നിലാവിന്റെ തോഴൻ: ഭാഗം 32
[ad_1]
രചന: ജിഫ്‌ന നിസാർ
“എല്ലാം വാങ്ങിച്ചോടാ?”
സാധനങ്ങളെല്ലാം നോക്കിയെടുക്കാൻ ക്രിസ്റ്റിയെ ഏല്പിച്ചിട്ട് ഫോണിൽ നോക്കി നിൽക്കുകയായിരുന്നു ഫൈസി.
“ആഹ്.. ഇനി ബില്ലടിക്കട്ടെ “
ക്രിസ്റ്റി അതുമായി കാശ് കൗണ്ടറിനരികിലേക്ക് ചെന്നു.
ഫൈസിയും അവനൊപ്പം അങ്ങോട്ട് നടന്നു.
“അവളയച്ചു തന്ന ലിസ്റ്റ് ഒന്നൂടെ ചെക്ക് ചെയ്തു നോക്കിക്കേ നീ. ഒന്നും വിട്ടു പോയിട്ടില്ലല്ലോയെന്ന്. ഒന്നാമതേ ഇനി വന്നെടുക്കാൻ ടൈം ഇല്ലാത്തതാണ് “
ക്രിസ്റ്റിയുടെ കയ്യിലുള്ള കവർ വാങ്ങി കാശ് കൗണ്ടറിൽ കൊടുക്കുന്നതിനിടെ ഫൈസി ഓർമ്മിപ്പിച്ചു.
അവനങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ക്രിസ്റ്റി ഒന്ന് കൂടി ആ ലിസ്റ്റ് ഫോണിൽ എഴുതിയിട്ടത് എടുത്തു നോക്കി.
“ഇല്ലെടാ.. ഒന്നും മിസ്സായിട്ടില്ല. എല്ലാം ഞാൻ എടുത്തിട്ടുണ്ട് “
ക്രിസ്റ്റി അത് നോക്കുന്നതിനിടെ തന്നെ ഫൈസിയവന്റെ കാർഡ് എടുത്തു നീട്ടിയിരുന്നു.
“ഏയ്.. വേണ്ടടാ.കാശ് എന്റെ കയ്യിലുണ്ട്.”
ക്രിസ്റ്റി അത് കണ്ടതും അവനെ തടയാൻ ശ്രമിച്ചു.
“ഞാനും നീയും എന്നൊക്കെ ഉണ്ടോടാ?”
കണ്ണ് ചിമ്മി ഒരു കള്ളച്ചിരിയോടെ ഫൈസി അവർ തിരികെ നൽകിയ കവറും കാർഡും വാങ്ങിയിട്ട് ക്രിസ്റ്റിയെ നോക്കി.
“ഇങ്ങനെ പോയ.. ഈ മാസം എനിക്ക് കയ്യിൽ തടയുന്നത് നിന്റെ കടം തീർക്കാനെ കാണു “
ക്രിസ്റ്റി ഓർമിപ്പിച്ചു.
“അതിനിത് കടമാണെന്ന് നിന്നോട് ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?”
അവനൊപ്പം നടക്കുന്നതിനിടെ തന്നെ ഫൈസി ചോദിച്ചു.
അതിന് ക്രിസ്റ്റി ഉത്തരമൊന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
❣️❣️❣️
“ഇതിലിത്ര കരയാനെന്താ ദിൽന?”
തീർത്തും നിസ്സാരമായി റോയ്സത് ചോദിച്ചതും ദിൽന വിതുമ്പി കൊണ്ട് വീണ്ടും മുഖം കുനിച്ചു.
കരിനീലിച്ച അവളുടെ കവിളും… ചോര പൊടിഞ്ഞു നിൽക്കുന്ന ചുണ്ടുകളും.. ആത്മനിർവൃതിയോടെ റോയ്സ് ബെഡിൽ കിടന്നു കൊണ്ടവളെ നോക്കി.
ശീതികരിച്ച ഒരു ഹോട്ടൽ മുറിയിലാണ് രണ്ടു പേരും.
