ബോഡിഗാർഡ് : ഭാഗം 11
[ad_1]
രചന: നിലാവ്
അങ്ങനെ അഗ്നി വണ്ടി ഒരു വലിയ മരത്തിലേക്ക് ചെന്ന് ഇടിച്ചു അതേ നിമിഷം അവര് വണ്ടിയിൽ എടുത്ത് ചാടിയതും രണ്ടുപേരും എങ്ങോട്ടെന്നില്ലാതെ ഉരുണ്ട് ഉരുണ്ട് പോവുന്നുണ്ട്… അവസാനം ഇരുവരും ചെന്നു വീണത് ഒരു കാട്ടരുവിയുടെ അരികിലേക്കും
ഒടുവിൽ എങ്ങനെയൊക്കെയോ ഇരുവരും എങ്ങനെയോ തപ്പിത്തടഞ്ഞു എഴുന്നേറ്റ് ബാഗിൽ നിന്നും ശ്രീയുടെ ഫോൺ എടുത്ത് മുന്നിൽ കണ്ട അരുവിയിൽ നിന്നും രണ്ടുപേരും മുഖം കഴുകി തളർച്ചയോടെ അവിടെയുള്ള പാറപ്പുറത്തു കയറി ഇരുന്നു.അഗ്നിയുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ് അവളുടെ ഫോണിൽ നോക്കിയപ്പോൾ സമയം ഒരുമണി….
ശ്രീ ചുറ്റും കണ്ണോടിച്ചു…..ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല… നിലാവിന്റെ വെളിച്ചം ഉണ്ടെങ്കിലും ഒന്നും വ്യക്തമാവുന്നില്ല.. രാത്രിയുടെ നിശബ്ദതയും ഒപ്പം പേടിപെടുത്തുന്ന പലതരം ശബ്ദങ്ങളും.. അവൾ അഗ്നിയോട് ചേർന്നു ഇരുന്നു..
അവളുടെ പേടി മനസിലാക്കിയ അഗ്നി അവളെ തടഞ്ഞില്ല….
പെട്ടെന്ന് എവിടെ നിന്നോ ഒരു കുഞ്ഞി തവള അവരുടെ അരികിലേക്ക് എടുത്ത് ചാടിയതും അവൾ പേടിയോടെ അവനെ ഇറുകെ പുണർന്നു…
അവൻ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി അതൊരു തവള കുഞ്ഞാണെന്ന് മനസിലാക്കി..അവളിപ്പോഴും അവന്റെ നെഞ്ചിലാണുള്ളത്…. അവന്റെ നെഞ്ചിന്റെ ചൂടേറ്റതും അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി…
പെട്ടെന്ന് എന്തോ ഓർമ്മ വന്നതും അഗ്നി അവളിൽ നിന്നും അകന്നു മാറി….
ഒരു തവളകുഞ്ഞിനെ കണ്ടാൽപോലും പേടിച്ചോണം… നേരത്തെ ഒരുത്തന്റെ തലയടിച്ചു പൊട്ടിച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞതൊക്കെയും വെറും തള്ളാണല്ലേ..
എനിക്ക് അങ്ങനെ തള്ളി മറിക്കേണ്ട ആവശ്യം ഒന്നും ഇല്ല…അല്ല ഇയാൾക്ക് അവന്മാരുടെ തല്ലിപ്പൊളി ബൈക്കും എടുത്ത് അവിടുന്ന് വരണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ.. എന്നിട്ടോ.. എത്തിപ്പെട്ടത് ഈ മലയോരത്തും…..
ഇയാൾ ആദ്യം ഷാരുഖാൻ ആയി ഇനി ഹൃതിക് റോഷൻ ആയി കഹോന പ്യാർ ഹേ പാടി ഈ കാട്ടിലൂടെ അലഞ്ഞു നടക്കാം..അവൾ അവനെ നോക്കി പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു…
കഹോന പ്യാർ ഹേ..അതും തന്നെ ഈ മോന്ത കണ്ടു ഞാൻ പാടി നടക്കും… ഹ്മ്മ് നടന്നത് തന്നെ…താനിപ്പോ ഹ തുമ്സേ പ്യാർ ഹേ എന്ന് ബാക്കി പാടി നടക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും അറിയാം..സോറി മോളെ.. തന്നെ കണ്ടാൽ ആരെങ്കിലും പ്രേമിക്കുമോ.. കണ്ടാലും മതി അവൻ അവളെ ദേഷ്യം കയറ്റാൻ എന്നവണ്ണം പറഞ്ഞു..
