Novel

പ്രണയാർദ്രമായി 💕 ഭാഗം 55

[ad_1]

രചന: മാളുട്ടി

മുഖം ഉയർത്തി നോക്കിയതും കാണുന്നത് ഒരു കോട്ട കണക്കിന് മുഖവും വീർപ്പിച്ചു ബാൽകാണിയിലേക്ക് പോകുന്ന മാളുവിനെ ആണ്…. Phone ടേബിളിൽ വെച്ച് അവൻ അവളുടെ അടുത്തേക്ക് ചെന്നു…. “മിക… “അവൻ അവളുടെ കാതോരം വിളിച്ചതും കേറുവോടെ അവൾ മുഖം തിരിച്ചു… “എന്താ പറ്റിയെ… എന്റെ പെണ്ണിന്….” അവളുടെ മുഖം ചുണ്ടുവിരൽ കൊണ്ട് തനിക്കു നേരെ തിരിച്ചു അവൻ ചോദിച്ചു… “എനിക്ക് ഇഷ്ട്ടമല്ല…. എന്റെ കിച്ചേട്ടനോട് ആരും അങ്ങനെ ഒരുപാട് അടുത്ത് മിണ്ടുന്നതു…. ” അവളുടെ വാക്കുകൾ കേട്ടതും അവനു ചിരി വന്നു…. “ചിരിക്കേണ്ട ഞാൻ കാര്യായിട്ട് പറഞ്ഞതാ…

കിച്ചേട്ടൻ എന്റെയാ ഈ മാളുവിന്റെ മാളുവിന്റെ മാത്രം ആർക്കും ഞാൻ വിട്ടു കൊടുക്കില്ല… ” പറയുന്നതിനൊപ്പം അവളുടെ കണ്ണുകൾ നിറയുന്നതും അവൻ കണ്ടിരുന്നു… ഇതുവരെയും അവളിൽ അങ്ങനെ ഒരു ഭാവം അവൻ കണ്ടിട്ടേ ഇല്ലായിരുന്നു…. “എന്താ ഇപ്പൊ ഇങ്ങനെ ഓക്കെ പറയാൻ… എന്താ നിനക്ക് പറ്റിയെ….” അവളുടെ ഉള്ളിൽ മറ്റെന്തോ ഒന്നു കുരുങ്ങി കിടക്കുന്നുണ്ട് എന്ന് അവനു മനസിലായി…അവൾ ഒന്നും ഇല്ല ഇന്ന് പറഞ്ഞു തല ആട്ടി…

അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവളുടെ ഉള്ളിൽ എന്തോ വിഷമം തട്ടി ഇന്ന് മനസിലായതും അവൻ അവളെ ഇറുകെ പുണർന്നു… അത് മാത്രം മതിയായിരുന്നു ഉള്ളിലെ വിഷമങ്ങൾ ഇല്ലാതാക്കാൻ ആ പെണ്ണിന്…. അവൻ അവളെ പതിയെ ഉള്ളിലേക്ക് കേറ്റി… ബെഡിലേക്ക് കിടത്തി.. ബാൽകാണിയുടെ ഡോർ അടച്ചു…അവൻ വന്നു കിടന്നതും അവൾ അവന്റെ നെഞ്ചിലേക്ക് കിടന്നു… അവന്റെ രോമാവൃതമായ നെഞ്ചിൽ കിടക്കുന്ന രുദ്രക്ഷ മാലയിൽ അവളുടെ കൈകൾ കുരുക്കി ഇട്ടു…..