ഭക്ഷണം കഴിക്കാനാണെന്നത് പോലെയാണ് ദിൽനയെ അവൻ അങ്ങോട്ട് കൊണ്ട് പോയത്.
പോവാനുള്ളതിന്റെ ടെൻഷൻ കൊണ്ട് രാവിലെ കാര്യമായൊന്നും കഴിച്ചില്ല. അത് കൊണ്ട് തന്നെ അവൾക്കും നന്നായി വിശപ്പുണ്ടായിരുന്നു.
സംശയമൊന്നും വരാത്ത രീതിയിൽ തന്നെയാണ് റോയ്സ് അവനുദ്ദേശിച്ച കാര്യങ്ങളുടെ കരുക്കൾ നീക്കിയത്.
ഭക്ഷണം കഴിച്ചു ഏകദേശം തീരാറായി കഴിഞ്ഞപ്പോഴാണ് അവന്റെ കയ്യിൽ നിന്നും അറിയാതെ എന്നാ വ്യാജേന കറിയുടെ പാത്രം ദിൽനയുടെ ദേഹത്തു വീഴ്ത്തിയത്.
ഡ്രസ്സ് മാറിയിടുക എന്നതല്ലാതെ മറ്റൊരു ഓപ്‌ഷനും അവിടെയില്ലാത്തത് പോലെ.. അത്രയും പെർഫെക്ട് ആയിട്ട് ആ സീൻ ക്രിയേറ്റ് ചെയ്യാൻ റോയ്സ് നന്നായി പരിശ്രമിച്ചിരുന്നു.
ഒടുവിൽ ഹോട്ടൽ മുറിയിലേക്ക്… വഴി നീളെ അവന് സംഭവിച്ച കൈപ്പിഴയിൽ സോറി പറഞ്ഞും സ്വയം പഴിച്ചും അവളെ അവൻ തന്ത്രപൂർവ്വം അവിടെത്തിച്ചു.
ഡ്രസ്സ് മാറി പുറത്തിറങ്ങി വന്നവളെ..
“ഏതായാലും റൂം എടുത്തു. ഇനി ഇച്ചിരി നേരം ആരുടേയും ശല്യമില്ലാതെ സംസാരിച്ചിരിക്കാം “എന്ന് പറഞ്ഞു പിടിച്ചിരുത്തി.
തുടക്കത്തിൽ വാക്കുകൾ കൊണ്ട് തൊട്ടും തഴുകിയും സ്നേഹപ്രകടനം നടത്തി അവളെ ഉന്മാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചവന്റെ ആത്മവിശ്വാസം കൂടിയതോടെ പിന്നെയങ്ങോട്ട് അവന്റെ കൈകളും ശരീരവും സ്നേഹിക്കാൻ തിടുക്കം കൂട്ടി.
അത് തടയാൻ ശ്രമിച്ചവളെ… സ്നേഹത്തിന്റെ വലുപ്പം പറഞ്ഞു മയക്കാൻ ശ്രമിച്ചും… ഇടക്കൊക്കെ ഇത്തിരി ബലമായും അവന്റെ വരുത്തിയിലാക്കാൻ ശ്രമിച്ചത് ഒടുവിൽ വിജയിച്ചു.
പേടിച്ചും വിറച്ചും കരഞ്ഞും ദിൽന അവന് മുന്നിൽ കേണു പറഞ്ഞതെല്ലാം അവനിൽ കൂടുതൽ ലഹരി നിറച്ചു.
ഒന്നുറക്കെ കരയാൻ കൂടി കഴിയാത്ത വിധം ഭയന്ന്… ബെഡിന്റെ കാൽകീഴിൽ ബെഡ് ഷീറ്റ് വാരി പുതച്ചിരിക്കുന്നവളെ റോയ്സ് വിജയചിരിയോടെ നോക്കി.
അപ്പോഴവന് അത് വരെയുമുണ്ടായിരുന്ന സ്നേഹത്തിന്റെ ഭാവമല്ലായിരുന്നു.
