പ്രണയാർദ്രമായി 💕 ഭാഗം 38
[ad_1]
രചന: മാളുട്ടി
ഡോർ തുറന്നതും അവിടെക്ക് അപ്രതീക്ഷിതമായി വന്നവരെ കണ്ട് അവനൊന്നു ഞെട്ടി… കാശി പോയി കുറച്ചു കഴിഞ്ഞതും മാളുവും ആരാ വന്നത് എന്ന് നോക്കാനായി പോയി… അവൾ തിണ്ണയിലേക്ക് വന്നതും..”മാളുവാന്റി.. “എന്ന് വിളിച്ചുകൊണ്ടു രണ്ടു കൈകളും നീട്ടി ദക്ഷ കൂട്ടി അവളുടെ അടുത്തേക്ക് ഓടി വന്നു..മാളു അവളെ എടുത്തു ഉയർത്തി ഒന്നു വട്ടം കറക്കി എടുത്തുപിടിച്ചു… “നി വരുന്നുണ്ടെന്നു ഒന്നു മാളുവാന്റിയെ വിളിച്ചു പറയത്തിലായിരുന്നോ.. ദാക്ഷാകുട്ടാ..”
തന്നെ നോക്കി സന്തോഷത്തോടെ ചിരിക്കുന്ന ദക്ഷയെ നോക്കി മാളു പറഞ്ഞു… “നാൻ പറയാന്ന് പറഞ്ഞതാ.. പസെ അമ്മാ പറഞ്ഞു നമ്മക് മാളുഅന്റിക്ക് സർപൈസ് കൊതുക്കാന്നു.. അതാ ഞാ പറയാതിരുന്നേ..”കണ്ണുകൾ വിടർത്തി കൈ കൊണ്ട് ആക്ഷൻ ഓക്കെ കാട്ടിയാണ് ദക്ഷ പറയുന്നത്..കാശിയും മായയും രണ്ടുപേരുടെയും വർത്തമാനം നോക്കി നില്കുവാണ്… “ഡി ഞാനും വന്നിട്ടുണ്ട്.. അല്ലാതെ മോള് മാത്രം അല്ല…”മായ മാളുവിനെ നോക്കി പറഞ്ഞു… “അയ്യോ ഞാൻ അത് മറന്നു.. നി കേറി വാ…”മാളു മായയെ ഉള്ളിലേക്ക് വിളിച്ചു.. കുറേ നാളു കൂടി കണ്ടതിനാൽ ദക്ഷ മാളുവിനോട് വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആണ്.. കാശി മായയെ അതിനിടയിൽ പരിചയപെട്ടു.. ***************
“ഇഷ…”സേതു ഉമ്മറത്തിരുന്നുകൊണ്ട് ഏഷയെ വിളിച്ചു.. “എന്താ അച്ഛാ…” “നാളെ നിന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട്.. ചെറുക്കൻ അത്യാവശ്യം പണം ഓക്കെ ഉള്ള കുടുംബത്തിലെയാ.. എന്താ നിന്റെ അഭിപ്രായം.. “അയാൾ പുറത്തേക്ക് നോക്കി പറഞ്ഞു.. “അച്ഛാ.. അത് പിന്നെ എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട… പഠിത്തം കഴിഞ്ഞതല്ലേ ഉള്ളൂ..പിന്നെ ശരാണേട്ടൻ വേണെങ്കിൽ ജയിലിലും അത് കൊണ്ട്..”അവൾ ഒരു ചെറിയ പേടിയോടെ പറഞ്ഞു..
“അവൻ തന്നെയാ പറഞ്ഞെ.. അവൻ അറിയുന്ന ആരോ ആണ്.. അവൻ വരുമ്പോഴേക്കും കല്യാണം നടത്താനാണ്..”അയാൾ കടുപ്പിച്ചു പറഞ്ഞു.. “അച്ഛാ നിങ്ങളുടെ എല്ലാവരുടെയും ഇഷ്ടത്തിനാണോ ഞാൻ കല്യാണം കഴിക്കണ്ടത്.. എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാനുള്ള അവകാശം ഇവിടെ ഇല്ലേ ഇപ്പഴും അച്ഛൻ പറയുന്ന പോലെ ചെയ്യാൻ ഞാൻ പാവ ഒന്നും അല്ല.. എനിക്കും എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്…”പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവൾ പറഞ്ഞു നിർത്തി..
അവളുടെ വാക്കുകൾ കേട്ടതും അയാൾ കാസരയിൽ നിന്നും ചാടി എഴുനേറ്റു.. “എന്താടി എന്നെ ദികരിക്കാൻ മാത്രം ആയോ നീയ്.. ഞാൻ പറയും അത് അനുസരിച്ചാൽ മതി.. ഇനി വേറെ ആരെയെങ്കിലും മനസ്സിൽ ഇട്ടോണ്ടാണ് നടക്കുന്നതെങ്കിലും അത് ഉപേക്ഷിച്ചോ… ഇല്ലെങ്കിൽ അവന്റെ ജീവന് തന്നെയാണ് ആപത്ത്..”അയാൾ ദേഷ്യത്തിൽ പറഞ്ഞു നിർത്തി പുറത്തേക്ക് ഇറങ്ങി.. ഇഷയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ നേരെ ഉള്ളിലേക്ക് ഓടി..
