പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
[ad_1]

കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയോടെ തന്നെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വ്യാപകനാശനഷ്ടമാണ് മഴക്കെടുതിയിൽ സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുവരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. സുലോചന(53) മകൻ രഞ്ജിത്ത്(32) എന്നിവരാണ് മരിച്ചത്

ഇന്നലെ രാത്രിയാണ് വീടിന്റെ ചുമരിടിഞ്ഞ് വീണത്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിനയാണ് മരിച്ചത്.
 


[ad_2]

Tags

Share this story