തീർത്തും പൈശാചിക ഭാവത്തിൽ അവളെ നോക്കി ആസ്വദിച്ചു കൊണ്ടവൻ അൽപ്പനേരം കൂടി അതേ കിടപ്പ് തുടർന്നു.
പിന്നെ എഴുന്നേറ്റു നീങ്ങി നിരങ്ങി ദിൽനയുടെ അരികിലെത്തി.
പാറി കിടന്ന മുടി ഇഴകളെ തട്ടി മാറ്റി അവന്റെ ചൂണ്ടു വിരൽ കൊണ്ടവളുടെ മുഖം ഉയർത്തി നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഭയമാണെന്ന് കണ്ടതും റോയ്സ് ഒന്ന് ചിരിച്ചു.
“എന്തിനാ റോയിച്ചന്റെ പൊന്നു മോള് കരയുന്നത്.. ഏഹ്?”
അവളെയൊന്ന് കൂടി അരികിലേക്ക് വലിച്ചു നീക്കി കൊണ്ട് അവൻ ചോദിച്ചു.
ഊർന്ന് പോകാൻ തുടങ്ങിയ ബെഡ് ഷീറ്റ് വാരി പിടിച്ചു കൊണ്ടവൾ അവനെ നോക്കി വിതുമ്പി.
“എനിക്ക്.. വേദനിക്കുന്നു.”
അവളുടെ കണ്ണുനീർ കവിളിലേക്ക് കുതിച്ചു ചാടുന്നത് കാണെ അവനത് കൈ കൊണ്ട് തട്ടി നീക്കി.
“എവിടാ വേദനിക്കുന്നെ… റോയിച്ചൻ നോക്കട്ടെ?”
കൗശലത്തോടെ അവളുടെ പിടിയിൽ നിന്നും ആ ബെഡ് ഷീറ്റ് പതിയെ വിടുവിച്ചു കൊണ്ട് റോയ്സ് ചോദിക്കുമ്പോൾ അവളൊന്നു കൂടി ചുവരിനരികിലേക്ക് പതുങ്ങി.
പക്ഷേ റോയ്സിന്റെ കരുത്തുള്ള കൈകൾ അവളെ ചുറ്റി പിടിച്ചു കൊണ്ടവന്റെ ദേഹത്തേക്ക് അമർത്തി വെച്ചു.
“ഹാ.. ഞാനൊന്ന് സ്നേഹിച്ചതല്ലേ നിന്നെ?അപ്പോഴേക്കും ഇങ്ങനെ വേദനയെന്നും പറഞ്ഞു കരഞ്ഞാലോ? ലോകത്തിലെ എല്ലാവരും ഇങ്ങനല്ലേ മോളൂസേ സ്നേഹിക്കുന്നത്?”
ഗൂഡമായൊരു ചിരിയോടെ അവൻ വീണ്ടും അവളുടെ മുടി ഇഴകൾ വകഞ്ഞു നീക്കി കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു.
നഖം കൊണ്ട് പോറൽ വീണ മുറിവുകൾ അവളെ വീണ്ടും നീറ്റിച്ചു കൊണ്ടവൻ വീണ്ടും സ്നേഹിക്കാൻ പുറപ്പെടുകയാണെന്ന് കണ്ടതും ഉള്ള ആവാതു വെച്ചവൾ ബെഡിൽ നിന്നും താഴെക്കിറങ്ങി.
നേരെ നിൽക്കാൻ കൂടി കഴിയാത്ത വിധം വേദന കൊണ്ടവൾ കരയുന്നത് നോക്കി റോയ്സ് യാതൊരു ധൃതിയുമില്ലാതെ അവളെ നോക്കി ചിരിച്ചു.
“എനിക്ക്… എനിക്കെന്റെ വീട്ടിൽ പോണം റോയിച്ച…”
ദയനീയമായി അവൾ പറയുന്നത് കേട്ടതും അവൻ വീണ്ടും ചിരിച്ചു കൊണ്ട് തലയാട്ടി.