ആ ഓട്ടം ചെന്ന് അവസാനിച്ചത് ചരണിന്റെ മൂറിയിൽ ആയിരുന്നു… കരഞ്ഞു കലങ്ങിയ കണ്ണുമായി തന്റെ മുന്നിൽ നിൽക്കുന്ന ഇഷയെ കൺകെ അവന്റെ ഉള്ളൊന്നു പിടഞ്ഞു.. അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു… അവളോട് എന്തിനാണ് കരയുന്നതെന്ന് ചോദിക്കേണ്ടിയിരുന്നില്ല അവനു… അവനു മനസ്സിലായിരുന്നു അവന്റെ കുഞ്ഞുപെങ്ങളുടെ ഉള്ളം… അവൻ അവളെ ചേർത്ത് പിടിച്ചു…. “എന്റെ വാവ എന്തിനാ കരായണേ… അച്ഛൻ അങ്ങനെ ഓക്കെ പറഞ്ഞു എന്ന് വെച്ച് മോള് എന്തിനാ വിഷമിക്കാണെ….” അവൻ കുഞ്ഞു കൊച്ചിനോട് പറയുന്ന പോലെ അവളോട് പറഞ്ഞു…
അത് കേട്ടപ്പോൾ അവൾ ഒന്നു മുഖം ഉയർത്തി അവനെ നോക്കി…അവൻ വീണ്ടും തുടർന്നു…. “മോള് വിഷമിക്കണ്ടാട്ടോ…നി എന്തായാലും ഇഷ്ടപ്പെട്ടത് ഒട്ടും ധൈര്യം ഇല്ലാത്ത പീറ ചെക്കനെ ഒന്നും അല്ലല്ലോ… ഋഷിയെ അല്ലെ അവൻ ചങ്കൂറ്റം ഉള്ളവനാ… അവനു സ്നേഹിക്കാൻ അറിയുമെങ്കിൽ വിളിച്ചിറക്കി കൊണ്ട് പോവാനും അറിയാം…. നി പിന്നെ എന്തിനാ പേടിക്കുന്നെ… അവന് നിന്നെ കൊണ്ടുപോവാൻ പറ്റും അതിനി ആര് തടഞ്ഞാലും….
മോള് ഇപ്പൊ സമാധാനം ആയിട്ട് പോ… നി അധികം വൈകാതെ തന്നെ അവനെ നേരിട്ടു പോയി കാണണം കാര്യം പറയണം… അവൻ വരും എനിക്ക് ഉറപ്പുണ്ട്… മോൾ ധൈര്യമായി പൊക്കോ….” എന്തോ അവന്റെ വാക്കുകൾ അവളുടെ സങ്കടത്തെ പാടെ മാറ്റാൻ ശക്തി ഉള്ളാതായിരുന്നു… അവൻ പറഞ്ഞപ്പോ അവൾക്കും എവിടുന്നൊക്കെയോ ഒരു ആശ്വാസം വന്നപോലെ… ആരു തന്നെ സാഹക്കാൻ ഇല്ലെങ്കിലും ചേട്ടൻ കൈവിടില്ലെന്ന എന്നാ സത്യം അവളിലേക്ക് ധൈര്യം പകർന്നു…
അവൾ അവനോടും ഋഷിയോടും ഉള്ള വിശ്വാസത്തിന്റെ പുറത്ത് പലതും തീരുമാനിച്ച ഉറപ്പിച്ചു … ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ചെയ്യണം… അതിനുള്ള വഴി കാണണം….. *************** ആദ്യമൊന്നും കാശിയെ മൈൻഡ് ആക്കിയില്ലെങ്കിലും പതിയെ പതിയെ ദക്ഷ അവനോടു കൂട്ടായി..കാശിയുടെ കൈയിൽ ഇരുന്നു മുറ്റത്തെ കാഴ്ചകൾ ആസ്വദിക്കുവാണ് ദക്ഷ… ഇടക്ക് ഇടക്ക് അവിടെ കാണുന്ന പൂക്കളുടെ പേരൊക്കെ അവനോട് ചോദിക്കുന്നുണ്ട്..
അവൻ അതിനെല്ലാം മറുപടി കൊടുക്കുന്നു ഉണ്ട്… രണ്ടും പേരും ഭയങ്കര ചിരിയും കളിയും ആണ്.. മാളുവും മായയും തിണ്ണയിൽ ഇരുന്നു സംസാരിക്കുവാണ്… “മാളു… എങ്ങനെ ഉണ്ട് ഇവിടെ… നിന്റെ വിഷമങ്ങൾ എല്ലാം മാറിയോ… ” “ഇപ്പൊൾ ഉള്ള എന്റെ സന്തോഷം എങ്ങനെ നിന്നെ അറിയിക്കണം എന്ന് അറിയില്ല മായ എനിക്ക്… കിച്ചേട്ടന്റെ സ്നേഹവും പരിചരണവും എല്ലാം ഞാൻ ഇപ്പോൾ ആവോളം ആസ്വദിക്കുന്നുണ്ട്… “മാളു പറഞ്ഞു നിർത്തിയപ്പോൾ മായ അവളുടെ മുഖം ശ്രദ്ധിച്ചിരുന്നു… അവളുടെ കണ്ണുകളിലെ തിളക്കം അവൾ എത്രത്തോളം സന്തോഷിക്കുന്നുണ്ട് എന്ന് എടുത്തു കിട്ടിയിരുന്നു….
