ ചേച്ചിയുടെ കാര്യം...അത് മാത്രം അവൻ എന്നോട് പറഞ്ഞിരുന്നില്ല...കൂടുതൽ ഞാൻ അവനോട്  ചോദിക്കാനും പോയില്ല...പാവം..
പിന്നെ ഞങൾ വീണ്ടും കട്ട ഫ്രണ്ട്‌സ് ആയി....കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ലാത്തതാണ്... അതാണ് ഞാൻ ഒന്നും പറയാഞ്ഞത്..

എടാ കള്ള ചെക്കാ ...എന്നിട്ട് അവൻ രണ്ട് തോണിയിൽ ഇരുന്ന് തുഴയുക ആയിരുന്നുല്ലേ.. വരട്ടേ.. ഞാൻ അവന്റെ ചെവി പൊന്നാക്കുന്നുണ്ട് ശിവാനിക്ക് തന്റെ അനിയനോട്‌ അന്നേരം വാത്സല്യമാണ് തോന്നിയത്....

ഇവിടെ ഒരാൾക്ക്‌ ചെറുതായി കുശുമ്പ് കുത്തിയൊന്നൊരു സംശയം.. അനിയനോട് കാണിക്കുന്ന സ്നേഹം എന്റെ മോളോട് കാണിക്കുന്നില്ല എന്ന പരിഭവത്തിലാണ് കക്ഷി...

ആണോ... നിങ്ങളുടെ മോൾക്ക് നിങ്ങൾ ആവശ്യത്തിൽ കൂടുതൽ സ്നേഹം വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ അത് മതി.. ഇപ്പൊ ഇയാൾ ഒന്നെഴുന്നേറ്റെ എനിക്കുറങ്ങണം... അത് കേട്ടതും ലക്ഷ്
അവളുടെ മടിയിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു....

എന്തുവാ...കേട്ടില്ല..ഉറങ്ങണം അല്ലെ...ഞാൻ ഉറക്കി തരാല്ലോ... വാ എന്നും പറഞ്ഞു 
ഒരു പൂവിനെ പോലെ അവൻ അവളെ കൈകളിൽ കോരിയെടുത്തു കൊച്ചു കുഞ്ഞിനെപോലെ ഉറങ്ങിക്കോ വാവേ എന്നും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.......

എന്തായിത് കണ്ണേട്ടാ...താഴെ ഇറക്ക്..

ഉറങ്ങുന്നില്ലേ... ഉറങ്ങിക്കൊന്നേ..

ഇല്ല എനിക്ക് ഉറങ്ങണ്ട....

ചേട്ടൻ പാട്ട് പഠിത്തരാവേ മോള് ഉറങ്ങിക്കോ...

വേണ്ടെന്ന്...

പിന്നെ... പിന്നെ എന്താ  എന്റെ പെണ്ണിനെ വേണ്ടത്....പെട്ടെന്ന് പറ ഇല്ലെങ്കിൽ നിന്റെ ചുവന്നു തുടുത്ത ചുണ്ട് ഞാനങ്ങു കടിച്ചെടുക്കും....അവളുടെ കണ്ണിലേക്കു നോക്കികൊണ്ടവൻ പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു...

അവളുടെ നീണ്ട ഇടതൂർന്ന കൺപീലികൾ വിടർന്നു നിന്നു... പ്രണയാർദ്രമായ മിഴികളോടെയുള്ള അവന്റെ നോട്ടം അവളുടെ ഹൃദയത്തിന്റെ അഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... അവന്റെ നോട്ടം താങ്ങാനാവാതെ അവൾ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചതും ലക്ഷ് അവളെ ബെഡിൽ കിടത്തി.. പിന്നെ കുസൃതി നിറഞ്ഞൊരു ചിരിയോടെ അവളുടെ അരികിലായ് പറ്റിച്ചേർന്നു കിടന്നു കൊണ്ട് മാതളം പോലെ ചുവന്നു തുടുത്ത അധരങ്ങളിൽ അവൻ ചുംബിച്ചു.. അവരുടെ നാവുകൾ തമ്മിൽ കൂട്ടിയുരസി.. പിന്നീട് അവളുടെ കീഴ്ച്ചുണ്ട് പതിയെ നുണഞ്ഞു തുടങ്ങി.. ഉമിനീരിനോപ്പം മധുരമൂറുന്ന ചുംബനത്തിന്റെ ലഹരിയും അവർ പരസ്പരം കൈമാറി...


