Novel

പൊൻകതിർ: ഭാഗം 43

[ad_1]

രചന: രഞ്ജു ഉല്ലാസ്‌

ഏട്ടന് ക്ഷീണം ഉള്ളത് അല്ലേ അച്ഛമ്മേ, അതാണ് എന്റെ പേടി..”
..

“എനിക്കും പേടി ഉണ്ട്, പക്ഷെ ഇപ്പൊ വേറെ ഒരു നിവർത്തിയും ഇല്ലാലോ “

ഇരുവരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഇന്ദ്രൻ അകത്തേക്ക് കയറി വന്നത്.

“ഏട്ടാ.. എത്ര നേരം ആയി,വിളിക്കാൻ തുടങ്ങിയിട്ട്, ഫോണ് എന്തിനാ ഓഫ് ചെയ്തു വെച്ചേ “

കിച്ചു അവന്റെ അരികിലേക്ക് ഓടി ചെന്നു ചോദിച്ചു.

“സ്റ്റേഷനിൽ കയറിയപ്പോൾ ഓഫ് ചെയ്തത് ആണ് മോളെ, പിന്നെ ആ കാര്യം വിട്ട്പോയി, വരാൻ ഉള്ള തിടുക്കത്തിൽ ആയിരുന്ന് “

 അച്ഛമ്മയുടെ അരിയിലായി ബെഡിലേക്ക് കയറിയിരുന്നു കൊണ്ട് ഇന്ദ്രൻ പറഞ്ഞു.

” എട്ടു മണിയാകുമ്പോൾ സ്റ്റെല്ല മോളെ കാണിക്കാമെന്ന് ഡോക്ടർ പറഞ്ഞു മോനെ, ഒരാൾക്ക് കയറി കാണാൻ പറ്റുള്ളൂ, മോൻ ചെന്ന് കണ്ട് കുട്ടിയോട് എന്തെങ്കിലും സംസാരിക്ക്  “

“ഹ്മ്മ്, വേറെ എന്തെങ്കിലും പറഞ്ഞോ ഡോക്ടറ് “

“ഇല്ല…”

“ആഹ്, ഇപ്പൊ സമയം 7കഴിഞ്ഞു അല്ലേ അച്ഛമ്മേ…  എങ്കിൽ പിന്നെ ഒരു കാര്യം ചെയ്താലോ അച്ഛമ്മയും കിച്ചുവും കൂടി വീട്ടിലേക്ക് പൊയ്ക്കോളൂ, ഇവിടെ ഇപ്പോൾ ഒരാളുടെ ആവശ്യമല്ലേ ഉള്ളൂ”

” അതൊന്നും വേണ്ട ഏട്ടാ ഇന്ന് ഞാനും അച്ഛമ്മയും ഇവിടെ നിന്നോളാം, നാളെ ഉച്ചയോടു കൂടി, സ്റ്റെല്ലയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും അതിനുശേഷം ഞങ്ങൾ പൊക്കോളാം  “

“ലളിത ചേച്ചി തനിച്ചു അല്ലേ ഒള്ളു “

“ഇല്ല മോനേ, അവളുടെ മൂത്ത മോള് വന്നു കൂട്ട് കിടക്കാം എന്ന് പറഞ്ഞു, ഒരു ദിവസത്തെ കാര്യം അല്ലേ,സാരമില്ല “

അവര് രണ്ടാളും കൂടി പറഞ്ഞപ്പോൾ പിന്നെ ഇന്ദ്രൻ എതിരായിട്ട് ഒന്നും പറഞ്ഞില്ല.

ഭക്ഷണം ഒക്കെ മേടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞു കിച്ചു കാന്റീനിലേയ്ക്ക് പോകാൻ ഇറങ്ങി.

ഇന്ദ്രൻ ഫോൺ എടുത്തു ഓൺ ചെയ്ത്.

അജ്മലിന്റെ കരണം പൊട്ടുന്ന ചീത്തയും തെറിയും ഒക്കെ വോയിസ്‌ മെസ്സേജ് ആയിട്ട് വന്നു കിടപ്പുണ്ടായിരുന്നു.

സ്റ്റെല്ലയ്ക്ക് ഈ ഗതി വരാൻ ഉള്ള കാരണക്കാരൻ ആ ചെറ്റ അല്ലേടാ,ഒന്നും അറിയാത്ത, ഒരു തെറ്റും ചെയ്യാത്ത പാവം എന്റെ പെണ്ണ്……അമ്മയും അമ്മാവനും പറയുന്ന വാക്കും കേട്ടു കൊണ്ട് ഇനി ഒരുത്തനും കൊട്ടേഷൻ പണിക്ക് പോരരുത്,ഇത്‌ അവനും അവന്റെ കൂട്ടുകാർക്കും ഉള്ള പാഠം ആണ്.

മറുപടി ടൈപ്പ് ചെയ്തു സെന്റ് ചെയ്ത ശേഷം ഇന്ദ്രൻ അത് ക്ലിയർ ചെയ്തു ഫോൺ മേശമേൽ വെച്ച്.

