പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ ലൈംഗിക പ്രദർശനം; യുവാവ് അറസ്റ്റിൽ

പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ ലൈംഗിക പ്രദർശനം; യുവാവ് അറസ്റ്റിൽ
[ad_1]

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. കായംകുളം പെരിങ്ങാല നടക്കാവ് ചാങ്കൂർ പടീറ്റതിൽ മധുസൂദന(മനു36) നെ മാവേലിക്കര പൊലീസാണ് അറസ്റ്റുചെയ്തത്.


കഴിഞ്ഞ ജൂൺ 28നായിരുന്നു സംഭവം. വീടിനു സമീപമുള്ള റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി മാവേലിക്കരയിലേക്കുള്ള വഴിചോദിച്ചു.

വഴി പറഞ്ഞുകൊടുത്ത പെൺകുട്ടിക്കുനേരേ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചയുടൻ മാവേലിക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.


[ad_2]

Tags

Share this story