എനിക്കെന്താടോ ഒരു കുറവ്…
കുറവ്… എല്ലാം കൂടുതലേ ഉള്ളു..
അതേ ഇങ്ങനെ ഇരുന്നാലേ ഒന്നും നടക്കില്ല.. എങ്ങനെയെങ്കിലും എനിക്ക് നാളെ ട്രിവാൻഡ്രം എത്തിയെ പറ്റു..എവിടുന്നേലും ഒരു വണ്ടി കിട്ടുമോന്ന് നോക്കാം എന്നും പറഞ്ഞു ഇരുവരും ആ കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു…അങ്ങനെ നടന്നു നടന്നു ഇരുവരും ക്ഷീണിച്ചു… അതിനിടയിൽ കാര്യമായി ടോം ആൻഡ് ജെറി ഫൈറ്റും നടക്കുന്നുണ്ട്…
ഇനിയും നടന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഇരുവരും ഒരു മരത്തിനടിയിൽ വിശ്രമിക്കാനായി ഇരുന്നു….
ഒടുവിൽ ഇരുവരും അവിടെ കിടന്നു മയങ്ങിപ്പോയി..
കാലിൽ അസഹനീയമായ വേദന തോന്നിയിട്ടാണ് അവൾ കണ്ണു തുറക്കുന്നത്… കാലിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയ അവൾ തൊട്ട് നോക്കിയപ്പോഴാണ് എന്തോ വലിയ സാധനം കയ്യിൽ തടയുന്നത്..
ഒരു നിലവിളിയോടെ അഗ്നിയെ ഇറുകെ പുണർന്നതും അവൻ എഴുന്നേറ്റ് കാര്യം അന്വേഷിച്ചു… അപ്പോഴാണ് അവളുടെ അരികിലൂടെ ഒരു പാമ്പ് ഇഴഞ്ഞു പോവുന്നത് മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ്ന്റെ വെളിച്ചത്തിൽ അവൻ കാണുന്നത്… അവളുടെ കാലിലേക്ക് നോക്കിയതും കാലിന്റെ ഭാഗത്തു പാമ്പ് കടിച്ച പാട് കണ്ടതും അവന്റെ മുഖത്ത് ഭയം നിഴലിച്ചു…..
അഗ്നി അവന്റെ ഷർട്ട് ഊരി മാറ്റി അതിനകത്തു ഇട്ടിരിക്കുന്ന ബനിയൻ കീറി അവളുടെ കാലിലെ മുറിവിന് കുറച്ചു മേലെയായി മുറുക്കി കെട്ടി..
എന്താ.. എന്താ കാലിനു പറ്റിയത്..എനിക്ക് നല്ല വേദനയാ.. അവന്റെ കൈയിൽ അമർത്തി പിടിച്ചുകൊണ്ടു ചോദിച്ചു…
ഹേയ്… പേടിക്കാനൊന്നും ഇല്ല.. എന്തോ
ഒരു പ്രാണി കടിച്ചതാണെന്ന് തോന്നുന്നു..
പക്ഷെ എനിക്ക് നല്ല വേദനയാ.. എന്റെ ശരീരം ഒക്കെയും തളർന്നുപോവുന്നു… എന്റെ കണ്ണൊക്കെ അടഞ്ഞു പോവുംപോലെ തോന്നുവാ… ശരിക്കും.. ശരിക്കും എന്നെ എന്താ കടിച്ചത്… അവൾ അവന്റെ കൈകളിൽ കുഴഞ്ഞു വീണു..
ഹേയ് ഒന്നുല്ല ശ്രീ…താൻ ഇങ്ങോട്ട് നോക്കിക്കെ ഒന്നുല്ല എന്നും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു… അവളെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവനു എന്ത് ചെയ്യണം എന്നൊരറിവും
ഇല്ലായിരുന്നു….
ഞാനിപ്പോ മരിച്ചു പോവും എന്ന് തോന്നുവാ.. അത്രയ്ക്കും വേദനയാ…എനിക്ക് മരിക്കാൻ പേടിയാണെന്ന് ഞാൻ പറഞ്ഞതല്ലേ… എന്നിട്ട് എന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കുവാണോ …..അവളുടെ കണ്ണു നിറഞ്ഞു തൂവി…
ഇങ്ങനെ കരയല്ലേ ഇല്ല തനിക്കു ഒന്നും പറ്റില്ല..ഞാനില്ലേ കൂടെ.. പേടിക്കേണ്ട.. തനിക്ക് ഒന്നും പറ്റില്ല.എന്നും പറഞു അവളെ
കൈകളിൽ കോരിയെടുത്തു എങ്ങോട്ടെന്നില്ലാതെ അവൻ ആ ഇരുട്ടിലൂടെ അലഞ്ഞു നടന്നു….