“പോവാലോ.. അതിന് മുന്നേ റോയിച്ചന്റെ പൊന്നിങ്ങു വന്നേ.എനിക്ക്.. എനിക്കുണ്ടല്ലോ… മോളെ ഒന്നൂടെ സ്നേഹിക്കാൻ തോന്നുവാ “
കീഴ്ചുണ്ട് കടിച്ചു പിടിച്ചു കൈ മാടി വിളിച്ചു കൊണ്ടവൻ വിളിക്കുമ്പോൾ ദിൽന ഇല്ലെന്ന് തലയാട്ടി കൊണ്ട് ചുവരിൽ ചാരി.
“പെട്ടന്ന് വന്നാ പെട്ടന്ന് പോകാം. നോക്ക്..ഇപ്പൊ തന്നെ സമയം മൂന്നു കഴിഞ്ഞു. ഇനിയും ഇറങ്ങാൻ വൈകിയ നീ സ്കൂൾ വിടുന്നതിനു മുൻപ് വീട്ടിൽ ചെല്ലാൻ പറ്റില്ല.പിന്നെ.. അറിയാലോ..?”
ഓർമപെടുത്തും പോലെ അവനത് പറയുബോൾ ദിൽന ഞെട്ടി കൊണ്ടവനെ നോക്കി.
“വേണ്ട.. വേണ്ട റോയിച്ച.. എനിക്ക് വീട്ടിൽ പോണം.. പ്ലീസ്.. എനിക്ക്… എനിക്ക് മേലൊക്കെ വേദനിക്കുന്നു… എന്നെ.. എന്നെ ഇനിയൊന്നും ചെയ്യല്ലേ “
അവന് നേരെ കൈ കൂപ്പി കൊണ്ടവൾ പറയുമ്പോൾ അവനുറക്കെ പൊട്ടി ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു.
റോയ്സ് അരികിലേക്ക് വരുന്നതിന് അനുസരിച്ച് ദിൽന ഭയത്തോടെ കൂടുതൽ ചുവരിലേക്ക് ചാരി കരഞ്ഞു തുടങ്ങിയിരുന്നു…
❣️❣️❣️
മറിയാമ്മച്ചി “
മുറിയിൽ നോക്കി അവരെ കാണാഞ്ഞിട്ടാണ് ക്രിസ്റ്റി അടുക്കളപുറത്തേക്ക് നോക്കി വിളിച്ചത്.
ഫൈസിയെ വീട്ടിലാക്കി കൊടുത്തതിനു ശേഷമാണ് അവൻ തിരിച്ചു പോന്നത്.
“എന്താടാ?”
വർക്കേരിയയിൽ ഉണ്ടായിരുന്ന മറിയാമ്മച്ചി അവനെ നോക്കി ചോദിച്ചു.
“എന്താണെന്നോ?”
അവരുടെ ചോദ്യം കേട്ടിട്ട് ക്രിസ്റ്റി നടുവിന് കൈ കൊടുത്തു നിന്ന് കൊണ്ടവരെ നോക്കി.
“ഇന്ന് നമ്മൾ രണ്ടാളും കൂടി ഒരിടം വരെയും പോകാമെന്നു ഇന്നലെ പറഞ്ഞു വാക്കുറപ്പിച്ചായിരുന്നേ… മറന്നോ അത്?”
കണ്ണുരുട്ടി കൊണ്ടവൻ ചോദിച്ചു.
“ഓഓഓ.. മറന്നിട്ടൊന്നും അല്ലടാ. ഞാനോർത്തു നീ വെറുതെ പറഞ്ഞതാ. വരില്ലെന്ന്. നിനക്കൊരുപ്പാട് തിരക്കുള്ളതല്ല്യോ.?”
നേർത്തൊരു ചിരിയോടെ അവരത് പറഞ്ഞു കേട്ടപ്പോൾ ക്രിസ്റ്റിയൊന്ന് ചിരിച്ചു.