തണുത്തു വിറയ്ക്കുന്ന രാത്രിയിൽ പോലും അവരുടെ ശരീരത്തിൽ നിന്നും വിയർപ്പുകണങ്ങൾ പൊടിഞ്ഞു.. ഉന്മാദത്തിന്റെ കൊടുമുടിയിൽ തന്നിലെ വികാരത്തെ മുഴുവനായും അവൻ അവളിലേക്ക് പ്രവേശിപ്പിച്ചു...ഒടുവിൽ ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവൻ തളർന്നു കിടന്നു.. നാണം കലർന്നൊരു പുഞ്ചിരിയോടെ പൊതിഞ്ഞു പിടിച്ചു...

പെട്ടെന്ന് അവളിൽ നിന്നും പെട്ടെന്ന് അകന്നു മാറി..അവളുടെ വയറ്റിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു സോറി കുഞ്ഞാ...റിയലി സോറി.. രണ്ട് ദിവസം.ഒന്ന് ക്ഷമിച്ചേക്കണേ... എന്നും പറഞ്ഞു ശിവാനിയുടെ നെറുകയിൽ ചുണ്ടമർത്തികൊണ്ട് പറഞ്ഞു... ശിവാനികൊച്ചേ.. ഐ ലവ് യൂ...എനിക്ക് നിന്നോടുള്ള സ്നേഹം കൂടുമ്പോഴാണോ  നിന്റെ സൗന്ദര്യം കൂടുന്നത് അതോ നിന്റെ സൗന്ദര്യം കൂടുമ്പോഴാണോ എനിക്ക് നിന്നോട് സ്നേഹം കൂടുന്നത് എന്തായാലും നിന്റെ സൗന്ദര്യം അത് ദിവസംതോറും ഉയർന്നുയർന്നു പോവുന്നുണ്ട്....എന്നും പറഞ്ഞു അവളുടെ  മൂക്കിലെ വെളുത്തകല്ലുവെച്ച മൂക്കുത്തിക്ക് മേലെയായി ചുംബിച്ചു..

ആഹാ...സുഖിച്ചു... മോന് ഇനി ഉറങ്ങാൻ നോക്ക്‌... അതും പറഞ്ഞു അവളവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു..


ഓരോരാവിലും നിന്നിലൊരു മഴപോലെ എനിക്കിങ്ങനെ പെയ്തിറങ്ങണം വിയർപ് പൊടിയുന്ന നിന്റെ മാറിലിങ്ങനെ മുഖം പൂഴ്ത്തി കിടക്കണം പുലരുവോളം നിന്റെ ഹൃദയതാളത്തിൽ സ്വയം അലിഞ്ഞു ചേർന്നുറങ്ങണം...അതും പറഞ്ഞു ലക്ഷ് അവളുടെ മാറിൽ മുഖം പൂഴ്ത്തികിടന്നതും അവളൊരു ചെറുചിരിയാലെ അവനെ വട്ടം ചുറ്റി പിടിച്ചു...
*************

മാളു..നിൽക്ക്.. നിൽക്കാനാ പറഞ്ഞത്.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്... ഇങ്ങനെ റണ്ണിംഗ് റൈസ് നടത്താനായിരുന്നേൽ അവിടെ തന്നെ വല്ല ടർഫിലോ മറ്റൊ ഓടിയാൽ മതിയായിരുന്നല്ലോ... ഗൗതം ദേഷ്യത്തോടെ മാളുവിനെ പിടിക്കാൻ വേണ്ടി മുറിമൊത്തം ഓടി അവസാനം ബെഡിൽ ചെന്നിരുന്നു..

ഞാൻ നിർത്തി നീയിങ്ങ് പോര് ഗൗതം  അവളെ കൈകാണിച്ചു വിളിച്ചു..

തോറ്റെന്നു സമ്മതിക്ക് എങ്കിൽ ഞാൻ വരാം...

ആ തോറ്റു.. തോറ്റു...നീയിങ്ങ് വാ...

അത് കേട്ടതും മാളു കോളറൊക്കെ പൊക്കി അവന്റെ അരികിൽ വന്നു ഇരു കവിളും പിടിച്ചു വലിച്ചു...ബെഡിന് മുകളിൽ കയറി പിന്നിലൂടെ വന്നു അവന്റെ കഴുത്തിൽ പിടിച്ചു തൂങ്ങികൊണ്ട് പറഞ്ഞു എന്നെ ഇങ്ങനെ എടുത്ത് നടക്കാമോന്ന്.....

ആ ബെസ്റ്റ് ഇത്രയും നേരം ഓട്ടവും ചാട്ടവും ആയിരുന്നു.. ഇനി വിക്രമാദിത്യനും വേതാളവും കളിക്കാനാ മോളുടെ ഉദ്ദേശം.... അതിനേക്കാളും നല്ലൊരു കളി ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞു അവളെ പിടിച്ചു ബെഡിലേക്ക് തളിയിട്ട് അവളുടെ മേലെയായി അമർന്നു....അന്നേരം ഇരിവരുടെയും നോട്ടങ്ങൾ തമ്മിലുടക്കി... പ്രണയാർദ്രമായ അവന്റെ ആ നോട്ടത്തിൽ അവൾ സ്വയം അലിഞ്ഞുപോയി...