അപ്പോഴേക്കും അവളുടെ കണ്ണുകൾ പൂർണമായും അടഞ്ഞു തുടങി….
പെട്ടെന്നാണ് രണ്ടു പേര് അഗ്നിയുടെ മുന്നിൽ വന്നു നിൽക്കുന്നത്… അവരുടെ കയ്യിലെ റാന്തൽ വിളക്ക് അഗ്നിക്ക് നേരെ നീട്ടിയതും അഗ്നി ചോദിച്ചു..
ആരാ…??
ഇത് ഞങളുടെ സാമ്രാജ്യമാണ്.. ഇവിടെ വന്നിട്ട് ഞങ്ങളോട് ആരാ എന്ന് ചോദിക്കാൻ നീ ആരാ..അവര് അഗ്നിക്ക് നേരെ തിരിഞ്ഞു.
ഞാൻ അഗ്നിദേവ്..ഞങളുടെ വണ്ടി ആക്‌സിഡന്റിൽപെട്ട് ഞങൾ ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാ..
കൂടെയുള്ളത് ആരാ…
ഇതെന്റെ ഭാര്യയാണ്…
നിങ്ങൾ ആരാണ്.. നിങ്ങൾ എന്നെ ഒന്ന് സഹായിക്കാമോ അഗ്നി അവരോട് ദയനീയമായി പറഞ്ഞു..
ഞങ്ങളെ കണ്ടിട്ട് മനസ്സിലാവാത്തതാണോ അതോ മനസ്സിലായിട്ടും മനസിലാവാത്തപോലെ ഭാവിക്കുകയാണോ.. നിങ്ങളെ പോലെ ഞങ്ങളും മനുഷ്യരാണ്.. പക്ഷെ നിങ്ങളിൽ പലർക്കും ഞങ്ങളോട് പുച്ഛമാണ്… അത്കൊണ്ടാണ് ഞങളിന്നും അടിച്ചമർത്തപ്പെടുന്നത്..
അഗ്നിക്ക് അത് ഗോത്രവർഗക്കാരാണെന്നു മനസിലായി അവൻ നടന്നതൊക്കെ അവരോട് പറഞ്ഞു.. അവൾ തന്റെ ഭാര്യ ആണെന്നാണ് അവരോട് അവൻ പറഞ്ഞത്…ഒരുപക്ഷെ തന്റെ ആരും അല്ലെന്ന് പറഞ്ഞാൽ അവര് സഹായം നിഷേധിച്ചാലോ എന്ന് കരുതിയാണ് അവൻ നുണ പറഞ്ഞത്…
അവന്റെ അവസ്ഥ അറിഞ്ഞപ്പോൾ അവർക്ക് അവനോട് സഹതാപം തോന്നി അവര് അഗ്നിയെയും കൊണ്ട് അവരുടെ മൂപ്പന്റെ അടുക്കൽ എത്തി…
കാര്യങ്ങൾ ഒക്കെയും കേട്ടതും മൂപ്പൻ പെട്ടെന്ന് തന്നെ അവിടത്തെ
വിഷവൈദ്യനെ വിളിച്ചു വരുത്തി അവൾക്ക് വേണ്ട ചികിത്സ നൽകാൻ നിർദ്ദേശിച്ചു….
രണ്ടു മൂന്ന് സ്ത്രീകളുടെ സഹായത്തോടെ അവളെ ഒരു കുടിലിനുള്ളിൽ കിടത്തി അവൾക്ക് വേണ്ട പച്ചമരുന്ന് ചികിത്സ ആരംഭിച്ചു..
മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ വൈദ്യൻ പുറത്തിറങ്ങി… അത്രയും നേരം മുഴുവൻ അഗ്നി അവിടെ ഉണ്ടായിരുന്ന ശിവലിംഗതിനു മുന്നിൽ നിന്നു അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു….
പേടിക്കേണ്ട… ഭാര്യയ്ക്ക് ഇപ്പോ ഒരു കുഴപ്പവും ഇല്ല..മഹാദേവൻ നിങ്ങളെ കൈവിട്ടിട്ടില്ല …
ഒരു സ്ത്രീ ശബ്ദം കേട്ടതും അഗ്നി തിരിഞ്ഞു നോക്കി..