അവന്റെ വിരലുകൾ അവളുടെ തലമൂടി ഈഴകളെ തഴുകി കൊണ്ടിരുന്നു…. അവന്റെ നെഞ്ചോരം കിടക്കുമ്പോഴും അവളുടെ മനസിലേക്ക് സിദ്ധാർഥ്വിന്റെ ഓരോ വാക്കുകളും തികട്ടി വന്നു… വാക്കുകൾ ഓരോന്നും ഓർക്കും തോറും ഹൃദയത്തിന്റെ ഏതോ കോണിൽ ഒരു നോവ് പടരുന്നത് അവൾ അറിഞ്ഞു…. “എന്നെ… എന്നെ.. ഇഷ്ടണോ.. കിച്ചേട്ടാ…. “കണ്ണുകൾ അവന്റെ മുഖത്തിന്‌ നേർക്കു പായിച്ചു അവൾ ചോദിച്ചു…

“എന്താ ഇപ്പൊ അങ്ങനെ തോന്നാൻ… നിനക്ക് അറിയില്ലേ… എന്റെ ഇഷ്ട്ടം…”അവൻ ഒരു പിരികം പൊക്കി അവളോട് ചോദിച്ചു…. “ഒന്നുല്ല….”അവൾ വീണ്ടും അവന്റെ രുദ്രാക്ഷത്തിലേക്ക് മിഴികൾ പായിച്ചു… “കിച്ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യ പെടുവോ…” “മിക നിന്റെ മനസ്സിനെ എന്തോ ഒന്നു അലട്ടുന്നു എന്ന് എനിക്ക് മനസിലായി.. എന്തായാലും നിനക്ക് എന്നോട് ചോദിക്കാം.. ഞാൻ ദേഷ്യപ്പെടില്ല….” അവളുടെ ഉള്ളിലെ മാനസിക സംഘർഷം അവനു വ്യക്തമായിരുന്നു… “അത്… കിച്ചേട്ടന്… എന്നെ നന്ദുവിനെ കാളും ഇഷ്ടണോ… എന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടോ…. “

“മിക നന്ദുവിനെ ഞാൻ സ്നേഹിച്ചിരുന്നു… എന്നാൽ അവൾ എന്ന് എന്റെ ഒപ്പം ഇല്ല… സത്യം പറഞ്ഞാൽ അവളുടെ ഓർമകളിൽ ജീവിക്കാൻ ആണ് ഞാൻ ഇഷ്ട്ടപെട്ടിരുന്നത് പോലും… നിന്നെ കാണുന്നത് വരെ നിന്റെ സ്നേഹം മനസിലാകുന്നത് വരെ… ഇന്ന് നിനക്ക് എന്റെ ജീവിതത്തിൽ ഉള്ള സ്ഥാനം അത് എങ്ങനെ പറഞ്ഞു തരണം എന്ന് എനിക്ക് അറിയില്ല മിക… നി എന്റെ പ്രാണൻ ആണ്… ഈ ജന്മം മാത്രം അല്ല ഇനി എത്ര ജന്മം ഉണ്ടെങ്കിലും അത് എനിക്ക് നിന്റെ കൂടെ ജീവിച്ചു തിർക്കണം…

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഇത്രെയും വൈകാതെ നി എന്റെ അരികിലേക്ക് വരണം… കാരണം നി ജനിച്ചത് എനിക്കായി ആണ് എനിക്കായി മാത്രം… എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആണ് മിക നിന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും….” അവന്റെ വാക്കുകൾ പോലും തൊണ്ടയിൽ കുരുങ്ങി നിന്നു… വാക്കുകൾ കൊണ്ട് പറയുന്നതിലും അധികമായി താൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന് അവന്റെ മനസ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു…

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവന്റെ മുഖം ആകെ അവളുടെ ചുണ്ടുകൾ ഓടി നടന്നു… കാശി എന്നാൽ അവൾക്കു പ്രണയത്തിനുമപ്പുറം ഒരു തരം ഭ്രാന്ത് ആയിരുന്നു.. അവന്റെ മാത്രമായി അവന്റെ ഉള്ളിലായി എന്നും ജീവിക്കാൻ.. മതിവരുവോളം അവനെ പ്രണയിക്കാൻ ഉള്ള ഭ്രാന്ത്…. ********* “ചീർസ്….” കൈയിലുള്ള മദ്യത്തിന്റെ ഗ്ലാസ്‌ മുന്നോട്ട് നീട്ടികൊണ്ട് ശരൺ പറഞ്ഞു… “ഇന്ന് ഞാൻ വളരെ സന്തോഷത്തിലാ… അവനെ ആ കാശിനാഥ്‌ ips നെ തോൽപിച്ച സന്തോഷത്തിൽ …