“ക്രിസ്റ്റി വാക്ക് പറഞ്ഞ പറഞ്ഞതാ. ഇവിടൊരുത്തി ഇത്രേം പ്രായമായിട്ടും ഇപ്പോഴും കെട്ട്യോനോട് സൊള്ളാൻ കഴിയാതെ സെന്റിയടിച്ച് മിസ്സിംഗ് തലയിൽ കേറി നടക്കുമ്പോ.. ഞാനതെങ്ങനാ കാണാതെ പോകുന്നത്.?”
അവൻ അവരുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞത് കേട്ടതും മറിയാമ്മച്ചി അവനെ നോക്കി കണ്ണുരുട്ടി.
“അത് കൊണ്ട് പെട്ടന്ന് പോയി ഒരുങ്ങി ചുന്ദരിയായിട്ടിങ് വാ. കെട്ട്യോൻ ഇന്ന് കാണുമ്പോൾ പകച്ചുപണ്ടാരമടങ്ങി പോണം. ഇത്രേം നേരത്തെ ഈ സുന്ദരി കോതയെ വിട്ടിട്ട് പോയതിൽ അങ്ങേര് അവിടെ കിടന്നു ഖേധിക്കണം. അമ്മാതിരി ഒരുക്കം ആയിരിക്കണം. അല്ലപിന്നെ.പെട്ടന്ന് പോയെ…”
അവൻ തന്നെ അവരെ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്കു നടന്നു.
“വേഗം വേണം കേട്ടോ.. അപ്പോഴേക്കും ഞാനുമൊന്നു ഫ്രഷ് ആയേച്ചും വരാം “
അത് പറഞ്ഞു കൊണ്ടവൻ മുകളിലേക്ക് ഓടി കയറി.
സ്റ്റെയർ കയറി മുറിയിലെത്തിയതും അത് വരെയും മാറി നിന്ന ആ അസ്വസ്ഥത അവനെ വീണ്ടും പിടി മുറുക്കി.
ഫാത്തിമയെ ഓർക്കുമ്പോഴും ദിൽനയെ ഓർക്കുമ്പോഴും ശ്വാസം കിട്ടാത്തൊരു ഫീൽ.
കൂടുതൽ ഓർത്തു നിന്നാൽ ഇന്നത്തെ പോക്ക് നടക്കില്ലെന്നു ഉറപ്പായതും അവൻ തലയൊന്ന് കുടഞ്ഞിട്ട് പെട്ടന്ന് തന്നെ ടവ്വൽ എടുത്തു ബാത്റൂമിൽ കയറി.
പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് ഒരുങ്ങിയിറങ്ങി വരുന്നവനെ കാത്ത് ഹാളിലിരിക്കുന്ന മറിയാമ്മച്ചിക്കടുത്തു തന്നെ ഡെയ്സിയുമുണ്ടായിരുന്നു.
“പോവ്വ..ല്ലേ?”
ഷർട്ടിന്റെ കൈ മടക്കി സ്റ്റെപ്പ് ഓടിയിറങ്ങി വന്നിട്ട് ആ ചോദ്യം ചോദിച്ചതിന് പിറകെയാണ് അവൻ അവിടെയുള്ള ഡെയ്സിയെ കണ്ടത്.
“പോരുന്നോ “യെന്ന് ചോദിക്കാൻ ഉള്ളം തുടിക്കുന്നതറിഞ്ഞു കൊണ്ടവൻ മുഖം കുനിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
“പോയേച്ചും വരാം മോളെ “
ഡെയ്സിയോട് യാത്ര പറഞ്ഞു കൊണ്ട് മറിയാമ്മച്ചി എഴുന്നേറ്റു അവന് പിറകെ ചെന്നു.
അവരുള്ളത് കൊണ്ട് തന്നെ ക്രിസ്റ്റി കാറാണ് എടുത്തത്.