ശ്രീ..അവൾ..
എന്താ ആ കുട്ടിയുടെ പേര്..
ശ്രീലക്ഷ്മി…
മ്മ്… കുട്ടി ഇപ്പോ മയക്കത്തിലാണ്…
മൂപ്പൻ നിങ്ങളെ അന്വേഷിക്കുന്നുണ്ട് എന്നും പറഞ്ഞു അവര് പോയതും അഗ്നി
മൂപ്പന്റെ അരികിലേക്ക് നടന്നു..
കാണണമെന്ന് പറഞ്ഞു…. അഗ്നി അതും പറഞ്ഞു വൃദ്ധനായ മനുഷ്യന് മുന്നിൽ വിനയത്തോടെ നിന്നു…
മ്മ്… അയാൾ അമർത്തി മൂളി..
ആ കുട്ടി ശരിക്കും ഭാര്യ തന്നെയാണോ..
അതേ മൂപ്പ….
എന്നിട്ട് കുട്ടിയുടെ താലി എവിടെ..
അത് പിന്നെ താലികെട്ട് കഴിഞ്ഞില്ല… രജിസ്റ്റർ മാര്യേജ് കഴിഞ്ഞതാ..അഗ്നി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു
അപ്പോ വീട്ടുകാർ അറിഞ്ഞില്ലേ..
ഞങളുടെ കുടുബക്കാർ കല്യാണത്തിന് സമ്മതിക്കില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചു… സ്നേഹിക്കുന്നത് തെറ്റാണോ മൂപ്പ….വൈകാതെ ഞങൾ താലി കെട്ടിക്കോളാം മൂപ്പ…
മ്മ്…. എങ്കിൽ താലികെട്ട് ഇവിടുന്നു തന്നെ നടത്താം… നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ അതിഥികൾ ആണ്…നിങ്ങൾ കുറച്ചു ദിവസം ഇവിടെ താമസിച്ചിട്ട് പോയാൽ മതി… നാളെ നേരം വെളുത്താൽ കുട്ടിക്ക് ബോധം വരും…. അത് കഴിഞ്ഞു ഇവിടത്തെ ആചാര പ്രകാരം താലികെട്ട് നടത്താം…അത് കഴിഞ്ഞുള്ള രണ്ട് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം നിങ്ങൾക്ക് ഇവിടുന്ന് മടങ്ങാം… അതുവരെ നിങ്ങൾ ഇവിടെ ഉണ്ടായെ പറ്റു….. ഇപ്പോ താൻ നിങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് ചെന്നോളു..
ഇതൊക്കെ കേട്ട് അഗ്നി ആകെ ഞെട്ടിത്തരിച്ചു നിൽപ്പാണ്.. തത്കാലം രക്ഷപെടാൻ വേണ്ടി ഭാര്യാണെന്ന് പറഞ്ഞതാണ് ഇതിപ്പോ കൂടുതൽ പൊല്ലാപ്പായെന്ന തോന്നുന്നത് അഗ്നി മനസ്സിൽ വിചാരിച്ചു…
ശ്രീ… അവൾ.. അവളെ എനിക്ക് കാണണമായിരുന്നു..
പേടിക്കേണ്ട..ആ കുട്ടിക്ക് ഒരു കുഴപ്പവും വരില്ല.. നാളെ രാവിലെ കാണാം..ഇപ്പോ സ്വസ്ഥമായി പോയി കിടന്നുറങ്ങിക്കോളൂ…
അത് കേട്ടതും അഗ്നി കൂടുതൽ ഒന്നും പറയാതെ ഒരു കുടിലിനുള്ളിലേക്ക് പ്രവേശിച്ചു.. പക്ഷെ അവന്റെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു… ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടെ പറ്റു എന്നവന് തോന്നി.. ഇല്ലെങ്കിൽ ഇവന്മാർ പിടിച്ചു തങ്ങളെ കെട്ടിക്കും…
ഒരു പേരൊഴികെ അവളെ കുറിച്ചു തനിക്ക് ഒന്നും അറിയില്ല… കല്യാണത്തെ കുറിച്ചും കെട്ടാൻ പോവുന്ന പെണ്ണിനെ കുറിച്ചും തനിക്ക് ചില സങ്കല്പങ്ങൾ ഒക്കെയും ഉണ്ട്… അതും അല്ല തനിക്കു കെട്ടാനുള്ള പ്രായം ആയിട്ടൊന്നും ഇല്ല .. പറയത്തക്ക ജോലിയും ഇല്ല.. എല്ലാത്തിലും ഉപരി തന്റെ ലക്ഷ്യത്തിലെക്കുള്ള യാത്ര ആയിരുന്നു ഇത്… അവൻ ആഞ്ഞൊരു ശ്വാസം വലിച്ചു കണ്ണടച്ച് കിടന്നു..