അവന്റെ ഒരു അഹങ്കാരം.. ഒരു കാക്കി യൂണിഫോം ഉണ്ടെന്ന് കരുതി എന്തൊക്കെയാണ് അവൻ എവിടെ കാട്ടി കുട്ടിയത്… ” മദ്യം വായിലേക്ക് ഒഴിച്ചുകൊണ്ട് ശരൺ പറഞ്ഞു… “അതെ…അവന്റെ അനിയത്തിക്ക് എന്നാ ഒരു അഹങ്കാരം ആണെന്ന് അറിയുവോ.. പുല്ലുപോലെ അല്ലെ എന്നെ വലിച്ചെറിഞ്ഞേ… എല്ലാം അവൻ ഒരാളുടെ ഉറപ്പിലാണ്… നമ്മൾ തകർക്കണ്ടത് അവനിലുള്ള അവരുടെ വിശ്വാസം ആണ്…” സിദ്ധാർഥ് പക എരിയുന്ന കണ്ണുകളാൽ പറഞ്ഞു…. “നി വിഷമിക്കണ്ടടാ നമ്മുക്ക് സമയം ഇങ്ങനെ കിടക്കുവല്ലേ…”😈😈 ശരണിന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു… അത് അവിടെ ഇരുന്ന ബാക്കി ഉള്ളവരിലേക്കും പടർന്നു… ***********

“അച്ഛാ ഇത്ര പെട്ടന്ന് പോണോ.. കല്യാണം കഴിഞ്ഞിട്ട് ആകെ രണ്ടു ദിവസം ആയതല്ലേ ഉള്ളൂ…” തിരിച്ചു ബാംഗ്ലൂർക്ക് പോകാൻ നിൽക്കുന്ന ദേവനോട് മാളു ചോദിച്ചു… “ഞങ്ങൾക് എന്തായാലും തിരിച്ചു പോവണ്ടേ… പിന്നെ കിച്ചു അവളെ നമ്മുടെ വീട്ടിലേക്ക് കൈ പിടിച്ചു കേറ്റണ്ടേ…അതല്ലേ ഞങ്ങൾ വേഗം പോകുന്നെ… ” “എന്നാലും അച്ഛാ… ” “ഒരു എന്നാലും ഇല്ല.. നിനക്ക് എപ്പോൾ വേണങ്കിലും അങ്ങോട്ട് വരാലോ… ഞങ്ങളും ഇടക്ക് വരാം.. ഇപ്പൊ പോട്ടെ മോളെ… ” ദേവൻ അവളുടെ തലയിൽ തലോടി… ബാഗും മറ്റു സാധനങ്ങളും കാശിയും ഋഷിയും ചേർന്ന് വണ്ടിയിലേക്ക് എടുത്തു വെച്ചു… “ഡാ ചെറുക്കാ.. ഇതും കൂടെ എടുത്തു വെക്ക്…”

മുത്തശ്ശൻ കൈയിലുള്ള ബാഗ് കാശിക്ക് നേരെ നീട്ടി… “മുത്തശ്ശനും മുത്തശ്ശിയും ഇവരുടെ ഒപ്പം പോകുവാണോ… ” സത്യ ഒരു സംശയത്തോടെ ചോദിച്ചു… “അതെ മോനെ… ഞങ്ങൾ ബാംഗ്ലൂർ ഓക്കെ ഒന്നു കറങ്ങിട്ട് വരുന്നേ…. ” എല്ലാവരോടും യാത്ര പറഞ്ഞു അവർ ശ്രീമംഗലത്തു നിന്നും ഇറങ്ങി… വണ്ടി എയർ പൊട്ടിൽ എത്തിയതും അവർ ഇറങ്ങി… ലാംഗ്വേജ് ഇറക്കി അവർ മുന്നോട്ട് നടന്നു… കിച്ചു കാശിയെ കെട്ടിപിടിച്ചു… അവൻ അവളെ സമാധാനിപ്പിച്ചു… മനുവും അവനെ പുണർന്നു… “ഡാ… അറിയാം നി അവളെ പൊന്നു പോലെ നോക്കുന്നു… എന്നാലും ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നു ഞാൻ പറയുവാ… അവളെ കരയിച്ചേക്കല്ലേ… “

