പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടിയുണ്ടാകില്ല; വിമർശനവുമായി യൂത്ത് കോൺഗ്രസ്

പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടിയുണ്ടാകില്ല; വിമർശനവുമായി യൂത്ത് കോൺഗ്രസ്
[ad_1]

കോൺഗ്രസിലെ കൂടോത്ര വിവാദത്തിൽ നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടിയുണ്ടാകില്ലെന്നും ഇത്തരക്കാർ പാർട്ടിക്കാർക്ക് നാണക്കേടാണെന്നും അബിൻ വർക്കി പറഞ്ഞു. ഇത് 21ാം നൂറ്റാണ്ടാണ്. ജവഹർലാൽ നെഹ്‌റുവിന്റെ പാർട്ടിയാണ് ഇതെന്ന് ഓർക്കുന്നത് നല്ലതാണെന്നും അബിൻ വർക്കി പറഞ്ഞു

കൂടോത്രം വെക്കാൻ എടുക്കുന്ന പണിയുടെ പകുതി പണി പാർട്ടിയിൽ എടുത്താലെ നല്ല നേതാവാകൂ. പണിയെടുക്കാതെ കൂടോത്രം വെച്ചാലൊന്നും പാർട്ടിയുണ്ടാകില്ല. കൂടോത്രം വരുമാന മാർഗമാക്കിയവരും മറ്റുള്ളവരെ നശിപ്പിക്കാൻ ഇറങ്ങിയവരുമായ വ്യക്തികൾ ഇതൊന്ന് മനസ്സിലാക്കി വെക്കണമെന്നും അബിൻ വർക്കി പറഞ്ഞു.
 


[ad_2]

Tags

Share this story