“ആരെങ്കിലും ശത്രുക്കൾ മനപ്പൂർവ്വം, ഇങ്ങനെ ചെയ്തതാണോ മോനേ,”

 അച്ഛമ്മ തന്റെ ഉള്ളിലുള്ള സംശയം അവന്റെ മുന്നിൽ തുറന്നുകാട്ടി..

“ഹേയ് അങ്ങനെ ആരും അല്ല അച്ഛമ്മേ, ഇത് ഏതോ ഒരു തമിഴൻ ആയിരുന്നു.. അവൻ ഉറങ്ങി പോയതാ…. പോലീസ് അന്വേഷിച്ചു “

“എന്റെ ദൈവമേ.. എന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നു എങ്കിൽ… ഓർക്കാൻപോലും വയ്യാ…”

അവരുടെ മിഴികൾ പിന്നെയും നിറഞ്ഞു..

സാരമില്ല അച്ഛമ്മേ,, ആരെങ്കിലും ഇനി എന്റെ സ്റ്റെല്ലയെ ഉപദ്രവിയ്ക്കാൻ ശ്രെമിച്ചത് ആണെങ്കിൽ, അവർക്കുള്ള ശിക്ഷ ഈശ്വരൻ കൊടുത്തിരിക്കും.

അവരെ ചേർത്ത് പിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുത്ത ശേഷം, ഇന്ദ്രൻ പതിയെ വെളിയിലേക്ക് ഇറങ്ങി പോയി.

എന്റെ സ്റ്റെല്ല കൊച്ചിന് പതിനെട്ടു വയസ് പൂർത്തി ആകുന്ന ദിവസം ആണ് ഇന്ന്. അവൾക്ക് എന്തെങ്കിലും സർപ്രൈസ് കൊടുക്കാം എന്നൊക്കെ കരുതി ഇരുന്നതാ.. പക്ഷെ ഒന്നും നടന്നില്ലലോടി പെണ്ണേ….

ഒരു നെടുവീർപ്പോട് കൂടി ഇന്ദ്രൻ ഐ സി യു വിന്റെ വാതിൽക്കൽ ഇരുന്നു.

ക്യാന്റീനിലേക്ക് ഫുഡ്‌ മേടിക്കാൻ വേണ്ടി ഇറങ്ങിയത് ആയിരുന്നു കിച്ചു.

അവിടെ ചെന്നപ്പോൾ വല്ലാത്ത തിരിക്കും.

ഓർഡർ കൊടുത്ത ശേഷം കുറച്ചു മാറി നിന്ന്.

അപ്പോളേക്കും ഇന്ദ്രൻ അവളെ ഫോൺ വിളിച്ചു.

സ്റ്റെല്ല യെ കേറി കാണാൻ ഉള്ള ടൈം ആയെന്ന് പറഞ്ഞു.ഫുഡ്‌ കിട്ടാൻ ലേറ്റ് ആകും എന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ നാളെ കാലത്തെ എങ്ങാനും ഡോക്ടറോട് ചോദിച്ചിട്ട് കേറാം എന്ന് ഇന്ദ്രൻ അവളോട് പറഞ്ഞു.

“ഇന്ദ്രൻ ആണോ,”

വാതിൽ തുറന്ന് അകത്തേക്ക് വന്ന അവനെ നോക്കി ഒരു സിസ്റ്റർ ചോദിച്ചു.

“അതേ സിസ്റ്റർ… സ്റ്റെല്ല എവിടെയാണ് കിടക്കുന്നത് “

“വരു… ഓർത്തോടെ സർജിക്കൽ ഐ സി യു ദേ ആ ഭാഗത്തു ആണ്…”

സിസ്റ്റർ കാണിച്ചു കൊടുത്തടത്തേയ്ക്ക് ഇന്ദ്രൻ തിടുക്കത്തിൽ നടന്നു ചെന്നു.

“ആഹ് ഇന്ദ്രൻ ആണല്ലേ.. ബോധം വന്നപ്പോൾ മുതൽ ആള് തിരക്കുന്നുണ്ട് കേട്ടോ… വരു…”

ഐ സി യു വിന്റെ ഉള്ളിലെ മറ്റൊരു സിസ്റ്റർ ആയിരുന്നു വന്നു ഇന്ദ്രനെ അകത്തേക്ക് കയറ്റി കൊണ്ട് പോയത്.

സ്റ്റെല്ല അപ്പോൾ ചെറിയ മയക്കത്തിൽ ആയിരുന്നു.

“സ്റ്റെല്ല… ദേ ആരാണ്ന്നു നോക്കിക്കേ… സ്റ്റെല്ല…”

സിസ്റ്റർ അടുത്ത് ചെന്ന് വിളിച്ചതും അവൾ പതിയെ മിഴികൾ ചിമ്മി തുറന്നു.

“ഇന്ദ്രേട്ടാ “

അവനെ കണ്ടതും പാവത്തിനു സങ്കടം വന്നു.