പോർച്ചിൽ നിന്നും അവൻ വണ്ടിയിറക്കി വരുമ്പോഴേക്കും ഡെയ്സിയുടെ കൈ പിടിച്ചു കൊണ്ട് മറിയാമ്മച്ചി മുറ്റത്തേക്കിറങ്ങി ചെന്നു.
മുന്നിലെ ഡോർ മറിയാമ്മച്ചിക്ക് തുറന്നുക്കൊടുക്കുന്നതിനിടെ വീണ്ടും ക്രിസ്റ്റിയുടെ കണ്ണുകൾ ഡെയ്സിയുടെ നേരെ നീണ്ടു.
വിളിക്കാൻ താൻ കൊതിക്കുന്നത് പോലെ.. തനിക്കൊപ്പം പോരാൻ അമ്മയും കൊതിക്കുന്നുണ്ടാവുമോ?
ആ ചോദ്യമവന്റെ ഇടനെഞ്ചിൽ നോവായി.
“നീ പോരുന്നോ മോളെ?”
കണ്ണെടുക്കാതെ ഡെയ്സിയെ നോക്കുന്ന ക്രിസ്റ്റിയുടെ മനസ്സറിഞ്ഞു കൊണ്ടാണ് മറിയാമ്മച്ചി ഡെയ്സിയോടങ്ങനെ ചോദിച്ചത്.
“ഞാൻ ഇന്നില്ല. പിന്നെയൊരിക്കൽ ആവട്ടെ. ഇപ്പൊ നിങ്ങള് പോയിട്ട് വാ “
നേർത്ത ചിരിയോടെ അവരാ പറഞ്ഞത് ക്രിസ്റ്റിക്ക് കൂടിയുള്ള ഉത്തരമായിരുന്നു.
അത് നൽകിയ ആശ്വാസത്തോടെ തന്നെയാണ് അവൻ വണ്ടിയെടുത്തു പോയതും.
“നിന്റെയാ ശകടമെടുത്താൽ മതിയായിരുന്നു “
ഇത്തിരി ദൂരം പിന്നിട്ടു കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെയിരിക്കുന്ന ക്രിസ്റ്റിയെ ഇടം കണ്ണോടെ നോക്കി മറിയാമ്മച്ചി പറഞ്ഞു.
“അയ്യടാ… ബുള്ളറ്റിൽ കേറി കറങ്ങി നടക്കാൻ പതിനാറല്ല നിങ്ങക്ക് പ്രായം. അറുപതാ.. അറുപത്. നിങ്ങളത് മറന്നാലും ഞാൻ മറക്കാൻ പാടില്ലല്ലോ?”
ചുണ്ട് കോട്ടി കൊണ്ട് അവനത് പറഞ്ഞതും ചുണ്ട് കൂട്ടി പിടിച്ചു കൊണ്ട് മറിയാമ്മച്ചി ചിരി അമർത്തി..
പിന്നീട്ടങ്ങോട്ട് അവർക്ക് വേണ്ടി അവനും ഓരോന്നു പറഞ്ഞു തുടങ്ങിയിരുന്നു.
❣️❣️❣️
മുറ്റത്തേക്ക് കയറി വന്ന ബൈക്കിന്റെ ലൈറ്റ് മുഖത്തു വീണതും മീരാ കൈകൾ കൊണ്ട് കണ്ണ് മറച്ചു.
ക്രിസ്റ്റിയാണെന്ന് കരുതി ഓടിയിറങ്ങി ചെന്നവൾ ഹെൽമെറ്റ് അഴിച്ചു മാറ്റിയ ഫൈസിയുടെ മുഖം കണ്ടതും സഡൻ ബ്രെക്കിട്ടത് പോലെ നിന്നു.
“ഈ ചൊറിയൻ ചെമ്പാണോ?”
“അത് നിന്റെ…..”
ആത്മഗതം അവനും കൂടി കേൾക്കാൻ പാകത്തിനാണ് മൊഴിഞ്ഞതെന്ന് ആ ഒറ്റ ഉത്തരം കേട്ടതോടെ മീരാ മനസ്സിലാക്കി.