പിറ്റേന്ന് രാവിലെ ശ്രീ കണ്ണു തുറക്കുമ്പോൾ അഗ്നി അരികിൽ ഇല്ലായിരുന്നു….. താനിപ്പോ എവിടെയാണുള്ളത് എന്നറിയാതെ അവൾ ചുറ്റും നോക്കി…താനിപ്പോ മരിച്ചിട്ടില്ല എന്നുറപ്പ് വരുത്തിയ അവൾ . കിടന്നിടത്തു നിന്നു എഴുന്നേറ്റ് സ്വന്തം കാലിലേക്ക് നോക്കി… അവിടെ ചില പച്ചമരുന്നുകൾ ഒക്കെയും തേച്ചു പിടിപ്പിച്ചിട്ടുണ്ടായിരുന്നു…താൻ വരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അല്ല ഇപ്പൊ ഇട്ടിട്ടുള്ളത് എന്നറിഞ്ഞ അവൾ കാര്യം മനസിലാവാതെ ആ ഓലമേഞ്ഞേ കുടിലിനുള്ളിൽ നിന്നും പതിയെ പിറ്റേത്തുറങ്ങി ചുറ്റും നോക്കി…
അവൾ ചുറ്റിലും ഉള്ള കാഴ്‌ച്ചകൾ കണ്ടു അമ്പരന്നു നിൽകുവാണ്….വ്യത്യസ്തമായ വസ്ത്രങ്ങൾ അണിഞ്ഞു വ്യത്യസ്തമായ ജീവിതശൈലിയും ആചാരങ്ങളും അനുഷ്ടനാങ്ങളുമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ… ചുറ്റിലും കുടിലുകൾ മുളയും ഓലയും കൊണ്ടാണ് കുടിലുകൾ തീർത്തിരിക്കുന്നത്… മനോഹരം എന്ന് പറഞ്ഞാൽ പോര അതിമനോഹരം എന്ന് വേണം പറയാൻ അവൾ ആലോചിച്ചുപോയി…പുതിയൊരു ലോകത്തിലേക്ക് എത്തിയത് പോലെ അവൾക്ക് തോന്നി.. അന്നേരം അവളുടെ കണ്ണുകൾ അഗ്നിക്ക് വേണ്ടി ചുറ്റും അലഞ്ഞു…. അത് കണ്ടിട്ടാവണം ഒരു സ്ത്രീ വന്നു പറഞ്ഞു ഭർത്താവിനെയാണോ അന്വേഷിക്കുന്നത് ഞാൻ ആളോട് വരാൻ പറയാം എന്നും പറഞ്ഞതും അവൾ കാര്യം അറിയാതെ മേലോട്ട് നോക്കിയിരിപ്പാണ്…
കൂടുതൽ നേരം നിൽക്കാൻ പറ്റാത്തത് കൊണ്ട് അവൾ തിരിച്ചു ആ കുരയ്ക്കകത്തേക്ക് കയറി..
കുറച്ചു കഴിഞ്ഞതും അഗ്നി അവളുടെ അരികിലേക്ക് വന്നതും അവൾ സുഖമായി ഉറങ്ങുകയായിരുന്നു..
ഓ.. ഉറങ്ങുന്ന ഉറക്കം കണ്ടില്ലേ.. ഇവള് ഇവിടെ സുഖവാസത്തിനു വന്നതാണെന്ന് തോന്നുന്നു…ശ്രീ.. ശ്രീ എഴുനേൽക്ക്.. അവൻ അവളെ തട്ടി വിളിച്ചതും അവൾ എഴുന്നേറ്റിരുന്നു..
ആ ആരിത് ഷാരുഖാനോ…. ഇതാണോ ഇയാളുടെ ട്രിവാൻഡ്രം.. ഇവിടെയാണോ ഇയാൾക്ക് ജോലി..ഇയാൾ ഇവിടത്തെ മാനേജർ ആണോ… എന്തായാലും കിടിലൻ സെറ്റപ്പാണ്..എനിക്കിഷ്ടായി..