കാണിക്കട്ടെ...എന്നും പറഞ്ഞു അവൻ അവളുടെ നേരെ മുഖംകൊണ്ട് വന്നതും 

അവൾ നാണത്തോടെ  തല ചെരിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ കാതിൽ പതിഞ്ഞു... അവിടെ നിന്നും  അവന്റെ ചുണ്ടുകൾ കാതിലൂടെ താഴേക്ക് അരിച്ചിറങ്ങി...

പ്രണയത്തിനുമപ്പുറം
അവൻ പകർന്ന്കൊടുക്കുന്ന സുഖമുള്ള നോവിൽ അവളും അലിഞ്ഞു ചേർന്നുപോയിരുന്നു.....കോടമഞ്ഞിന്റെ തണുപ്പ് കൊണ്ടു വിറകൊള്ളുന്ന ആ രാത്രിയുടെ ഏതൊ യാമത്തിൽ ഇരുശരീരവും പരസ്പരം ഒന്നായി ഒരു പേമാരിയായ് അവനവളിൽ പെയ്തിറങ്ങി ...ഒടുവിൽ ഒരു കിടപ്പോടെ അവളിലേക്ക് തന്നെ തളർന്നു വീഴുമ്പോൾ താൻ സമ്മാനിച്ച നോവിനാൽ നിറഞ്ഞ മിഴികൾ അവൻ ചുംബനത്താൽ ഒപ്പിയെടുത്തു അവളെ നെഞ്ചോട് ചേർത്തു പിടിച്ചു......

രണ്ടു ദിവസം ഇരുകൂട്ടരും എല്ലാം മറന്നു
ശരിക്കും അടിച്ചുപൊളിച്ചു...കാലാവസ്ഥ
ശിവാനിക്ക് പറ്റാത്തത് കാരണം ലക്ഷ് പിറ്റേന്ന് തന്നെ തിരിച്ചു പോവാനുള്ള പ്ലാനിലാണ്...

അപ്പോഴാണ് അർജുന്റെ ഫോൺ കാൾ വരുന്നത്....

📞എടാ ഹണിമൂണൊക്കെ നിർത്തി ഇങ് പോരാൻ നോക്ക്‌.. നല്ല കിടുക്കാച്ചി ക്ലൂ ഒന്നല്ല ഒൻപതെണ്ണം ഞാൻ നിന്റെ മുന്നിൽ നിരത്തും.... ആളെ ചെറുതായി പിടി കിട്ടി...ആളെ നിനക്ക് അറിയും... കഥയിൽ ഇന്നേവരെ വരാത്ത ഒരു വില്ലൻ...

📞ആരാഡാ അത്.. അർജുൻ പറഞ്ഞത് കേട്ടതും ലക്ഷ് അവനോട് ചോദിച്ചു..

മറുതലയ്ക്കൽ അർജുൻ പറഞ്ഞ പേര് കേട്ടതും ലക്ഷിന്റെ മുഖം വലിഞു മുറുകി..

📞എടാ.. ആ സെക്യൂരി ഇതിൽ കൂട്ടു പ്രതിയാണ്... രണ്ടുപേരും അന്ന് ഉച്ച സമയത്ത് മാറി നിന്നു സംസാരിക്കുന്നതും... വിഡിയോയിൽ കാണാം... അതും അല്ല
നിന്റെ അച്ഛന്റെ വണ്ടി ഏഴുമണിക്ക് മുൻപേ ഫ്രണ്ട് ഗേറ്റ് കടന്നു വരുന്നതും
മറ്റൊരു കാർ അത് കഴിഞ്ഞു വരുന്നതും
വിഡിയോയിൽ കാണാം...എന്തായാലും നീയിങ്ങ് പോര്...സെക്യൂരിക്കിട്ട് നന്നായി പെരുമാറിയാൽ അയാൾ മണി മണി പോലെ ഓരോന്നും പറയും...

📞ശരി ഡാ നീ ഫോൺ വെക്ക് അതും പറഞ്ഞു ലക്ഷ് ചില കണക്ക് കൂട്ടലുകളുമായ്‌ കാൾ അവസാനിപ്പിച്ചു..

ഒരുപാട് ഭാഗം സ്കിപ് ചെയ്ത് പോറ്റിയതാ.. പണി വരുമോ അവറാച്ച.. വേണ്ട വേണ്ട എന്നു വെക്കുമ്പോൾ... നിങ്ങൾ എന്നെകൊണ്ട് ചീത്തിയാക്കിയേ അടങ്ങു എന്നു വെച്ചാൽ എന്ത്‌ ചെയ്യാനാ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story