കാശി മനുവിന്റെ കൈയിൽ പിടിച്ചു പറഞ്ഞു… “ഏട്ടൻ പേടിക്കണ്ട.. അവൾ എന്റെ കൈയിൽ സുരക്ഷിത ആയിരിക്കും… ” മനു അവനു തിരിച്ചു മറുപടി കൊടുത്ത് മുന്നോട്ട് നിങ്ങി… അവർ കടന്നു പോവുന്നതും നോക്കി കാശി നിന്നു… ************ “ചരൺ… ചരൺ… ഇവൻ ഇത് എവിടെ പോയി… ” ശരൺ വീട്ടിലേക്ക് വന്നതും സേതു ചരണിനെ വിളിച്ചു…. പക്ഷെ തിരിച്ചു ഒരു പരിപാടിയും ഉണ്ടായിരുന്നില്ല…. “നി വാ നമ്മുക്ക് അവന്റെ മുറിയിൽ പോയി നോക്കാം… ” സേതു ശരണിനെയും കൂട്ടി.. ചരണിന്റെ മുറിയിലേക്ക് പോയി… എന്നാൽ ശൂന്യമായി കിടക്കുന്ന മുറി ആയിരുന്നു അവനു അവിടെ കാണാൻ സാധിച്ചത്…

“മോനെ അവൻ എവിടെ ഉണ്ടായിരുന്നെടാ.. നി വരുമ്പോ പറയാം ഇന്ന് കരുതിയാ ഞാൻ പറയാതിരുന്നേ.. ” സേതു ശരണിനെ നോക്കി പറഞ്ഞു… “അവൻ വീണ്ടും പോയി കാണും അച്ഛാ… ഞാൻ എവിടെ ഉള്ളത് അവനു പണ്ടേ ഇഷ്ട്ടമല്ലായിരുന്നെല്ലോ…. ” അവൻ അങ്ങനെ പറഞ്ഞു സേതുവിനെ പറഞ്ഞയച്ചു.. ചരണിന്റെ മുറിയിലേക്ക് കേറി… മുറിയിലുള്ള അവന്റെ ഫ്രെയിം ചെയ്ത ഫോട്ടോ ശരൺ കൈകളിൽ എടുത്തു… “എനിക്ക് അറിയാം ചരൺ.. നിന്റെ ഉള്ളിലെ എന്നോടുള്ള ഭയം…

അതാണ് ഞാൻ വരുന്നു എന്നറിഞ്ഞപ്പോൾ നി ഓടി ഒളിച്ചത്… നി അതികം കാലം ഇങ്ങനെ ഒളിച്ചു നടക്കേണ്ടി വരില്ല.. കാരണം മായ നിന്നെയും നോക്കി നടക്കുവാണ്… അവൾ നിന്നിലേക്ക് എത്തി ചേർന്നാൽ ഈശ്വരന് പോലും നിന്നെ രക്ഷിക്കാൻ ആവില്ല.. ഹാ.. ഹ…പിന്നെ നി ലോകത്ത് ജീവിക്കുന്നത് ഒരു കാര്യം പറഞ്ഞത് എനിക്ക് ഭിക്ഷണി ആണ്..പിന്നെ ആ കേസിനു പിന്നിൽ നി ആണ് എന്ന് ഞാൻ അറിയാം ഇച്ചിരി വൈകി.. ഇല്ലെങ്കിൽ ആ നന്ദനയുടെയും അലക്സിന്റെയും പിന്നെ ആ പെണ്ണിന്റെയും ഒപ്പം നീയും പരലോകത്തു എത്തിയേനെ…. Any way i am coming for you my dear brother…. ” അത്രെയും പറഞ്ഞുകൊണ്ട് ചരണിന്റെ ഫോട്ടോ അവൻ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു………….തുടരും… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button