അത് മായായിലും സന്തോഷം നിറച്ചു…മാളു ഇവിടെ നാട്ടിൽ വന്നതിനു ശേഷം ഉണ്ടായ ഇല്ല കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ മഴയോടെ പറഞ്ഞു.. അവയെല്ലാം നിറഞ്ഞ പുഞ്ചിരിയാലേ മായ കേട്ടിരുന്നു… അപ്പോഴാണ് അങ്ങോട്ടേക്ക് ഒരു ബുള്ളെറ്റ് വരുന്നത് കണ്ടത്.. കാശി പുറത്ത് ആയതുകൊണ്ടുതന്നെ ബുള്ളറ്റിൽ വന്ന ഹരിയെ കണ്ടിരുന്നു.. ഹരി ബുള്ളറ്റിൽ നിന്ന് ഇറങ്ങിയതും കാണുന്നത് ഒരു കൊച്ചിനെയും പിടിച്ചു നിൽക്കുന്ന കാശിയെ ആണ്..
അവൻ ഒരു ചിരിയോടെ കാശിയുടെ അടുത്തേക്ക് പോയി… “നി ഇത്ര ഫാസ്റ്റ് ആണോ ഒരു ദിവസം കൊണ്ട് അതും ഇത്രെയും വെല്ല്യ കൊച്ചിനെ 😳അല്ലേലും നിന്റെ ഇന്നലത്തെ പോക്ക് കണ്ടപ്പോൾ ഞാൻ ചിന്തിക്കണ്ടതായിരുന്നു.. 😌എന്റെ തെറ്റാ..”ഹരി ഒരു കളിയാലേ കാശിയെയും അവന്റെ കൈയിൽ ഇരിക്കുന്ന ദക്ഷയെയും നോക്കി പറഞ്ഞു…ഹരിയുടെ വർത്താനം കേട്ട് ഇതെന്ത് കുന്തവ ഇവൻ പറയുന്നേ എന്നാ രീതിയിൽ എക്സ്പ്രഷന്നും ഇട്ടാണ് കാശി നില്കുന്നത്…
“കാശിങ്കളെ ഇതാരാ..”ദക്ഷയുടെ ചോദ്യവാണ് അവന്റെ പറന്നുപോയി കിളികളെ തിരിച്ചു എത്തിച്ചത്… “ഇതോ… ഇത് ഈ കാശി അങ്കിലിന്റെ കൂട്ടുകാരനാ…കരി..”അവൻ കുഞ്ഞി ദക്ഷയെ നോക്കി പറഞ്ഞെങ്കിലും അവസാനം പേര് പറഞ്ഞതും ഹരിയെ ആണ് നോക്കിയത്.. 😁 “😬എടാ ദുഷ്ട കരി നിന്റെ… അല്ലേൽ വേണ്ട..”ഹരി മനസ്സിൽ പറഞ്ഞു… “ഹായ് കരി.. “അവൾ ഹരിയെ നോക്കി നിഷ്കളെങ്കമായി പറഞ്ഞു.. “വാവേ ഈ ചേട്ടന്റെ പേര് ഹരി എന്നാ..അല്ലാതെ കരി എന്നല്ല..” “അത് ശാരുല്ല.. ഞാൻ ഇനി കരിന്നെ വിളിക്കു… ഹി.. ഹി 😄”അവൾ കുഞ്ഞി പല്ലുകാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു… “ഇതേതാ ഈ കുരിപ്പ്.. 🤨”ഹരി കഷ്യോടെ ചോദിച്ചു..
“അതോ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ മാളുവിന്റെ ഫ്രണ്ട് മായയെ പറ്റി.. അവരുടെ മകളാണ്..”കാശി “എന്നിട്ട് അവർ എന്തിയെ…”ഹരി ഒരു സംശയത്തോടെ ചോദിച്ചു… “അവിടെ ഉണ്ട്..”കാശി ഹരിയെയും കൊണ്ട് മായയുടെ അടുത്തേക്ക് പോയി.. മായയെ അവനു പരിചയപ്പെടുത്തി…അവരുടെ കുറച്ചു നേരം അങ്ങനെ സംസാരിച്ചു നിന്നു… പെട്ടന്നാണ് ഹരി എന്തോ ഓർത്തപോലെ ക്ഷിയെ വിളിച്ചത്.. “കാശി.. നി ഒന്നു വന്നേ എനിക്ക് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്…”അവൻ അത്രെയും പറഞ്ഞു കാശിയെയും കൊണ്ട് ഇത്തിരി ദൂരേക്ക് മാറിനിന്നു………..തുടരും…
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]