ഓ.. തമാശിച്ചതാ… എന്നാൽ കേട്ടോ ഇവന്മാർ നമ്മളെ പിടിച്ചു കെട്ടിക്കാൻ പോവുകയാണ്..
എന്തിന്…അവൾ ഒരുതരം ഞെട്ടലോടെ ചോദിച്ചു..
അത് പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ താൻ എന്റെ ഭാര്യ ആണെന്ന് എനിക്ക് ഇവരോട് പറയേണ്ടി വന്നു….അപ്പോഴാണ് തന്റെ കഴുത്തിൽ താലി ഇല്ലെന്നു ഇവര് അറിയുന്നത്…അവൻ നടന്നതൊക്കെയും അവളോട് പറഞ്ഞു..
ദുഷ്ടാ.. എനിക്ക് കല്യാണം പ്രായമൊന്നും ആയിട്ടില്ല. വെറും പതിനെട്ടു ആയതേ ഉള്ളു..അവൾ അവനെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു..
ഓ…ഞാനിവിടെ മൂക്കിൽ പല്ല് വന്നു നിൽപാണല്ലോ… എടീ… എനിക്ക് 24 ആയതേ ഉള്ളു…
അത് ധാരാളം… പക്ഷേ തന്നെപ്പോലെയാണോ എന്റെ കാര്യം..ഞാൻ കൊച്ചാഡോ ..
ഒരു കൊച്ച്… കൊച്ചിന് ഒരു കൊച്ചിന്റെ അമ്മയാവാൻ പതിനെട്ടു വയസ്സ് ധാരാളം…
പോടാ പട്ടി…
പട്ടീന്ന… നിനക്ക് വെച്ചിട്ടുണ്ടെടി കുരിശെ…
കുരിശ് തന്റെ മറ്റവൾ…
ഓ… ഇതുപോലൊരു സാധത്തിനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല… തന്നെ കടിച്ചിട്ട് പോയ ആ പാമ്പ് ഉണ്ടല്ലോ ഇപ്പോ എവിടേലും ചത്തു മലർന്നു കിടപ്പുണ്ടാവും..
ആയ്കോട്ടെ…ഇന്നലെ പാമ്പ് കടിച്ചപ്പോൾ എന്തൊരു സ്നേഹം ആയിരുന്നു… ഇപ്പോഴോ ദുഷ്ടൻ… തനി കാട്ടാളൻ..
അതെ… എനിക്കറിഞ്ഞോ താൻ രക്ഷപെടും എന്ന്.. ചാവും എന്ന് കരുതി സ്നേഹം കാട്ടിയതാ…വെറും മാനുഷിക പരിഗണന…അല്ല ഇന്നലെ ബൈക്കിൽ ഇരിക്കുമ്പോ പറയുന്നത് കേട്ടായിരുന്നു തന്നെയും തന്റെ സ്റ്റണ്ടും എനിക്ക് ഇഷ്ടായെന്ന്.. എന്നോട്ടിപ്പോ എന്നോടെന്താ ഇത്രയും പുച്ഛം…
ഓ. ഓ.. അപ്പോ ഞാൻ ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ താൻ കരുതി എനിക്ക് തന്നോട് പ്രേമം ആണെന്ന്… അങ്ങനെ എനിക്ക് ഒരുപാട് പേരെ ഇഷ്ടാണല്ലോ ഫഹദ് ഫാസിലിനെ എനിക്ക് ഭയങ്കര ഇഷ്ടാണല്ലോ . എന്ന് വെച്ച് എനിക്ക് പുള്ളിയോട് പ്രേമം ആണെന്നാണോ… കഷ്ടം..
അല്ലെങ്കിലും തന്റെ ഇഷ്ടം ആർക്ക് വേണം…എന്റെ സങ്കല്പത്തിലെ പെണ്ണിന് ഈ മരമോന്ത അല്ല..
എന്റെ വുഡ്ബിക്കും ഈ അവിഞ്ഞ സ്വഭാവം അല്ല..
രണ്ടുപേരും കാര്യമായി തർക്കിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ അങ്ങോട്ട് കയറി വരുന്നത്… അവരുടെ കയ്യിൽ ഇരുവർക്കുമുള്ള വിവാഹ വസ്ത്രങ്ങൾ ഉണ്ടായിരുന്നു.. അത് കണ്ടതും രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]