അടിമുടി തന്നെ നോക്കുകയാണ് അവള്.

“നെറ്റിയിൽ എന്ത് പറ്റിയതാ.. വേദന ഉണ്ടോ….”

അവനെ നോക്കി പതിയെ ചോദിച്ചു.

“ചെറുതായ് ഒന്നു മുറിഞ്ഞു, വേറെ കുഴപ്പമില്ലടാ…”

അവൻ ഒരു കസേര എടുത്തു ഇട്ട് അവളുടെ അരികിലായി ഇരുന്നു.

വലതു കൈ മുഴുവൻ പ്ലാസ്റ്റർ ആണ്. ഇടത് കൈയിൽ ചെറിയ രീതിയിലും.എന്നാലും അത് വലിയ കുഴപ്പമില്ല…

സിസ്റ്റർ പറഞ്ഞപ്പോൾ അവൻ തല കുലുക്കി.

സ്റ്റെല്ലയുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.

“വേദനയാണോടാ “

അവൻ ചോദിച്ചതും അല്ലെന്ന് അവൾ തല കുലുക്കി.

“പിന്നെ എന്തിനാ കരയുന്നെ “

“ഇന്ദ്രേട്ടനു എന്തെങ്കിലും പറ്റിയിരുന്നുങ്കിൽ….”

വിതുമ്പി കൊണ്ട് പറയുന്നവളെ കാണും തോറും അവനും സങ്കടം വന്നു.

“എനിക്ക് ഒന്നും പറ്റിയില്ലല്ലോ…. സാരമില്ല ടാ, എന്റെ സ്റ്റെല്ലകൊച്ചിന് അല്ലേ അതിനും കൂടി കിട്ടിയത്,,”

അവൻ അവളുടെ ഇടത് കൈ തണ്ടയിൽ പതിയെ വിരൽ ഓടിച്ചു.

“വിഷമിക്കണ്ട കേട്ടോ,,ഇന്ന് ഒരു ദിവസം ഇവിട കിടന്നാൽ മതി, നാളെ റൂമിലേക്ക് മാറ്റും, അച്ഛമ്മയും കിച്ചുവും ഒക്കെ വെളിയിൽ ഉണ്ട് കേട്ടോ..”

“ഹ്മ്മ്…”

“വേദന ഉണ്ടോടാ “

“ഉണ്ടായിരുന്നു, ടാബ്ലറ്റ് തന്നപ്പോൾ കുറഞ്ഞു “

“സാരമില്ലന്നെ മാറിക്കോളും കേട്ടോ “

അവൻ പറഞ്ഞതും സ്റ്റെല്ല ഒന്നു പുഞ്ചിരിച്ചു.

“സാർ.. ഒരുപാട് ടൈം ഇവിടെ നിൽക്കാൻ പറ്റില്ല, ഞങ്ങളെ ഡോക്ടറ് വഴക്ക് പറയും..”

സിസ്റ്റർ പറഞ്ഞതും ഇന്ദ്രൻ എഴുന്നേറ്റു.

എന്നിട്ട് സ്റ്റെല്ലയുടെ അടുത്തേയ് lക്ക് വന്നു മുഖം കുനിച്ചു,
“വിഷമിക്കുവൊന്നും വേണ്ട, ഞാൻ പുറത്തു ഉണ്ട് കെട്ടോ,എനിക്ക് ജീവൻ ഉള്ളടത്തോളം നിനക്ക് ഒരു പോറൽ പോലും ഏൽപ്പിക്കരുത് എന്ന് കരുതിയതാണ്, പക്ഷെ അത് പാലിക്കാൻ പറ്റിയില്ല, ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല….വാക്ക് “

അവൻ പറഞ്ഞതും സ്റ്റെല്ല കരഞ്ഞു.

ആ മിഴികൾ അവൻ തന്റെ വലം കൈ കൊണ്ട് തുടച്ചു മാറ്റി.

പിന്നെ 
“എന്റെ കൊച്ചിന്റെ പിറന്നാള് ഇവിടെ ഹോസ്പിറ്റലിൽ ആയി പോയി, സാരമില്ല വീട്ടിൽ ചെന്നിട്ട് നമ്മൾക്ക് ആഘോഷിക്കാം കേട്ടോ..”

അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത ശേഷം ആ കവിളിൽ ഒന്നു കൊട്ടിയിട്ട് ഇന്ദ്രൻ പതിയെ പുറത്തേക്ക് ഇറങ്ങി പോയി.

സങ്കടം വന്നിട്ട് അവനു കണ്ണുകൾ ഒക്കെ നിറഞ്ഞു..

ഒരു തെറ്റും ചെയ്യാത്ത പാവം.. കിടക്കുന്ന കിടപ്പ് കണ്ടില്ലേ,,
ഓർക്കും തോറും 
അവനു നെഞ്ചു നീറി പിടഞ്ഞു.ഒപ്പം അമ്മയോടും അമ്മാവനോടും ഉള്ള പക ആളി പടർന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button