അവളുടെ മുഖം വീർത്തു.
“ഇച്ഛനെവിടെ? “
അവന്റെ നേരെ നോക്കി അവൾ ആകാംഷയോടെ ചോദിച്ചു.
“ദേ.. എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. ഇവിടെത്തും മുന്നേ ഞാനെടുത്തു കളഞ്ഞു “
ബൈക്കിൽ നിന്നുമിറങ്ങി അതിൽ കുരുക്കിയിട്ട കവറുകൾ എടുക്കുന്നതിനിടെ ഫൈസി പറഞ്ഞത് കേട്ട് വീണ്ടും അവളുടെ മുഖം ദേഷ്യം നിറഞ്ഞു.
മൂവന്തി മാനവും അവളും അവനരികിൽ ഒരുപോലെ ചുവന്നു തുടുത്തു.
“മോനെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്.?കയറി വാ..”
മീരയുടെ അരികിലേക്ക് വന്ന ശാരി ഫൈസിയെ നോക്കി പറഞ്ഞു.
“അതിന് ക്വാസ്റ്റൻ ചെയ്യുന്നത് നിർത്തി എന്നെയൊന്ന് വിടണ്ടേ ആന്റി”
മീരയെ ഒന്ന് പാളി നോക്കി കൊണ്ടവൻ പറഞ്ഞു.
“ഈ ബുദൂഡ് അല്ലേലും അങ്ങനെ തന്നെയാണ് “
മീരയുടെ തലക്കൊരു കൊട്ട് കൊടുത്തു കൊണ്ട് ശാരി കണ്ണുരുട്ടി.
“ഞാൻ.. ഞാൻ ഇച്ഛയെ കാണാൻ… “
മുഖം കുനിച്ചു അത്ര മാത്രം പറഞ്ഞു കൊണ്ടവൾ അകത്തേക്ക് തിരിഞ്ഞു നടന്നു.
“വാ…”
ഫൈസിയെ വിളിച്ചു കൊണ്ട് ശാരിയും അകത്തേക്ക് കയറി.
“ഇരിക്ക് ട്ടോ. ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം “
അവനിരിക്കാൻ കസേര നീക്കി കൊടുത്തു കൊണ്ട് ശാരി പറഞ്ഞു.
“മീരാ എവിടെ പോയി..?ഇത് ക്രിസ്റ്റി അവളെയെല്പ്പിക്കാൻ പറഞ്ഞു തന്നതാ “
കയ്യിലുള്ള കവറുകൾ കാണിച്ചു കൊണ്ട് ഫൈസി പറഞ്ഞു.
ചോദിക്കുന്നതിനിടെ തന്നെ അവന്റെ കണ്ണുകൾ അവളെ തിരയുന്നുണ്ട്.
“ഇതൊന്നും വേണ്ടായിരുന്നു മക്കളെ. അല്ലെങ്കിൽ തന്നെ അവനൊരുപാട് ബുദ്ധിമുട്ടുന്നുണ്ട്. എല്ലാം കൂടി താങ്ങാൻ കഴിയാതെ ആയാലും അവനൊന്നും തുറന്നു പറയില്ല. ഇവിടുള്ള പെണ്ണൊരുത്തിക്ക് അത് വല്ലതും അറിയണോ?”
ശാരി വിഷമത്തോടെ പറഞ്ഞു.
“ഏയ്.. ഇത് അതിന് മാത്രമൊന്നുമില്ല ആന്റി. മീരാ വേണ്ടന്ന് പറഞ്ഞതാ. ക്രിസ്റ്റി അവന്റെയിഷ്ടത്തിന് ഓർത്തു വാങ്ങിയതാ.”
ഫൈസി ചിരിയോടെ പറഞ്ഞു.
“ആന്റി അവളെയൊന്ന് വിളിക്ക്. എനിക്ക് പെട്ടന്ന് പോവാനുള്ളതാ “
ഫൈസി ആവിശ്യപ്പെട്ടതും ശാരി തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]