പാലക്കാട് വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു

[ad_1]

പാലക്കാട് കോട്ടേക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്

ഇന്നലെ രാത്രിയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും താമസിച്ചിരന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു.

രാത്രിയിൽ ഇവർ കിടക്കുന്ന സ്ഥലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീഴുകയായിരുന്നു. രാവിലെയാണ് വിവരം നാട്ടുകാർ അറിഞ്ഞത്.
 


[ad_2]

Tags

Share this story